വീട്ടിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ഉപകരണങ്ങൾ

വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ലളിതമായ ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും.

1. സ്ക്രൂ ഡ്രൈവർ സെറ്റ്

സ്ക്രൂവിന്റെ വലുപ്പത്തിനും ആകൃതിക്കുമനുസരിച്ച് ഉപയോഗിക്കാൻ സ്ക്രൂ ഡ്രൈവർ സെറ്റ്തന്നെ വീടുകളിൽ സൂക്ഷിക്കുന്നതു നന്നായിരിക്കും.

2. ചുറ്റിക

ആണിയടിക്കുകയും ചെറിയ സാധനങ്ങൾ പൊട്ടിക്കുകയുമെല്ലാം ചെയ്യുമ്പോഴാണ് ചുറ്റികയുടെ ആവശ്യകത നമ്മളറിയുന്നത്. പല വലുപ്പത്തിലുള്ളതും വ്യത്യസ്തമായ പിടികളോടു കൂടിയതുമായ ചുറ്റികകൾ ലഭിക്കും.

3. ടോർച്ച്

ഇൻവെർട്ടർ ഉണ്ടെങ്കിൽപ്പോലും ഒരു ടോർച്ച് കരുതണം. പെൻ ടോർച്ച് ആയാലും മതി. ചാർജ് ചെയ്യാവുന്ന ഇലക്ട്രിക് ടോർച്ചും നല്ലതാണ്.

4. വയർ കഷണങ്ങൾ

ഫ്യൂസ് പോയി വൈദ്യുതി മുടങ്ങുന്നത് എപ്പോഴും സംഭവിക്കാവുന്നതാണ്. കുറച്ച് വയർ കഷണങ്ങൾ സൂക്ഷിച്ചുവച്ചാൽ ആർക്കും തനിയെ ഫ്യൂസ് കെട്ടാം.

5. പ്ലെയർ

കട്ടികൂടിയ വയറുകൾ മുറിച്ചെടുക്കാനും കമ്പികൾ വളയ്ക്കാനും പ്ലെയർ ആവശ്യമായി വരും. അതുകൊണ്ടുതന്നെ പ്ലെയർ ഒഴിവാക്കാനാകാത്ത ഘടകമാണ്.

6. ഔൺസ് ഗ്ലാസ്

ഏതു വീട്ടിലും ആവശ്യമാണ് ഔൺസ് ഗ്ലാസ്. ചെറിയ കുട്ടികളുള്ള വീടാണെങ്കിൽ സ്റ്റീൽകൊണ്ടുള്ള ഗോകർണം വാങ്ങി സൂക്ഷിക്കുന്നതും നന്നായിരിക്കും.

7. ടെസ്റ്റർ

വീട്ടിലെ ടൂൾബോക്സിലെ മറ്റൊരു ഒഴിവാക്കാനാകാത്ത അംഗമാണ് ടെസ്റ്റർ. സ്ക്രൂ ഡ്രൈവറിന്റെ ഉപയോഗവും ടെസ്റ്റർ ഉണ്ടെങ്കിൽ നടക്കും.

8. കോട്ടൻ വെയ്സ്റ്റ്

വെയ്സ്റ്റ് ക്ലോത്ത് കുറച്ച് വാങ്ങി സൂക്ഷിച്ചാൽ ഉപകാരപ്പെടും. കോട്ടൻ വെയ്സ്റ്റ് എന്ന പേരിൽ ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടകളിൽ ലഭിക്കും.

9. ഇൻസുലേഷൻ ടേപ്പ്

വൈദ്യുതി കടത്തിവിടാതിരിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേഷൻ ടേപ്പ് ഇലക്ട്രിക് ടൂൾ ബോക്സിന്റെ അവിഭാജ്യ ഘടകമാണ്.

10. പ്ലാസ്റ്റിക് എയർ ടൈറ്റ്നർ

ഭക്ഷണസാധനങ്ങൾ നിറച്ചുവരുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒരിക്കൽ തുറന്നതിനുശേഷവും എയർ ടൈറ്റ് ആക്കി വയ്ക്കാൻ എയർ ടൈറ്റ്നർ വാങ്ങി സൂക്ഷിക്കാം.

തുടരും...