ദൃശ്യം 2 ഇഫക്ട്; 'ഹൗസ്ഫുൾ' ആയി കേരളത്തിലെ വീടുകൾ! നിങ്ങൾക്കും വേണ്ടേ ഈ അനുഭവം?
മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: 'ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ'...എന്നാണ്. ചെറിയ സ്ക്രീനിലേക്ക് കാഴ്ചയെ ഒതുക്കിയ കോവിഡിന് മുന്നിൽ സുല്ലിട്ടു നിൽക്കുകയാണ് സിനിമാ പ്രേക്ഷകർ. തിയറ്ററിലെ കൂറ്റൻ സ്ക്രീനിൽ, ശബ്ദഗാംഭീര്യത്തിൽ കാണുന്നത്ര സുഖം സിനിമയ്ക്ക് മറ്റൊരിടത്തും കിട്ടില്ലെന്നതിൽ തർക്കമില്ല. പക്ഷേ
മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: 'ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ'...എന്നാണ്. ചെറിയ സ്ക്രീനിലേക്ക് കാഴ്ചയെ ഒതുക്കിയ കോവിഡിന് മുന്നിൽ സുല്ലിട്ടു നിൽക്കുകയാണ് സിനിമാ പ്രേക്ഷകർ. തിയറ്ററിലെ കൂറ്റൻ സ്ക്രീനിൽ, ശബ്ദഗാംഭീര്യത്തിൽ കാണുന്നത്ര സുഖം സിനിമയ്ക്ക് മറ്റൊരിടത്തും കിട്ടില്ലെന്നതിൽ തർക്കമില്ല. പക്ഷേ
മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: 'ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ'...എന്നാണ്. ചെറിയ സ്ക്രീനിലേക്ക് കാഴ്ചയെ ഒതുക്കിയ കോവിഡിന് മുന്നിൽ സുല്ലിട്ടു നിൽക്കുകയാണ് സിനിമാ പ്രേക്ഷകർ. തിയറ്ററിലെ കൂറ്റൻ സ്ക്രീനിൽ, ശബ്ദഗാംഭീര്യത്തിൽ കാണുന്നത്ര സുഖം സിനിമയ്ക്ക് മറ്റൊരിടത്തും കിട്ടില്ലെന്നതിൽ തർക്കമില്ല. പക്ഷേ
മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: 'ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ'...എന്നാണ്. ചെറിയ സ്ക്രീനിലേക്ക് കാഴ്ചയെ ഒതുക്കിയ കോവിഡിന് മുന്നിൽ സുല്ലിട്ടു നിൽക്കുകയാണ് സിനിമാ പ്രേക്ഷകർ. തിയറ്ററിലെ കൂറ്റൻ സ്ക്രീനിൽ, ശബ്ദഗാംഭീര്യത്തിൽ കാണുന്നത്ര സുഖം സിനിമയ്ക്ക് മറ്റൊരിടത്തും കിട്ടില്ലെന്നതിൽ തർക്കമില്ല. പക്ഷേ, കോവിഡ് കാലത്ത് ഒട്ടേറെ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ മാത്രം റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ വേറൊരു വഴി തേടുകയായിരുന്നു. വീട്ടിൽ ഒരു മിനിതീയറ്റർ. പണ്ട് വൻ വിലയുണ്ടായിരുന്ന സിനിമാ പ്രൊജക്ടറുകൾ, സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ പോക്കറ്റിന് ഇണങ്ങുന്നതായി മാറിയതാണ് കാരണം. ബ്ലൂടൂത്ത് കണക്ടിവിറ്റി, പെൻഡ്രൈവ് സൗകര്യം, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം, ത്രീഡി തുടങ്ങിയ സൗകര്യങ്ങളോടെ എത്തുന്ന പ്രൊജക്ടറുകൾ ഉപയോഗിച്ച് വീട് ഒരു തിയറ്ററാക്കി മാറ്റാൻ ഇന്നു വലിയ ചെലവില്ല. ഷോട് ത്രോ പ്രൊജക്ടറുകൾ(ചെറിയ ദൂരത്തിൽ പ്രൊജക്ട് ചെയ്താലും വലിയ വലുപ്പത്തിൽ ലഭിക്കും) ആയതിനാൽ വിശാലമായ സ്ഥലവും ആവശ്യമില്ല.
