ഫർണിച്ചറുകളെന്നാൽ മരം എന്നാണു ചിന്ത. ചൂരൽ കൊണ്ടുള്ള ഫർണിച്ചറുകൾക്കും നമ്മുടെ നാട്ടിൽ സ്വീകാര്യതയുണ്ട്. ഭംഗിക്കൊപ്പം മരത്തിനെക്കാൾ ചെലവു കുറവു ചൂരൽ ഫർണിച്ചറുകൾക്കാണ്. അതേ ഗണത്തിലേക്കാണിപ്പോൾ മുളകൊണ്ടുള്ള ഫർണിച്ചറുകൾ വന്നിരിക്കുന്നത്. വ്യത്യസ്തതയും ഭംഗിയും ഒപ്പം പോക്കറ്റിനു ലാഭവും. ആന്റിക് ലുക്ക് ആണ് മുളഫർണിച്ചറുകളുടെ ഹൈലൈറ്റ്. കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്ത (ജീവികളോ പ്രാണികളോ കയറി മുള നശിപ്പിക്കാതിരിക്കാൻ) ഫർണിച്ചറുകൾക്ക് ഈടു കൂടും. ഫർണിച്ചറുകൾക്കു പുറമേ ഫ്ലോറിങ്ങിനും മുള ഉപയോഗിക്കുന്നുണ്ട്.
ഡൈനിങ് ടേബിൾ
ഗ്ലാസ് പ്രതലമുള്ള ടേബിളുകൾക്കാണു പ്രിയം. ആറു പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ മുള ഉപയോഗിച്ചുള്ള ഡൈനിങ് ടേബിൾ.
വില – 16,000 രൂപ
ഡൈനിങ് ടേബിളിന് ഒപ്പമുള്ള കസേര ഒരെണ്ണത്തിന് 3,500-4,000 രൂപ. അതിൽ ആവശ്യമെങ്കിൽ കുഷനിട്ട് ഉപയോഗിക്കാം.
സോഫ
മൂന്നു പേർക്ക് ഇരിക്കാവുന്ന സോഫ. വില – 15,000 രൂപ.
ഫോമോ കുഷനോ ഇട്ട് ഉപയോഗിക്കാം.
ചാരുകസേര
പൂമുഖപ്പടിയിൽ ഒരു ചാരുകസേര, അതു നൽകുന്ന ആഢ്യത്വം ഒന്നു വേറെ തന്നെയാണ്.
വില - 5,000 രൂപ
ഗാർഡൻ ചെയർ
വില- 4,000 രൂപ
ടീപ്പോ
സിറ്റൗട്ടിലൊരു ടീപ്പോ അത് ഒഴിവാക്കാനേ പറ്റില്ല. ഗ്ലാസ് പ്രതലമുള്ള ഒരു ടീപ്പോയ്ക്ക് വില 4,500-5,000 രൂപ. ഇത് ഇഷ്ടമുള്ള ആകൃതിയിലുള്ളത് തിരഞ്ഞെടുക്കാം. ബാൽക്കണിയിലും ഗാർഡനിലും ടീപ്പോയ്ക്ക് ഒപ്പം ട്രയാംഗിൾ ചെയറുകൾ ഉപയോഗിക്കാം
ഹാങ്ങിങ് ലാംപ്, ടേബിൾ ലാംപ്
മുളകൊണ്ടുള്ള ഹാങ്ങിങ് ലാംപും ടേബിൾ ലാംപും തീർച്ചയായും അകത്തളങ്ങളെ കൂടുതൽ സുന്ദരമാക്കി ഒരു ട്രഡീഷണൽ
ലുക്ക് കൂടി നൽകും.
വില - 5,000 രൂപ
ട്രയാംഗിൾ ചെയർ
എഴുതാനോ വായിക്കാനോ ഉണ്ടെങ്കിലോ, ലാപ്‌ടോപ്പിലൊന്നു നോക്കണമെങ്കിലോ മേശയ്‌ക്കൊപ്പം മുളകൊണ്ടുള്ള ഒരു ട്രയാംഗിൾ ചെയർ കൂടി വാങ്ങിച്ചിടാം.
വില - 3,500 രൂപ