ശരിക്കും സ്വർഗം; ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ ഉദ്യാനവീട്! വിഡിയോ
വീടിനെ ഒരു ഏദൻതോട്ടമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ അതിനു വേണ്ടി മെനക്കെടാനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. ഇവിടെയാണ് മാവേലിക്കര പത്തിയൂരുള്ള വിദ്യ സാരംഗിന്റെയും കുടുംബത്തിന്റെയും ഈ 'പൂന്തോട്ട'വീട് വേറിട്ടുനിൽക്കുന്നത്. ഒരു ഹരിതസ്വർഗം തന്നെയാണ് 'സാരംഗ്' എന്ന ഈ

വീടിനെ ഒരു ഏദൻതോട്ടമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ അതിനു വേണ്ടി മെനക്കെടാനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. ഇവിടെയാണ് മാവേലിക്കര പത്തിയൂരുള്ള വിദ്യ സാരംഗിന്റെയും കുടുംബത്തിന്റെയും ഈ 'പൂന്തോട്ട'വീട് വേറിട്ടുനിൽക്കുന്നത്. ഒരു ഹരിതസ്വർഗം തന്നെയാണ് 'സാരംഗ്' എന്ന ഈ വീട്. അടുത്തിടെ ഈ വീടിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഗേറ്റ് തുറന്നു പ്രവേശിക്കുന്നത് പരമ്പരാഗത ഭംഗിയിൽ ഒരുക്കിയ വീട്ടിലേക്കാണ്. എന്നാലിവിടെ വീടിനേക്കാൾ പ്രാധാന്യം ചുറ്റുപാടുകൾക്കാണ്. 35 സെന്റിലെ ഒരിഞ്ചുപോലും വെറുതെയിട്ടിട്ടില്ല. വിശാലമായ മീൻകുളവും ഹരിതാഭമായ പച്ചക്കറിത്തോട്ടവും നിറയെ പൂച്ചെടികളും ഇലച്ചെടികളും വളർത്തുമൃഗങ്ങളും അലങ്കാരപ്പക്ഷികളുമെല്ലാം ഈ വീട്ടിലെ അംഗങ്ങളാണ്.
ഈ ഭംഗിയുടെ ക്രെഡിറ്റ് മുഴുവൻ വീട്ടുകാർക്കുതന്നെയാണ്. മാവേലിക്കരയിൽ 'സാരംഗ് സ്പോർട്സ്' എന്ന വ്യാപാരസ്ഥാപനം നടത്തുകയാണ് വിദ്യയും കുടുംബവും. ഈ ബിസിനസ് തിരക്കുകൾക്കിടയിലും, ജോലിക്കാരെ പോലുംവയ്ക്കാതെ, വീട്ടുകാർ തന്നെയാണ് ഇതെല്ലാം പരിപാലിക്കാൻ സമയം കണ്ടെത്തുന്നത്. അതിൽ ഇവർ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. അതിനൊരു കയ്യടി കൊടുത്തേമതിയാകൂ..
ഗൃഹനാഥൻ വിദ്യ, പച്ചക്കറിത്തോട്ടവും ഉദ്യാനത്തിന്റെ മേൽനോട്ടവും നിർവഹിക്കുന്നു. ഭാര്യ ബീനയാണ് പൂന്തോട്ടത്തിന്റെ ഇൻ-ചാർജ്. കിളികളുടെയും വളർത്തുമൃഗങ്ങളുടെയും വിഭാഗം മക്കൾ അക്കുവും അംഗുവും കൈകാര്യം ചെയ്യുന്നു.
ഏറെ കലാപരമായാണ് ഈ പൂന്തോട്ടം ഒരുക്കിയത്. ഉപയോഗശൂന്യമായ സാധനങ്ങൾ, ചെപ്പടിവിദ്യകളിലൂടെ ഇവിടെ പുനരുപയോഗിച്ചിരിക്കുന്നു. പഴയ കസേരകൾ, ടയർ മുതൽ സീലിങ് ഫാൻ വരെ പുതിയ റോളിൽ ഉദ്യാനത്തിൽ ഹാജരുണ്ട്.
ഇനി ജൈവപച്ചക്കറിത്തോട്ടത്തിലേക്ക് ഇറങ്ങിയാൽ ഒരുനേരത്തേക്കുള്ള ശുദ്ധമായ പച്ചക്കറികളുമായി തിരിച്ചുകയറാം. തക്കാളി, പാവൽ, പടവലം മുതൽ ക്യാബേജും കോളിഫ്ളവറും വരെ ഇവിടെയുണ്ട്. കുളത്തിൽ നിന്നും അത്യാവശ്യം മീനും ലഭിക്കും. താറാവ്, കോഴി, കാട മുട്ടകളും സമൃദ്ധമായി ലഭിക്കും.
കിളികൾക്കായി ഒരു വലിയ കൂടിനുള്ളിൽ നാച്ചുറൽ ഹാബിറ്റാറ്റ് ഇവിടെ പുനർസൃഷ്ടിച്ചിട്ടുണ്ട്. കൃത്രിമ മഴയും, വെള്ളച്ചാട്ടവും കിളികൾക്ക് കുളിക്കാൻ കുളവും ചേക്കേറാൻ മരങ്ങളുമെല്ലാം ഈ കൂടിനുള്ളിലുണ്ട്. തങ്ങളുടെ ഒരു ദിവസം തുടങ്ങുന്നതുതന്നെ ഈ കിളികൾക്കും ചെടികൾക്കും ഒപ്പമാണെന്നു ഇവർ പറയുന്നു. ദിവസം മുഴുവൻ സന്തോഷമായി ഇരിക്കാനുള്ള ഊർജം ഈ ഉദ്യാനത്തിൽനിന്നും ലഭിക്കുന്നു. ഇങ്ങനെ പ്രകൃതിസൗഹൃദജീവിതത്തിലൂടെയുള്ള സന്തോഷം ആസ്വദിക്കുകയാണ് ഈ കുടുംബം. നിരവധി സന്ദർശകരാണ് വാരാന്ത്യങ്ങളിൽ ഈ ഉദ്യാനം കാണാനെത്തുന്നത്.
English Summary- Best Garden Home in Kerala; Garden Tour Malayalam