മോഹൻലാലും കുടുംബവും സുഹൃത്തുക്കളോടൊപ്പം വീട്ടിലാണ് ദൃശ്യം കണ്ടത്. ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റായിരുന്നു. കോവിഡ് ലോക്ഡൗൺ തുടങ്ങിയ കഴിഞ്ഞ മാർച്ചിനു ശേഷം ഹോംതിയറ്റർ ബിസിനസിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് കാലത്തു മാത്രം 60 ശതമാനം വളർച്ച ഈ മേഖലയിലുണ്ടായി. മുഖ്യമായും സ്ഥാപനങ്ങളും ഹോൾസെയിൽസ് ഡീലർമാരുമായും ബിസിനസ് നടത്തിയിരുന്ന പ്രൊജക്ടർ ബ്രാൻഡുകൾ, കോവിഡ് കാലത്ത് അവരുടെ 80 ശതമാനം കച്ചവടവും ചില്ലറ വ്യാപാരത്തിലേക്കു മാറിയെന്നു സാക്ഷ്യപ്പെടുത്തുന്നു. മാറുന്ന കാലത്തിനൊപ്പം മലയാളികളും മാറിച്ചിന്തിക്കാൻ തുടങ്ങി എന്നതിന്റെ സൂചനയായി ഇതിനെ കാണാം.
പ്രൊജക്ടർ മാത്രമായും, ഡോൾബി അറ്റ്മോസ് സ്പീക്കർ, 4കെ സ്ക്രീൻ, സോഫ എന്നിവയടക്കമുള്ള പാക്കേജായും ഹോംതിയറ്റർ വീട്ടിൽ ഒരുക്കി തരുന്ന ഏജൻസികൾ ഉണ്ട്. ഗൃഹോപകരണ കടകളിലൂടെ പ്രൊജക്ടറുകളുടെ ലഭ്യത കുറവായതിനാൽ ഇത്തരം ഏജൻസികൾ വഴിയോ, ഓൺലൈൻ ആയോ പ്രൊജക്ടർ വാങ്ങാം. ഏജൻസികൾ വഴി വാങ്ങിയാൽ മിക്കവരും പ്രോഡക്ട് വാറന്റിക്കു പുറമേ അവരുടെ സർവീസ് വാറന്റിയും സൗജന്യമായി നൽകുന്നു. ഒരു സ്മാർട് ടിവി വാങ്ങുന്ന ചെലവിൽ ഇന്ന് ഒരു പ്രൊജക്ടർ വാങ്ങാം. 27000 രൂപ മുതൽ അത്യാവശ്യം മികച്ച സൗകര്യമുള്ള ബ്രാൻഡഡ് പ്രൊജക്ടർ ലഭ്യമാണ്. ബ്രാൻഡ് അല്ലാത്ത കുറഞ്ഞ വിലയുടെ പ്രൊജക്ടറുകൾ 5000 രൂപ മുതൽ ഓൺലൈനിലും ലഭ്യം.
