ഫ്രിഡ്ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇവ ശ്രദ്ധിക്കാറുണ്ടോ?
റഫ്രിജറേറ്റർ റഫ്രിജറേറ്റർ വങ്ങുമ്പോൾ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊർജ്ജ ക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുള്ള റഫ്രിജറേറ്റർ മതിയാകും. വലിപ്പം കൂടുംതോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക. റഫ്രിജറേറ്റററുകളുടെ വൈദ്യുതി

ഫ്രിഡ്ജ് വാങ്ങുമ്പോൾ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുള്ള ഫ്രിഡ്ജ് മതിയാകും. വലിപ്പം കൂടുംതോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.
ഫ്രിഡ്ജുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നത് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച് സ്റ്റാർ ഉള്ള 240 ലിറ്റർ ഫ്രിഡ്ജ് വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ളവ വർഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ ഫ്രിഡ്ജ് വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടുംതോറും വൈദ്യുതി ഉപയോഗം കുറയുമെന്നർഥം. കൂടുതൽ സ്റ്റാർ ഉള്ള ഫ്രിഡ്ജ് വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടു മൂന്നു വർഷത്തിനുള്ളിൽ ലഭിക്കുന്നതിനാൽ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ഫ്രിഡ്ജിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
∙ഫ്രിഡ്ജിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബർ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
∙ആഹാരസാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനു ശേഷം മാത്രം ചൂടാക്കുക.
∙കൂടെകൂടെ ഫ്രിഡ്ജ് തുറക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കും.
∙ഫ്രിഡ്ജ് കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
∙ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാനുള്ള സാധനങ്ങൾ തീരെ കുറവാണെങ്കിൽ വെള്ളം നിറച്ച കുറേ ബോട്ടിലുകൾ വയ്ക്കുന്നത് വാതിൽ തുറക്കുന്ന സമയത്ത് അകത്തെ തണുപ്പ് പെട്ടെന്ന് നഷ്ടപ്പെടാതെ നിലനിർത്താൻ സഹായിക്കും.
∙കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.
∙ഫ്രിഡ്ജിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജിനകത്തെ സുഗമമായ തണുത്ത വായു സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാരസാധനങ്ങൾ കേടാകുകയും ചെയ്യും.
∙ആഹാരസാധനങ്ങൾ അടച്ചു മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് ഈർപ്പം ഫ്രിഡ്ജിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
∙ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിച്ചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ് ചെയ്യുക.
∙ഫ്രീസറിൽ നിന്നെടുത്ത ആഹാര സാധനങ്ങൾ ഫ്രിഡ്ജിനകത്തെ താഴെതട്ടിൽ വച്ച് തണുപ്പ് കുറഞ്ഞതിനു ശേഷം മാത്രം പുറത്തെടുക്കുക.
∙വൈകിട്ട് വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ (6.30 മുതൽ 10.30 വരെ) ഫ്രിഡ്ജ് ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ലാഭിക്കാനും പ്രവർത്തന കാലം നീട്ടാനും സാധിക്കും. ഫ്രിഡ്ജ് ഓഫ് ചെയ്തിട്ട് വീണ്ടും ഓൺ ചെയ്യുമ്പോൾ വൈദ്യുത ഉപയോഗം കൂടുമെന്നത് തെറ്റായ ധാരണയാണ്.
∙വളരെയധികം ഊർജ്ജ കാര്യക്ഷമതയുള്ള ഇൻവെർട്ടർ റഫ്രിജറേറ്ററുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. സാധാരണ റഫ്രിജറേറ്റർ ദിവസേന 2 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ ഇൻവെർട്ടർ റഫ്രിജറേറ്റർ ഒരു ദിവസം ഒരു യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നു.
English Summary- Fridge Energy Saving Tips