ആഡംബരമോ അലങ്കാരമോ അല്ല വൃത്തിയാണ് ഒരു വീടിന് ഏറ്റവും അഴകു നൽകുന്നത്. ആദ്യം വീടിനു രോഗം വരുന്നു, തുടർന്നു വീട്ടിൽ താമസിക്കുന്നവർക്കും. അതുകൊണ്ടു വീടിന്റെ വൃത്തിക്ക് ഏറെ പ്രാധാന്യം നൽകണം. വീട് വൃത്തിയാക്കുന്നത് ഒരു കലയാണ്. റോഡിരികിലാണ് വീടെങ്കിൽ കൂടുതൽ കരുതൽ വേണം. കാരണം എത്ര തവണ അടച്ചിട്ടാലും നേർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബരമോ അലങ്കാരമോ അല്ല വൃത്തിയാണ് ഒരു വീടിന് ഏറ്റവും അഴകു നൽകുന്നത്.  ആദ്യം വീടിനു രോഗം വരുന്നു, തുടർന്നു വീട്ടിൽ താമസിക്കുന്നവർക്കും. അതുകൊണ്ടു വീടിന്റെ വൃത്തിക്ക് ഏറെ പ്രാധാന്യം നൽകണം. വീട് വൃത്തിയാക്കുന്നത് ഒരു കലയാണ്.

റോഡിരികിലാണ് വീടെങ്കിൽ കൂടുതൽ കരുതൽ വേണം. കാരണം എത്ര തവണ അടച്ചിട്ടാലും നേർത്ത പൊടി അടിഞ്ഞു കൂടും. മാസത്തിലൊരിക്കൽ വീടിന്റെ ഭിത്തി, മേൽഭാഗം എന്നിവ അടിക്കുകയും തുടച്ചു വൃത്തിയാക്കുകയും ചെയ്യണം. കർട്ടനുകൾ ഉൾപ്പെടെയുളളവ നന്നായി കഴുകി ഉണക്കണം. പൊടി നീക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.

ADVERTISEMENT

സ്വീകരണമുറി എല്ലാ ദിവസവും അടിച്ചു വൃത്തിയാക്കണം. ആഴ്ചയിലൊരിക്കൽ ക്ലീനിങ് ലോഷൻ ഉപയോഗിച്ച് തറ വൃത്തിയാക്കണം. തറ നന്നായി അടിച്ചു വൃത്തിയാക്കി, നനച്ചു തുടച്ച ശേഷം ലോഷൻ നേർപ്പിച്ചതിൽ തുണിയോ മോപ്പോ മുക്കി തുടയ്ക്കു‌ക. 

ബെഡ്ഷീറ്റ് മുഷിഞ്ഞിട്ടില്ലെങ്കിലും ആഴ്ച തോറും മാറ്റി വിരിക്കണം. മാസത്തിലൊരിക്കൽ മെത്ത കുറേ മണിക്കൂറുകൾ സൂര്യപ്രകാശത്തിലിട്ട് ഉണക്കാം. 

ADVERTISEMENT

ലൈബ്രറി റൂം, സ്റ്റോര്‍ റൂം എന്നിവ വൃത്തിയുടെ കാര്യത്തിൽ പരിഗണന കുറയുന്ന ഇടങ്ങളാണ്. അവയും മാസത്തിലൊരിക്കൽ വൃത്തിയാക്കാൻ ശ്രമിക്കണം.

വീട്ടിലെ ദൈനംദിന മാലിന്യങ്ങളെ ജൈവമാലിന്യങ്ങൾ അഥവാ ബയോളജിക്കൽ വേസ്റ്റ് എന്നും അജൈവ മാലിന്യങ്ങൾ എന്നും തരംതിരിക്കാം. അവ ദിവസവും തരം തിരിച്ച് മാറ്റി വയ്ക്കണം. എത്ര സ്ഥലപരിമിതിയുണ്ടായാലും ഒാരോരുത്തരും പുരയിടത്തിൽ കുറച്ചിടം ഇത്തരം മാലിന്യങ്ങൾ കുഴിച്ചിടാനായി മാറ്റി വയ്ക്കണം. 

ADVERTISEMENT

English Summary: Quarantine Friendly Home Organizing Tips

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT