ചതിക്കപ്പെടാൻ സാധ്യത; ഓൺലൈൻ ഫർണിച്ചർ വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കുക
ഓണ്‍ലൈനില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. കടകള്‍ കയറിയിറങ്ങി ഫര്‍ണിച്ചര്‍ സെലക്ട് ചെയ്യുന്നതിനിലും നല്ലത് ഓണ്‍ലൈനില്‍ നോക്കി ഇഷ്ടമുള്ളത് വാങ്ങുന്നതാണ് എന്നാണു ഇന്ന് പലരുടെയും അഭിപ്രായം. എന്നാല്‍..

ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ഇന്ന് ഓണ്‍ലൈനില്‍ ലഭിക്കുന്ന കാലമാണ്. ഫര്‍ണിച്ചറുകള്‍ ഓണ്‍ലൈനില്‍ ആദ്യകാലത്ത് വിറ്റഴിക്കാന്‍ തുടങ്ങിയപ്പോള്‍ ആവശ്യക്കാര്‍ കുറവായിരുന്നു. എന്നാലിന്നു ഓണ്‍ലൈനില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. കടകള്‍ കയറിയിറങ്ങി ഫര്‍ണിച്ചര്‍ സെലക്ട് ചെയ്യുന്നതിനിലും നല്ലത് ഓണ്‍ലൈനില്‍ നോക്കി ഇഷ്ടമുള്ളത് വാങ്ങുന്നതാണ് എന്നാണു ഇന്ന് പലരുടെയും അഭിപ്രായം. എന്നാല്‍ ഓണ്‍ലൈനില്‍ ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ അക്കിടി പറ്റാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ നോക്കാം.
പല ഉൽപന്നങ്ങളും വീട്ടില്‍ എത്തിക്കാന്‍ ഉപഭോക്താക്കളില്‍ നിന്നുതന്നെയാണ് ഫീ ഈടാക്കാറുള്ളത്. വലിയ ഫര്‍ണിച്ചറുകളും മറ്റും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഷിപ്പിങ് ചാര്‍ജിനെക്കുറിച്ചും വ്യക്തമായ പരിശോധിക്കണം. നിങ്ങള്‍ ഉൽപന്നം വാങ്ങുന്ന ഓണ്‍ലൈന്‍ റീടെയ്‌ലറെക്കുറിച്ച് ഉത്തമ വിശ്വാസമുണ്ടാകുമെങ്കിലും ഉൽപന്നത്തിന്റെ നിര്‍മാതാക്കളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
ഉൽപന്നം ഏതാണ് വാങ്ങുന്നതെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അവയെ കുറിച്ചുള്ള വിശദീകരണങ്ങള്‍ മുഴുവന്‍ വായിക്കുക. മറ്റുള്ളവര്‍ അതെക്കുറിച്ച് നല്‍കിയിരിക്കുന്ന റിവ്യൂ കൂടി വായിക്കാം. നിറം, പ്രത്യേകതകള്‍, ഉല്‍പന്നം സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും മുന്‍കരുതലുകളുമൊക്കെ വായിച്ചിരിക്കണം. റേറ്റിംഗ് കുറവുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.
വാങ്ങാന്‍ ഉദേശിക്കുന്ന ഫര്‍ണിച്ചര്‍ നിങ്ങളുടെ വീട്ടില്‍ അനുയോജ്യം ആണോ എന്ന് നോക്കണം. സൈസ് സംബന്ധിച്ച് നല്ല ധാരണ ഉണ്ടാകണം. അല്ലെങ്കില്‍ കൊണ്ട് വന്നു കഴിയുമ്പോള്‍ വീട്ടില്‍ ഇടം തികയാതെ വരാന്‍ സാധ്യതയുണ്ട്.
ചില ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ ഒരിക്കല്‍ വിറ്റുകഴിഞ്ഞ ഉല്‍പന്നങ്ങളെ തിരിച്ചെടുക്കാറില്ല. അതിനാല്‍ റിട്ടേണ്‍ പോളിസിയെക്കുറിച്ചും നിശ്ചിത സമയപരിധിയെ കുറിച്ചും ധാരണ വേണം.
വിശ്വസനീയമായി ഫർണിച്ചറുകൾ തിരയാൻ- https://www.quickerala.com/ernakulam/home-care/furniture/sbct-7368-dt-3
English Summary- Buying Furniture Online; Tips