വാഴനാരിൽ വിരിയുന്ന ലൈറ്റ് ഫിക്സ്ചറുകൾ! വീട്ടിൽ പ്രകാശം നിറയ്ക്കുന്ന സ്ത്രീയുടെ വിജയകഥ
വാഴനാരും പാഴ്കടലാസും ഉപയോഗിച്ച് ലൈറ്റ് ഫിക്സ്ചറുകൾ തയാറാക്കുക! കാലഹരണപ്പെടുമ്പോൾ ഭൂമിക്ക് വളമാക്കാം അല്ലെങ്കിൽ റിസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാം. ആശയത്തിലെ മൗലികത എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ പ്രായോഗികതയിൽ സംശയമുണ്ടായിരുന്നു.
വാഴനാരും പാഴ്കടലാസും ഉപയോഗിച്ച് ലൈറ്റ് ഫിക്സ്ചറുകൾ തയാറാക്കുക! കാലഹരണപ്പെടുമ്പോൾ ഭൂമിക്ക് വളമാക്കാം അല്ലെങ്കിൽ റിസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാം. ആശയത്തിലെ മൗലികത എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ പ്രായോഗികതയിൽ സംശയമുണ്ടായിരുന്നു.
വാഴനാരും പാഴ്കടലാസും ഉപയോഗിച്ച് ലൈറ്റ് ഫിക്സ്ചറുകൾ തയാറാക്കുക! കാലഹരണപ്പെടുമ്പോൾ ഭൂമിക്ക് വളമാക്കാം അല്ലെങ്കിൽ റിസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാം. ആശയത്തിലെ മൗലികത എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ പ്രായോഗികതയിൽ സംശയമുണ്ടായിരുന്നു.
വാഴനാരും പാഴ്കടലാസും ഉപയോഗിച്ച് ലൈറ്റ് ഫിക്സ്ചറുകൾ തയാറാക്കുക! കാലഹരണപ്പെടുമ്പോൾ ഭൂമിക്ക് വളമാക്കാം അല്ലെങ്കിൽ റിസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാം. ആശയത്തിലെ മൗലികത എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ പ്രായോഗികതയിൽ സംശയമുണ്ടായിരുന്നു. ആഡ് ഫിലിം മേക്കർ എന്ന ഗ്ലാമർ ജോലി ഉപേക്ഷിച്ച് ലൈറ്റ് ഡിസൈനറായി മാറിയ ജെന്നി പിന്റോയുടെ തലവെട്ടം കുറഞ്ഞോ എന്ന്, അന്ന് ആശങ്കപ്പെട്ടവർ ഏറെയാണ്.
ആഗോള കമ്പനികളായ ഗൂഗിൾ, റിലയൻസ്, ലിങ്ക്ഡ്-ഇൻ തുടങ്ങിയവയുടെ ഓഫിസുകളിൽ ഇന്ന് തെളിഞ്ഞ് നിൽകുന്ന ഓർഗാനിക് ലൈറ്റ് ഫിക്സ്ചറുകളുടെ പ്രകാശം മുൻകൂട്ടി കണ്ട സംരംഭയാണ് ജെന്നി പിന്റോ. ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ഊർജ' എന്ന സ്റ്റാർട്ട് അപ്പ് മുന്നോട്ട് വച്ച ആശയം ആഗോള കമ്പനികളും ആർക്കിടെക്റ്റുകളും ഏറ്റെടുത്തതോടെ ഊർജയുടെയും ജെന്നി പിന്റോ എന്ന സംരംഭകയുടെയും ജീവിതം പ്രകാശപൂർണമായി.
'പ്രകൃതിയിൽ നിന്ന് ലഭിക്കുന്നത് പ്രകൃതിക്ക് തന്നെ മടക്കി നൽകുക' എന്ന ആശയം ഉടലെടുത്തത് ജെന്നി പിന്റോയുടെ ജീവിതം മുപ്പതുകളുടെ മധ്യത്തിൽ മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഷിഫ്റ്റ് ചെയത്പ്പോഴാണ്. നേരംപോക്കിനായി ആരംഭിച്ച പോട്ടറി പഠനം. ഈ സമയത്ത് എപ്പോഴോ പാഴ്കടലാസുകൾകൊണ്ട് വൈവിധ്യമുള്ള സാമഗ്രികൾ നിർമ്മിക്കുന്ന ഒരു വർക്ക് ഷോപ്പ് അറ്റന്റ് ചെയ്തത് നിമിത്തമായി.