എൽസിഡി, എൽഇഡി, ഡിഎൽപി പ്രൊജക്ടറുകളാണ് പ്രധാനമായും വിപണിയിൽ ഉള്ളത്. ദൃശ്യമിഴിവിന്റെ കാര്യത്തിൽ എൽസിഡി പ്രൊജക്ടറുകളാണ് കേമൻ. എന്നാൽ അതിന്റെ എൽസിഡി പാനലിന് എന്തെങ്കിലും തകരാർ വന്നാൽ നന്നാക്കാൻ ചെലവേറും. എൽസിഡി പ്രൊജക്ടറുകൾ കൈകാര്യം ചെയ്യുന്നതിലും അൽപം ശ്രദ്ധ കൂടുതൽ വേണം. ലോക്ഡൗൺ കാലത്ത് കൂടുതലായി വിറ്റുപോയത് ഡിഎൽപി പ്രൊജക്ടറുകളാണ്. വിലക്കുറവും അറ്റകുറ്റപ്പണി കുറവും എന്നതു തന്നെ മെച്ചം. ഓൺലൈനായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് എൽഇഡി പ്രൊജക്ടറുകളാണ്. ദീർഘകാലത്തേക്ക് സാധാരണക്കാരന് പരിപാലിച്ചു കൊണ്ടു നടക്കാവുന്നത് ഡിഎൽപി പ്രൊജക്ടർ തന്നെ.
എന്തൊക്കെയുണ്ട് പ്രൊജക്ടറിൽ സൗകര്യം?
വാങ്ങുമ്പോഴുള്ളകൂറ്റൻ ചെലവും, പരിപാലനത്തിലെ കണിശതയും ഓർത്താണ് പലരും പ്രൊജക്ടറുകൾ വാങ്ങാതിരുന്നത്. എന്നാൽ എല്ലാ സൗകര്യങ്ങളുമുള്ള പ്രൊജക്ടറുകൾ ഇപ്പോൾ ടെലിവിഷന്റെ അതേ ചെലവിൽ ലഭിക്കുന്നു. ടെലിവിഷനേക്കാൾ വലുപ്പത്തിൽ കാണുകയും ചെയ്യാം. പണ്ടത്തെ അപേക്ഷിച്ച്, വലുപ്പം കുറഞ്ഞവയായതിനാൽ സ്ഥലസൗകര്യത്തെ കുറിച്ചും വേവലാധി വേണ്ട. ലിവിങ് റൂമിലോ ബെഡ്റൂമിലോ പ്രൊജക്ടർ സെറ്റ് ചെയ്യാം. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനും അതു കഴിഞ്ഞാൽ റിമോട്ട് ഉപയോഗിച്ച് ചുരുട്ടി വയ്ക്കാവുന്നതുമായ സ്ക്രീനുകൾ 5000 രൂപ മുതൽ ലഭ്യമാണ്. പെൻഡ്രൈവ്, ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളും ഇപ്പോഴത്തെ പ്രൊജക്ടറിൽ ഉണ്ട്. മൊബൈൽ ഫോണിൽനിന്ന് നേരിട്ട് പ്രൊജക്ടറിലേക്ക് കണ്ടന്റ് സ്ട്രീം ചെയ്യാം.
ബ്രാൻഡഡ്സ്മാർട് പ്രൊജക്ടറുകൾക്ക് 53000 രൂപ മുതലെങ്കിലും വിലയുണ്ട്. എന്നാൽ അതിനുപരിഹാരമായി മാറിയിരിക്കുകയാണ് ആമസോൺ ഫയർസ്റ്റിക്ക്, എയർടെൽ എക്സ്ട്രീം സ്റ്റിക്, മി ടിവി സ്റ്റിക് തുടങ്ങിയ ആൻഡ്രോയ്ഡ് സ്ട്രീമിങ് ഉപകരണങ്ങൾ. അടിസ്ഥാന വിലയുള്ള സാധാരണ പ്രൊജക്ടറുകൾ വാങ്ങിയാലും 2500 രൂപ മുതലുള്ള ഈ സ്റ്റിക് കൂടി ഉണ്ടെങ്കിൽ പ്രൊജക്ടർ സ്മാർട് ആയി. എച്ച്ഡിഎംഐ പോർട്ട് വഴി ഇവ പ്രൊജക്ടറുമായി ബന്ധിപ്പിക്കാം. പിന്നെ സ്ട്രീമിങ് എളുപ്പം. ഒടിടി പ്ലാറ്റ്ഫോമിലെയോ യുട്യൂബിലെയോ സിനിമയടക്കമുള്ളവ ബിഗ്സ്ക്രീനിൽ ആസ്വദിക്കാം. കുറഞ്ഞ വിലയുടെ ചൈനീസ് നിർമിത പോർട്ടബിൾ പ്രൊജക്ടറുകളിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം അടക്കമുള്ള സൗകര്യങ്ങളുണ്ടെങ്കിലും ദൃശ്യമിഴിവ് കുറവായിരിക്കുമെന്നത് പോരായ്മാണ്. കൂടാതെ ഒരു പരിധിയിൽ കവിഞ്ഞ് ദൃശ്യം വലുതാക്കാനും കഴിയില്ല. എങ്കിലും ചെറിയ ബെഡ്റൂമിലേക്കുള്ള ആവശ്യത്തിനും മീറ്റിങ് പ്രസന്റേഷനുകൾക്കും ഇത്തരം പ്രൊജക്ടറുകൾ പരിഗണിക്കാം.
എന്തൊക്കെ ശ്രദ്ധിക്കണം?
ഒരുഡിഎൽപി പ്രൊജക്ടർ 8–9 വർഷം വരെ ഉപയോഗ ശേഷിയുള്ളതാണ്. അതു കഴിഞ്ഞാൽ സാധാരണയായി അതിന്റെ ലാംപിന് മാത്രമാകും തകരാർ സംഭവിക്കുക. ലാംപ് മാറ്റിയിടാൻ 8000–9000 രൂപ ചെലവുണ്ട്. വീണ്ടും ഒരു എട്ടൊൻപത് വർഷം കൂടി പ്രൊജക്ടർ പ്രവർത്തിക്കും. അതുകൊണ്ട് തന്നെ പരിപാലന സൗകര്യം നോക്കി വേണം പ്രൊജക്ടറുകൾ തിരഞ്ഞെടുക്കാൻ. ബ്രാൻഡ് പ്രൊജക്ടറുകൾക്ക് 2 വർഷം വരെ വാറന്റി ലഭ്യമാണ്. കൂടാതെ അംഗീകൃത സർവീസ് സെന്ററിലൂടെ സ്പെയർപാർട്സും ലഭിക്കും. അതേ സമയം, ഓൺലൈനിൽനിന്ന് വാങ്ങാൻ കിട്ടുന്ന ബ്രാൻഡഡ് അല്ലാത്ത പ്രൊജക്ടറുകൾക്ക് മിക്കതിനും കേരളത്തിൽ സർവീസ് സെന്ററില്ല. മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സർവീസ് സെന്ററിലേക്ക് അയച്ചുകൊടുത്താൽ തകരാർ പരിഹരിച്ച് തിരിച്ച് അയച്ചുതരും. ഇത്തരം പ്രൊജക്ടറുകൾക്ക് ഒരു വർഷം വരെയാണ് വാറന്റി.
എങ്ങനെ ഒരുക്കാം?
വീട്ടിൽ ഒരു ബിഗ്സ്ക്രീൻ അനുഭവത്തിന് പ്രൊജക്ടർ, സ്പീക്കർ എന്നിവ മാത്രം അടിസ്ഥാനപരമായി മതി. ദൃശ്യംഭിത്തിയിൽ പതിപ്പിക്കാവുന്നതാണ്. ഇല്ലെങ്കിൽ 1000 രൂപയ്ക്ക് സാധാരണ വെള്ള സ്ക്രീൻ വാങ്ങാൻ കിട്ടും. ബ്രാൻഡഡ് ഡിഎൽപി പ്രൊജക്ടർ 27000 രൂപ മുതൽ ഉണ്ട്. 5000 രൂപ മുടക്കിയാൽ തരക്കേടില്ലാത്ത സ്പീക്കർ വാങ്ങാം. ഒടിടി ഉള്ളടക്കങ്ങൾ ഡോൾബി സറൗണ്ട് സൗണ്ട് നിലവാരത്തിലാണ് വരുന്നതെന്നതിനാൽ 5.1 സ്പീക്കർ വാങ്ങാനായാൽ നല്ലത്. 5.1 ഔട്പുട്ടുള്ള സൗണ്ട് ബാർ ലഭ്യമാണ്. സ്വീകരണമുറിയിലും മറ്റുമാണ് പ്രൊജക്ടർ വയ്ക്കുന്നതെങ്കിൽ ഇതു പരിഗണിക്കാം. പ്രൊജക്ടറിന് പ്രത്യേക മുറി തന്നെയുണ്ടെങ്കിൽ കൂടുതൽ നിലവാരത്തിലുള്ള സ്പീക്കറുകളിലേക്കു പോകാം.
ശരാശരി 50000 രൂപയ്ക്ക് 3500 ലൂമൻസ് തെളിച്ചമുള്ള ഡിഎൽപി പ്രൊജക്ടർ, സ്ക്രീൻ, ആൻഡ്രോയിഡ് സ്ട്രീമിങ് ഉപകരണം എന്നിവയുൾപ്പെടെയുള്ള പാക്കേജ് ലഭിക്കും. കുറച്ചുകൂടി സൗകര്യമുള്ള പാക്കേജ് മിക്കവാറും 1.5 ലക്ഷത്തിനാണ് തുടങ്ങുന്നത്. ഫുൾ എച്ച്ഡി 3ഡി പ്രൊജക്ടർ, 5.1 ശബ്ദവിന്യാസം, 92 ഇഞ്ച് എച്ച്ഡി സ്ക്രീൻ, ആൻഡ്രോയിഡ് സ്ട്രീമിങ് ഡിവൈസ് എന്നിവയാണ് ഇതിലുള്ളത്. സുഗമായി ഇരുന്നു കാണാൻ സോഫ സീറ്റ് വേണമെങ്കിൽ ഒന്നിന് 13000 രൂപ മുതൽ വിലയുണ്ട്. കൂടുതൽ തുക മുടക്കിയാൽ ആർഭാടപൂർണമായ തിയറ്ററും തയാറാക്കിക്കിട്ടും.
180 സ്ക്വയർഫീറ്റ് സ്ഥലമുണ്ടെങ്കിൽ ഒരു വീട്ടിൽ മിനി തിയറ്റർ ഒരുക്കാമെന്ന് പ്രൊജക്ടർ സേവനസാധാതാക്കളായ കൊച്ചി മീഡിയാ ടെക്ക് സൊല്യൂഷൻസിലെ ജിൻസി പറയുന്നു. ടെറസിൽ ഹാൾ ഒരുക്കി തിയറ്റർ തയാറാക്കി നൽകുന്ന പാക്കേജുകളുമുണ്ട്. 30–40 ലക്ഷം മുടക്കി പുതിയ വീടു പണിയുന്നയാൾ സിനിമാ പ്രേമിയാണെങ്കിൽ 1.5–2 ലക്ഷം കൂടി മുടക്കി അതോടൊപ്പം തന്നെ തിയറ്റർ ഒരുക്കുന്നതു തന്നെ ഏറ്റവും നല്ലത്. മേൽപറഞ്ഞ ബ്രാൻഡഡ് പ്രൊജക്ടറിന്റെ അടിസ്ഥാന വകഭേദത്തിനും ബഡ്ജറ്റ് ഇല്ലെങ്കിൽ, ബ്രാൻഡഡ് അല്ലാത്ത സ്മാർട് പ്രൊജക്ടറുകൾ 16000–24000 രൂപ നിലവാരത്തിലും ഓൺലൈനിൽ ലഭിക്കും. ഇവയെല്ലാം മിക്കവാറും എൽഇഡി ആയിരിക്കും. 5000 രൂപ മുതലുള്ള പോർട്ടബിൾ പ്രൊജക്ടറും ഈ വിഭാഗത്തിൽ ലഭ്യം.
English Summary- Home Theatre Business In Kerala; Home Theatre Technology