കൊള്ളവിലയില്ല, പോക്കറ്റ് കീറാതെ ഫർണിച്ചർ വാങ്ങാൻ ഇനിയുമുണ്ട് ഒരു സ്ഥലം!
കുറഞ്ഞ വിലയ്ക്ക് ഫർണിച്ചർ ലഭിക്കുന്ന പെരുമ്പാവൂരിനടുത്ത് നെല്ലിക്കുഴിയിലുള്ള ഫർണിച്ചർ ഗ്രാമത്തെക്കുറിച്ചുള്ള വാർത്തയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ കേരളത്തിൽ സമാനമായി ഫർണിച്ചർ വിൽക്കുന്ന ഇടങ്ങളെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അത്തരത്തിലൊരു സ്ഥലം പരിചയപ്പെടാം. തൃശൂരിലെ ഫർണിച്ചർ

കുറഞ്ഞ വിലയ്ക്ക് ഫർണിച്ചർ ലഭിക്കുന്ന പെരുമ്പാവൂരിനടുത്ത് നെല്ലിക്കുഴിയിലുള്ള ഫർണിച്ചർ ഗ്രാമത്തെക്കുറിച്ചുള്ള വാർത്തയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ കേരളത്തിൽ സമാനമായി ഫർണിച്ചർ വിൽക്കുന്ന ഇടങ്ങളെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അത്തരത്തിലൊരു സ്ഥലം പരിചയപ്പെടാം.
തൃശൂരിലെ ഫർണിച്ചർ നിർമാണ തെരുവാണ് ചേവൂർ. രണ്ടു കിലോമീറ്റർ ചുറ്റളവിൽ മുന്നൂറോളം ഫർണിച്ചർ നിർമ്മാണകേന്ദ്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ചേവൂരിന്റെ ഫർണിച്ചർ പാരമ്പര്യത്തിന് രണ്ടു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്ക് വൻതോതിൽ സാധനങ്ങൾ നിർമിച്ചു നൽകിയതിന്റെ കഥകൾ നാട്ടിൽ പാട്ടാണ്.
വൈദ്യുതിയും തടിമില്ലുകളും ഇല്ലാത്ത കാലത്തും മരഉരുപ്പടികളിൽ ചേവൂരുകാർ പണിതുടങ്ങി. ഈ ചേവൂർ പെരുമയിൽ വിശ്വാസമർപ്പിച്ചാണ് ആളുകൾ ഇവിടെവരുന്നത്. ഫർണിച്ചർ ഷോറൂമുകൾ മാത്രം ഇരുനൂറോളം വരും. രണ്ടുകിലോമീറ്ററിൽ 300 ആശാരിപ്പണി കേന്ദ്രങ്ങൾ, 2000ത്തോളം ആശാരിമാർ. കഴിഞ്ഞ 40 വർഷമായി ചേവൂരിൽ ഫർണിച്ചർ വില്പന കൂടിവരികയാണ്.
തടിയുൽപ്പന്നങ്ങളുടെ ഈറ്റില്ലമാണ് ചേവൂർ. ഡൈനിങ് ടേബിൾ, കട്ടിലുകൾ തുടങ്ങി എല്ലാ ഫർണിച്ചറുകൾക്കും വൻഡിമാൻഡ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ വ്യവസായത്തെ ആശ്രയിച്ചു കഴിയുന്നത്. തടി മുറിക്കുന്നതിനായി ആയിരത്തോളം മില്ലുകളും സജീവമാണ്.
തേക്കിലും ഈട്ടിയിലും നിർമിക്കുന്ന ഫർണിച്ചറുകൾക്ക് മറ്റിടങ്ങളിലെ പോലെ കൊള്ളവിലയില്ല. സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നവിധം ഫർണിച്ചറുകൾ ലഭിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാലത്തിനനുസരിച്ച് പുതിയ മോഡലുകൾ പണിയാനും തൊഴിലാളികൾക്ക് പരിശീലനം നൽകി വരുന്നു. ഈ നാട്ടുകാർ മാത്രമല്ല തമിഴ്നാട്ടുകാരും കർണാടകക്കാരും ചേവൂരിലെക്ക് ഫർണിച്ചർ വാങ്ങാൻ എത്തുന്നു.