'സന്മനസ്സുള്ളവർക്ക് സമാധാനം' എന്ന മോഹൻലാൽ ചിത്രത്തിലെ ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെ ഓർമ്മയില്ലേ. വാടകയ്ക്ക് വിട്ടുകൊടുത്ത വീട് ഒഴിയാൻ വാടകക്കാർതയാറാകാത്തതിനെ തുടർന്ന് ഗോപാലകൃഷ്ണ പണിക്കർ ചില്ലറ ബുദ്ധിമുട്ടുകളൊന്നുമല്ല സഹിച്ചത്. എന്നാൽയഥാർഥ ജീവിതത്തിൽ ഒരു വാടകക്കാരി കാരണം അതിനപ്പുറമുള്ള

'സന്മനസ്സുള്ളവർക്ക് സമാധാനം' എന്ന മോഹൻലാൽ ചിത്രത്തിലെ ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെ ഓർമ്മയില്ലേ. വാടകയ്ക്ക് വിട്ടുകൊടുത്ത വീട് ഒഴിയാൻ വാടകക്കാർതയാറാകാത്തതിനെ തുടർന്ന് ഗോപാലകൃഷ്ണ പണിക്കർ ചില്ലറ ബുദ്ധിമുട്ടുകളൊന്നുമല്ല സഹിച്ചത്. എന്നാൽയഥാർഥ ജീവിതത്തിൽ ഒരു വാടകക്കാരി കാരണം അതിനപ്പുറമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'സന്മനസ്സുള്ളവർക്ക് സമാധാനം' എന്ന മോഹൻലാൽ ചിത്രത്തിലെ ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെ ഓർമ്മയില്ലേ. വാടകയ്ക്ക് വിട്ടുകൊടുത്ത വീട് ഒഴിയാൻ വാടകക്കാർതയാറാകാത്തതിനെ തുടർന്ന് ഗോപാലകൃഷ്ണ പണിക്കർ ചില്ലറ ബുദ്ധിമുട്ടുകളൊന്നുമല്ല സഹിച്ചത്. എന്നാൽയഥാർഥ ജീവിതത്തിൽ ഒരു വാടകക്കാരി കാരണം അതിനപ്പുറമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'സന്മനസ്സുള്ളവർക്ക് സമാധാനം' എന്ന മോഹൻലാൽ ചിത്രത്തിലെ ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെ ഓർമ്മയില്ലേ. വാടകയ്ക്ക് വിട്ടുകൊടുത്ത വീട് ഒഴിയാൻ വാടകക്കാർ തയാറാകാത്തതിനെ തുടർന്ന് ഗോപാലകൃഷ്ണ പണിക്കർ ചില്ലറ ബുദ്ധിമുട്ടുകളൊന്നുമല്ല സഹിച്ചത്. എന്നാൽ യഥാർഥ ജീവിതത്തിൽ ഒരു വാടകക്കാരി കാരണം അതിനപ്പുറമുള്ള പ്രശ്നങ്ങൾ നേരിടുകയാണ് കലിഫോർണിയ സ്വദേശിയായ സാഷ ജൊവാനോവിക്ക് എന്ന 61 കാരൻ. എയർബിഎൻബിയിലൂടെ  സാഷ വാടകയ്ക്ക് കൊടുത്ത വീട് ഒഴിയാൻ വാടകക്കാരി തയാറാകുന്നില്ലെന്ന് മാത്രമല്ല ഒഴിഞ്ഞു പോകണമെങ്കിൽ പ്രതിഫലമായി ഒരു കോടി രൂപയ്ക്കടുത്ത് നൽകണമെന്ന സ്ഥിതിയാണ്. ഒന്നും രണ്ടുമല്ല 3.8 മില്യൺ ഡോളർ ( 31.5 കോടി രൂപ)വില മതിപ്പുള്ള ഒരു ഗംഭീര ഗസ്റ്റ്ഹൗസാണ് വാടകക്കാരി കയ്യടക്കി വച്ചിരിക്കുന്നത്.

കലിഫോർണിയയിലെ ബ്രെൻഡ്‌വുഡിലുള്ള തന്റെ ലക്ഷ്വറി വീട് 2021 സെപ്റ്റംബറിൽ എലിസബത്ത് ഹിർഷോൺ എന്ന സ്ത്രീക്ക് വാടകയ്ക്ക് കൊടുത്തതോടെയാണ് സാഷയുടെ ദുരിതകാലം ആരംഭിച്ചത്.  തുടക്കത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആറുമാസത്തെ വാടക കരാർ അവസാനിച്ച ശേഷം എലിസബത്തിനോട് വീടൊഴിയാൻ പറഞ്ഞപ്പോഴാണ് കാര്യങ്ങളാകെ മാറിമറിഞ്ഞത്.  24 ദിവസത്തേയ്ക്ക് കൂടി വാടക കരാർ പുതുക്കി നൽകണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടു. ഈ കാലാവധിക്കിടെ വീട്ടിലെ ഇലക്ട്രോണിക് ബ്ലൈൻഡുകൾക്ക് കേടുപാടുകൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സാഷ അവിടെയെത്തി. എന്നാൽ വീട് താൻ നൽകിയതിൽ നിന്നും വളരെ മോശമായ അവസ്ഥയിലായിരിക്കുന്നതും അദ്ദേഹം കണ്ടിരുന്നു. കേടുപാടുകൾ പരിഹരിക്കാനായി വീടൊഴിയണമെന്ന് പറഞ്ഞതോടെ ഒരു കാരണവശാലും അവിടെ നിന്നും മാറില്ല എന്ന് എലിസബത്ത് നിലപാടെടുത്തു. വീടിന്റെ നിർമ്മാണത്തിലും മറ്റും സാഷ നിയമക്രമങ്ങൾ പാലിക്കാത്തതിനാൽ വാടക നൽകില്ല എന്നും കോവിഡ് മൂലം തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മറ്റൊരിടത്തേയ്ക്ക് മാറാൻ സാധിക്കില്ല എന്നും ഇവർ തീർത്തു പറഞ്ഞു. 