1998ലാണ് പാഴ്കടലാസുകൾ കൊണ്ട് ലൈറ്റ് ഫിക്സചറുകൾ നിർമിക്കുന്നതിനുള്ള സ്റ്റുഡിയോ തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ പേപ്പർ ലൈറ്റ് ഫിക്സ്ചർ സംരംഭവും ഇതുതന്നെ. പോർട്ട് ലാന്റിൽ പോയി പ്രകൃതിദത്ത നാരുകൾകൊണ്ട് ലൈറ്റ് ഫിക്സ്ചറുകൾ തയ്യറാക്കുന്നതിന്റെ സാങ്കേതികവശങ്ങൾ സ്വായത്തമാക്കി.
ലൈറ്റ് ഫിക്സ്ചറുകളുടെ നിർമാണത്തിലേക്ക് കടന്നതോടെയാണ് യഥാർത്ഥ വെല്ലുവിളികൾ ഉയർന്നത്. ആവശ്യമായ രീതിയിലുള്ള മെഷ്യനറികൾ ലഭിക്കുന്നത് ദുഷ്കരമായിരുന്നു. മറ്റൊന്ന് ഈ രംഗത്ത് മുൻപരിചയവും പ്രാഗൽഭ്യവും ഉള്ളവരെ കണ്ടെത്തുന്നത്.
പ്രധാന നിർമാണ സാമഗ്രിയായ വാഴനാര് ഉപയോഗക്ഷമമായ രീതിയിൽ ലഭിക്കുക എന്നതും ബുദ്ധിമുട്ടായിരുന്നു. കസ്റ്റംമെയിഡ് മെഷിനറികളും തദ്ദേശിയരായ ക്രാഫ്റ്റ്മാൻമാരെ കണ്ടെത്തി ട്രെയിൻ ചെയ്തും ക്രാഫ്റ്റ് ഇൻഡസ്ട്രിയിൽ നിന്ന് തന്നെ വാഴനാര് സംഘടിപ്പിച്ചും പ്രതിസന്ധികൾ തരണം ചെയ്തു.
അകത്തളം ഡിസൈൻചെയ്യുന്നതിന് പേപ്പർ ഉൽപ്പന്നങ്ങൾ ഉചിതമെന്നും ഈട് ലഭിക്കുമെന്നും ബോധ്യപ്പെടുത്തുന്നതിന് എക്സിബിഷനുകൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ പേപ്പർ ലൈറ്റിങ് ഡിസൈനേഴ്സിനെ പരിചിതരായ ആർക്കിടെക്റ്റുകളെ ഊർജയുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിയുമാണ് പേപ്പർ ഫിക്സചറുകൾ ജനകിയമാക്കിയത്. ഇന്ന് ഈ രംഗത്ത് പ്രബല കമ്പനിയാണ് ഊർജ. രാജ്യാന്തരകമ്പനികൾ ഊർജയുടെ ഉപഭോക്താക്കളാണ്. തദ്ദേശിയ സാമഗ്രികൾക്ക് പ്രാമുഖ്യം നൽകുന്ന വാസ്തുശില്പികൾ ഊർജയ്ക്ക് ആശ്രയമാണ്.
രാസവസ്തുക്കളടെ ഇപയോഗം പരമാവധി കുറച്ചിട്ടുണ്ട്. കഴിയുന്നത്ര സ്വാഭാവിസാമഗ്രികളാണ് ഉപയോഗിക്കുന്നത്. ജലഉപയോഗം കൂടുതലുള്ളതാണ് പേപ്പർ ഫിക്സചർ നിർമാണം. റിസൈക്കിൾ ചെയ്തും മഴവെള്ളം സംഭരിച്ചുമാണ് ഈ ആവശ്യങ്ങൾ നിവർത്തിക്കുന്നത്. പ്രകൃതിയോടുള്ള കരുതൽ ഒരു ഘട്ടത്തിലും മാറ്റിവയ്ക്കുന്നില്ല ജെന്നി. പ്രകൃതിദത്ത വസ്തുക്കൾ ജീവിതത്തിന്റെ ഭാഗമാക്കാനും ഭാവിതലമുറയ്ക്കായി കരുതൽ വേണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് ഒരു അനുഗ്രഹമാണ് ഈ പേപ്പർ ഫിക്സ്ചറുകളും ഇത് പങ്കിടുന്ന ആശയവും.
English Summary- Light Fixtures from Banana Fibre; Oorja Sustainable Lighting StartUp