നെതർലൻഡ്‌സിലെ ആർക്കിടെക്ചറൽ ഡിസൈനർ റോബർട്ട് വാൻ എംബ്രിക്കിന്റെ പ്രശസ്തമായ ഡിസൈനാണ് റൈസിങ് ടേബിൾ. നിരപ്പായ തടിക്കഷണം ആവശ്യാനുസരണം മേശയാക്കി മാറ്റം. ഒരൊറ്റ കഷ്ണം ബാംബൂ വെനീർ പ്ലൈ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ബാംബൂ കൊണ്ട് മെടഞ്ഞെടുത്ത മധ്യഭാഗവും അവിടെ നിന്ന് ഒഴുകിയിറങ്ങുന്ന കാലുകളുമാണ് ഇതിന്റെ ഹൈലൈറ്റ്. നടുവിലെ കുഴിവിൽ ഭംഗിയുള്ള സാധനങ്ങൾ വയ്ക്കാം.
ഭാരക്കുറവും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ് ഇതിന്റെ പ്രത്യേകതകൾ. ഫ്ലൂയിഡ് ഡിസൈനിന്റെ മനോഹാരിതയാണ് ഈ ഫർണിച്ചറിൽ നിറഞ്ഞു നിൽക്കുന്നത്. സൗന്ദര്യവും കാര്യക്ഷമതയും ഒത്തിണങ്ങിയ ഈ ഡിസൈനിന് റെഡ് ഡോട്ട് ഡിസൈൻ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.