ADVERTISEMENT

നിവൃത്തിയില്ലാതെ എലിസബത്തിന് ഒരു ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി നൽകാമെന്നും മാറുന്നതിനായി 2000 ഡോളർ (1.66 ലക്ഷം രൂപ) നൽകാമെന്നുംവരെ പറഞ്ഞു നോക്കി. എന്നാൽ ഈ ഒത്തുതീർപ്പുകൾക്കൊന്നും എലിസബത്ത് തയ്യാറായതേയില്ല. ഒടുവിൽ സഹികെട്ട് സാഷ അധികൃതരെ സമീപിച്ചു. എന്നാൽ സിറ്റി ഇൻവെസ്റ്റിഗേറ്ററാകട്ടെ വീട് താമസത്തിന് പൂർണമായും സുരക്ഷിതമാണെന്ന് തെളിയിക്കണമെന്നും അല്ലാത്തപക്ഷം എലിസബത്തിന് ഒഴിപ്പിക്കൽ നോട്ടീസ് അയക്കാനാവില്ല എന്നുമാണ് നിലപാട് എടുത്തത്.

കൂനിന്മേൽ കുരു എന്ന പോലെ റെന്റൽ സൈറ്റ് പ്രശ്നത്തിൽ നിന്നും തലയൂരി. റെന്റൽ പ്ലാറ്റ്ഫോമിന് പുറത്തുള്ള കാര്യങ്ങളാണ് ഇതെന്നും വാടകക്കാരിയും ഉടമയും തമ്മിൽ മാത്രമാണ് ഇത് തീർക്കേണ്ടതെന്നുമാണ് അവരുടെ വാദം. അതുകൊണ്ടും തീർന്നില്ല, സാഷ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അനധികൃതമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മറ്റൊരിടത്തേയ്ക്ക് മാറാനുള്ള തുക നൽകുന്നില്ല എന്നുമൊക്കെ ചൂണ്ടിക്കാട്ടി എലിസബത്ത് അദ്ദേഹത്തിനെതിരെ പരാതിയും കൊടുത്തു. ഇതിനെല്ലാമുള്ള നഷ്ടപരിഹാരമായി ഒരു ലക്ഷം ഡോളർ(83.12 ലക്ഷം രൂപ) നൽകിയാൽ കാര്യങ്ങൾ തീർപ്പാക്കി വീട് ഒഴിഞ്ഞു കൊടുക്കാം എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 

ADVERTISEMENT

സ്വന്തം വീട്ടിൽ കയറാനോ സ്വാതന്ത്ര്യമായി ഉപയോഗിക്കാനോ അതിൽ നിന്നും വരുമാനം നേടാനോ ആകാത്ത നിലയിലാണ് നിലവിൽ സാഷ. വാടക കരാർ തുടർന്നിരുന്ന കാലത്തോളം താൻ അങ്ങേയറ്റം മാന്യമായി മാത്രമാണ് എലിസബത്തിനോട് പെരുമാറിയിരുന്നത് എന്നും അദ്ദേഹം പറയുന്നു. 1997 ലാണ് അദ്ദേഹം ഈ വീട് സ്വന്തമാക്കിയത്. എന്നാൽ ഇത്തരമൊരു അനുഭവം ഇന്നോളം നേരിടേണ്ടി വന്നിട്ടുമില്ല. 'നരകത്തിൽ നിന്നുമുള്ള വാടകക്കാരി' എന്നാണ് എലിസബത്തിനെ സാഷയുടെ അഭിഭാഷകൻ വിശേഷിപ്പിക്കുന്നത്.  അംഗീകാരം ലഭിച്ചതിൽ നിന്നും വ്യത്യസ്തമായി ചെറിയ മാറ്റങ്ങൾ സ്വന്തം വീട്ടിൽ വരുത്തിയതിന്റെ പേരിൽ ഉടമയ്ക്ക് വാടക പോലും നൽകാതെ ആർക്കും എത്ര കാലം വേണമെങ്കിലും അവിടെ താമസിക്കാം എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത് എന്നും അദ്ദേഹം പറയുന്നു.

English Summary- Tenant Refused To Vacate House- Owner Lands in Trouble- News

English Summary:

Tenant Refused To Vacate House, Demands Cash- Owner Lands in Trouble- News

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT