ഇനി വീട്ടിൽ സിനിമ കാണൽ ജോറാകും!

home-theatre
SHARE

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഹോം തിയറ്റർ ഒരുക്കുന്നവർ ഏറെ. സാധാരണ സ്റ്റീരിയോ സംവിധാനങ്ങളെക്കാൾ വ്യക്തതയോടു കൂടി ഓരോ ചെറിയ ശബ്ദവും ആസ്വദിക്കാൻ സാധിക്കും. ഹോം തിയറ്ററുകൾ വാങ്ങുമ്പോൾ ദാ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ: 

home-theatre

∙ ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകൾ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതിൽ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. ‘.1’ എന്നതു സബ് വൂഫറിനെയും. സബ് വൂഫറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഫ്രീക്വൻസിയിലുള്ള എന്നാൽ വളരെ ശക്തമായ ശബ്ദങ്ങൾക്കു വേണ്ടിയുള്ളതാണിവ. ഉദാഹരണത്തിനു ജാസ്, ബ്ലൂസ്, ക്ലാസിക്കൽ ഗാനങ്ങൾ കേൾക്കുമ്പോൾ കുറഞ്ഞ ബാസിലുള്ള ശബ്ദം മിക്ക സ്പീക്കറുകൾക്കും നൽകാൻ സാധിക്കില്ല. സബ് വൂഫർ ഇതിനുവേണ്ടിയുള്ളതാണ്. രണ്ട് ഫ്രന്റ് സ്പീക്കറുകൾ, രണ്ട് സറൗണ്ട് സ്പീക്കറുകൾ, ഒരു സെന്റർ സ്പീക്കർ, ഒരു ലോ ഫ്രീക്വൻസി ഇഫക്ട്(എൽഎഫ്ഇ അല്ലെങ്കിൽ സബ് വൂഫർ) എന്നിവയാണു 5.1 ഹോം തിയറ്ററിൽ ഉണ്ടാകുക. അതായത് ആകെ ആറു ചാനലുകൾ. സാധാരണ ഹോം തിയറ്റർ സംവിധാനങ്ങളിൽ 5.1 തന്നെയാണ് ഏറ്റവും അനുയോജ്യം. 

∙ പിഎംപിഒ, ആർഎംഎസ്- 

luxury-home-home-theatre

ഇവ രണ്ടും ശബ്ദ മികവിനെ നിർണയിക്കുന്നതാണ്. ആർഎംഎസ്(റേറ്റ്സ് മീൻ സൗണ്ട്) ശബ്ദത്തിന്റെ മികവിനെ നിർണയിക്കുന്നതാണ്. പിഎംപിഒ(പീക്ക് മ്യൂസിക് പവർ ഔട്ട്പുട്ട്) എന്നതാണു കമ്പനികളുടെ പരസ്യങ്ങളിൽ കാണുന്നത്. പരമാവധി പുറത്തെത്തുന്ന ശബ്ദമാണു പിഎംപിഒ. പക്ഷെ ഇങ്ങനെ ഒരുപാടു നേരം കേൾക്കാനോ ആസ്വദിക്കാനോ സാധിക്കില്ല. അതിനാൽ പിഎംപിഒയ്ക്കു കാര്യമായ പ്രാധാന്യം നൽകേണ്ടതില്ല. 

∙ ഡിവിഡി പോർട്ടുകൾ- 

wood-house-home-theatre

ഡിവിയിൽ എന്തെല്ലാം കണക്ടിവിറ്റി ലഭ്യമാണെന്നു പരിശോധിക്കാം. ചില ഡിവിഡികൾ യുഎസ്ബി കണക്ട് ചെയ്യാനുള്ള സംവിധാനം മാത്രമാകും നൽകുക. മറ്റു ചിലതാകട്ടെ മെമ്മറി കാർഡ് ഇടാനുള്ള സ്ലോട്ട്, മൊബൈൽ ഫോൺ കണക്ട് ചെയ്യാനുള്ള സംവിധാനം, വൈഫൈ കണക്ടിവിറ്റി എന്നിവയെല്ലാം ഉറപ്പാക്കുന്നു. 

∙ സ്പീക്കറുകൾ- 

പലതരം സ്പീക്കറുകൾ ലഭ്യമാണ്. സെന്റർ ചാനൽ സ്പീക്കർ, ടവർ സ്പീക്കർ എന്നിവയെല്ലാമുണ്ട്. പക്ഷെ ഇവ വാങ്ങേണ്ടതു ടിവി, സബ് വൂഫർ തുടങ്ങിയവയുടെ വലിപ്പം കൂടി പരിഗണിച്ച ശേഷമാകണം. വലിയ സ്പീക്കറും ചെറിയ സബ് വൂഫറുമാണെങ്കിൽ കാര്യമില്ല. നിങ്ങൾ വിചാരിക്കുന്ന ശബ്ദ മികവു ലഭിക്കില്ല. ചെറിയ സൈസ് ടിവിയാണെങ്കിൽ ടവർ സ്പീക്കറുകളുടെ ആവശ്യമില്ല. 

∙ 2000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയുള്ള ഹോം തിയറ്ററുകൾ വിപണിയിൽ ലഭ്യമാണ്. മുറിയുടെ സൗകര്യം, നിങ്ങളുടെ ആവശ്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ഇവ വാങ്ങേണ്ടത്. 

∙ ഇക്കാര്യങ്ങൾ കൂടി ഓർത്തിരിക്കുക : ടിവിയുടെ മുകളിലോ താഴെയോ സെന്റർ സ്‌പീക്കർ വയ്‌ക്കാം. ഫ്രന്റ് സ്‌പീക്കറുകൾ ഓരോന്നും ടിവിയിൽ നിന്ന് അൽപം മാറ്റി ഇടത്തും വലത്തുമായി വയ്‌ക്കണം. ഫ്രന്റ് സ്‌പീക്കറുകൾ തമ്മിൽ ആറു മുതൽ പന്ത്രണ്ടു വരെ അടി ദൂരം ആകാമെന്നാണു വിദഗ്ധരുടെ നിർദേശം. അതേസമയം സറൗണ്ട് സ്‌പീക്കറുകൾ ചെവിയുടെ അൽപം ഉയരത്തിൽ, കാഴ്‌ചക്കാരന്റെ ഇരിപ്പിടത്തിനു വശങ്ങളിലായി വേണം വയ്‌ക്കേണ്ടത്. ഫ്രന്റ് സ്‌പീക്കറുകൾ തമ്മിലുള്ള ദൂരത്തേക്കാൾ അൽപം കൂടുതലാവണം സറൗണ്ട് സ്‌പീക്കറുകൾ തമ്മിലുള്ള ദൂരം. സബ് വൂഫർ ടിവിയുടെയോ ഡിവിഡിയുടെയോ സമീപത്തു സൗകര്യപ്രദമായി വയ്ക്കാം. അതിൽനിന്നുള്ള ശബ്ദം എല്ലായിടത്തുമെത്തുമെന്നതിനാൽ സ്ഥാനം പ്രശ്നമല്ല. ഹോം തിയറ്റർ സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മുറിയുടെ രൂപത്തിൽത്തന്നെ ശ്രദ്ധിക്കണം. സമചതുരത്തിലുള്ളവ ഒഴിവാക്കുകയാണു നല്ലത്. വെറുംഭിത്തിയിൽ തട്ടി ശബ്‌ദം തിരിച്ചുവരാതിരിക്കാൻ കാർപറ്റ്, കർട്ടൻ, ഡ്രേപ് എന്നിവ ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA