പണിയെടുത്ത് തിരികെ വീട്ടിലെത്തി സ്വന്തം മെത്തയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്താ ഒരാശ്വാസം അല്ലേ... മെത്തയിൽ നിന്നെഴുന്നേറ്റ് തിരികെ മെത്തയിലെത്തുംവരെ ക്രമീകരിക്കപ്പെട്ടിരിക്കുകയാണ് നാം ഓരോരുത്തരുടെയും ജീവിതം. എന്നാൽ ചുമ്മാതങ്ങു നീണ്ടുനിവർന്നു കിടക്കാനുള്ള വസ്‌തു എന്നതിലപ്പുറം ഇന്റീരിയർ ഹോം ഡിസൈനിങ്ങിന്റെ....Amazon Prime Day Sale,

പണിയെടുത്ത് തിരികെ വീട്ടിലെത്തി സ്വന്തം മെത്തയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്താ ഒരാശ്വാസം അല്ലേ... മെത്തയിൽ നിന്നെഴുന്നേറ്റ് തിരികെ മെത്തയിലെത്തുംവരെ ക്രമീകരിക്കപ്പെട്ടിരിക്കുകയാണ് നാം ഓരോരുത്തരുടെയും ജീവിതം. എന്നാൽ ചുമ്മാതങ്ങു നീണ്ടുനിവർന്നു കിടക്കാനുള്ള വസ്‌തു എന്നതിലപ്പുറം ഇന്റീരിയർ ഹോം ഡിസൈനിങ്ങിന്റെ....Amazon Prime Day Sale,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണിയെടുത്ത് തിരികെ വീട്ടിലെത്തി സ്വന്തം മെത്തയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്താ ഒരാശ്വാസം അല്ലേ... മെത്തയിൽ നിന്നെഴുന്നേറ്റ് തിരികെ മെത്തയിലെത്തുംവരെ ക്രമീകരിക്കപ്പെട്ടിരിക്കുകയാണ് നാം ഓരോരുത്തരുടെയും ജീവിതം. എന്നാൽ ചുമ്മാതങ്ങു നീണ്ടുനിവർന്നു കിടക്കാനുള്ള വസ്‌തു എന്നതിലപ്പുറം ഇന്റീരിയർ ഹോം ഡിസൈനിങ്ങിന്റെ....Amazon Prime Day Sale,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണിയെടുത്ത് തിരികെ വീട്ടിലെത്തി സ്വന്തം മെത്തയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്താ ഒരാശ്വാസം അല്ലേ... മെത്തയിൽ നിന്നെഴുന്നേറ്റ് തിരികെ മെത്തയിലെത്തുംവരെ ക്രമീകരിക്കപ്പെട്ടിരിക്കുകയാണ് നാം ഓരോരുത്തരുടെയും ജീവിതം. എന്നാൽ ചുമ്മാതങ്ങു നീണ്ടുനിവർന്നു കിടക്കാനുള്ള വസ്‌തു എന്നതിലപ്പുറം ഇന്റീരിയർ ഹോം ഡിസൈനിങ്ങിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി തീർന്നിരിക്കുകയാണ് ഇന്ന് മെത്തകൾ. ആഡംബരത്തിനും അലങ്കാരത്തിനും സർവോപരി സൗകര്യത്തിനുമൊത്ത് മെത്ത എന്ന കിടക്കകളും പുതിയ വൈവിധ്യങ്ങൾ തേടുകയാണ്.

കിടക്കകൾ പലവിധം. സിംഗിൾ, ഡബിൾ, ഫാമിലി, ഫാമിലിയിൽ തന്നെ കിങ്, ക്വീൻ എന്നിങ്ങനെ വിവിധ വലുപ്പത്തിൽ കിടക്കകൾ വിപണിയിലുണ്ട്. ആറര അടി നീളവും ആറടി വീതിയുമുള്ള കിങ് സൈസ് മെത്തകളാണു സാധാരണ നമ്മുടെ വിപണിയിലെ വമ്പന്മാർ. വിവിധ കമ്പനികളുടെ കണക്കനുസരിച്ച് അളവുകളിൽ വ്യത്യാസം വരാം. സിംഗിളിനു മൂന്നടി നീളവും ഡബിളിനു നാലടി നീളവുമുണ്ടാകും. കിടക്കയുടെ കനത്തിനനുസരിച്ചാണു വില ഉയരുന്നത്. 

ADVERTISEMENT

പഞ്ഞമില്ലാത്ത പഞ്ഞിക്കാലം

ഇലകളും തൂവലുകളും കടന്നുവന്ന കിടക്ക പാരമ്പര്യം വ്യാവസായികമായതോടെയാണു മെത്തകളിൽ പഞ്ഞി നിറഞ്ഞത്. പഞ്ഞിക്കു പകരക്കാരനായി പിന്നാലെ റബർഫോമെത്തി. കയർ ഉൽപന്നങ്ങൾ വ്യാവസായികമായി കൂടുതൽ നിർമിച്ചു തുടങ്ങിയതോടെ റബറൈസ്‌ഡ് ഫോമിന്റെ കാലമായി. 1997ൽ റബ്‌കോയുടെ വരവോടെയാണു റബർ ഫോം കിടക്കകളും പിന്നാലെ റബറൈസ്‌ഡ് കയർഫോമും കൂടുതൽ പ്രചാരം നേടുന്നത്. ഇന്നു വിപണിയിൽ ഏറ്റവും കൂടുതൽ ലഭ്യമായതും ഫോം, റബറൈസ്‌ഡ് കയർ ഇനങ്ങളാണ്. പോളി യൂറിത്തൈൻ ഫോം ഇനങ്ങളും ലഭ്യമാണ്. റബറിന്റെയും കയറിന്റെയുമൊക്കെ വില ഉയരുന്നതിനൊപ്പം കിടക്കയുടെയും വില ഉയരും. മധ്യവർഗക്കാരാണ് ഇത്തരം മെത്തയുടെ പ്രധാന ഉപഭോക്‌താക്കൾ. ഓരോ മൂന്നു മാസം കൂടുമ്പോഴും നാലു മുതൽ അഞ്ചു ശതമാനം വരെ വില വർധന കിടക്കയ്‌ക്ക് ഉണ്ടാകാറുണ്ടെന്നു നഗരത്തിലെ ഒരു ബ്രാൻഡഡ് കിടക്ക കച്ചവടക്കാരൻ പറയുന്നു.

തുള്ളിച്ചാടാൻ സ്‌പ്രിങ് കിടക്കകൾ

ഇനി ഉറങ്ങുക മാത്രമല്ല, കിടക്കയിൽ ഒന്നു തലകുത്തി മറിയണമെന്നു കൂടി വേണമെന്നുള്ളവർക്കു സ്‌പ്രിങ് കിടക്കകളാകാം. സ്‌പ്രിങ്ങു പോലെ കുത്തിമറിയാമെന്നു മാത്രമല്ല, സുഖവും സൗകര്യം കൊണ്ടും ആകർഷകമാണ് സ്‌പ്രിങ് കിടക്കകൾ. കിടക്ക വിപണിയിലെ ഇന്നത്തെ സൂപ്പർ താരങ്ങളാണ് ഇവ. കിടക്കാൻ സുഖപ്രദമെന്നതിനാൽ വില അൽപം കൂടിയാലും സ്‌പ്രിങ് കിടക്കകൾ മാത്രം തിരഞ്ഞെടുക്കുന്ന ഉപഭോക്‌താക്കളുടെ എണ്ണം കൂടിവരികയാണെന്ന് ഈ രംഗത്തെ കച്ചവടക്കാർ പറയുന്നു.

ADVERTISEMENT

ഒരു ചതുരശ്ര അടിയിൽ ഒൻപതു സ്‌പ്രിങ്ങുകൾ വരെ ഇവയിലുണ്ടാകും. സ്‌പ്രിങ്ങിനു മുകളിൽ നൈലോണിന്റെയും ഫോമിന്റെയും പഞ്ഞിയുടെയും ഒക്കെ ഓരോ വരിയുണ്ടാകും. അഞ്ച്, ആറ്, എട്ട്, പത്ത് ഇഞ്ച് കനത്തിൽ സ്‌പ്രിങ് കിടക്കകൾ ലഭ്യമാകും. വിദേശ രാജ്യങ്ങളിലൊക്കെ പണ്ടുമുതലേ ഉപയോഗത്തിലുണ്ടെങ്കിലും ഇന്ത്യയിൽ സ്‌പ്രിങ് മെത്തകൾക്കു പ്രചാരം ലഭിച്ചിട്ട് പത്തു വർഷത്തോളമേ ആയിട്ടുള്ളൂ. ഫ്ലാറ്റുകളിലേക്കും വലിയ ഹോട്ടലുകളിലേക്കും വൻതോതിൽ ഇന്നു വാങ്ങിക്കൂട്ടുന്നതും സ്‌പ്രിങ് മെത്തകളാണ്. 

അയ്യോ പാവം...

ആയിരങ്ങളുടെ കണക്കു കേട്ട് ഇനി മെത്തയിൽ കിടന്ന് ഉറങ്ങുകയേ വേണ്ട എന്നു വിചാരിച്ചുകളയുന്നവർക്കായി വില കുറഞ്ഞ പ്രാദേശികന്മാരും വിപണിയിലുണ്ട്. കൂടുതലും പഞ്ഞി കൊണ്ടുള്ളതാകും ഇത്തരം കിടക്കകൾ. പിന്നെ ബ്രാൻഡഡ് സാധനങ്ങളെ പോലെ ഗാരന്റി ഒന്നും ചോദിക്കരുതെന്നു മാത്രം. വീട്ടിൽ നിന്നകന്ന് താൽക്കാലിക സ്‌ഥലങ്ങളിൽ ജോലിക്കായും പഠനത്തിനായും നിൽക്കുന്നവർ, ഇടയ്‌ക്കിടെ പെട്ടിയും കിടക്കയും ചുരുട്ടി യാത്രചെയ്യുന്നവർ തുടങ്ങിയവർ ഈ വിഭാഗത്തിലെ കനം കുറഞ്ഞ മെത്തകൾ ഇഷ്‌ടപ്പെടുന്നു.

രോഗികൾ ഓർത്തോ...

ADVERTISEMENT

നടുവേദനയും ശരീരവേദനയുമായി വിഷമിക്കുന്നവർക്കുള്ളതാണു കട്ടി കൂടിയ ഓർത്തോപീഡിക് കിടക്കകൾ. കിടക്കുമ്പോൾ കുഴിഞ്ഞുപോകില്ലെന്നതിനാൽ ശരീരത്തെ ഇതു നന്നായി താങ്ങിനിർത്തുന്നു. 

Representative Image. Photo Credit : New Africa/Shutterstock.com

സ്‌റ്റൈൽ ഒട്ടും കുറയ്‌ക്കണ്ട...

ഒരു മുറിയുടെ സ്‌ഥലത്തിന്റെ ഏറ്റവുമധികം അപഹരിക്കുന്നതു കിടക്കയും കട്ടിലുമാണെന്ന കാരണം കൊണ്ടുതന്നെ മുറിയുടെ ക്രമീകരണത്തിൽ കിടക്കയ്‌ക്കു പ്രമുഖ സ്‌ഥാനമാണുള്ളത്. കിടക്കയും കിടപ്പും നിറവുമെല്ലാം മുറിയുടെ മൊത്തത്തിലുള്ള എടുപ്പിനെ ബാധിക്കും. മുറിയുടെയും കർട്ടന്റെയും നിറത്തിനു യോജിച്ച നിറമാകണം കിടക്കയ്‌ക്കും കിടക്ക വിരിക്കും തിരഞ്ഞെടുക്കാൻ.

ഓഫറുകൾ ധാരാളമുള്ളതിനാൽ സാധാരണക്കാരന്റെ കിടക്കകൾ കൂടുതലും വിറ്റഴിയുക. അൽപം കാശു കൂടുതൽ മുടക്കി വാങ്ങുന്ന സ്‌പ്രിങ് മെത്തകൾക്ക് ഇക്കാരണം കൊണ്ടുതന്നെ സീസണുകളൊന്നും ബാധകമല്ല. കിടക്കയ്‌ക്കൊപ്പം തലയണകളും ബെഡ് കവറുകളും മറ്റും സൗജന്യമായി നൽകിയാണു പലരും വിപണിയെ കയ്യിലെടുക്കാൻ ശ്രമിക്കാറ്.

കിടക്കകൾ ട്രെൻഡിയായതോടെ ഇതിനോടൊപ്പം വിൽക്കപ്പെടുന്ന ബെഡ് ഷീറ്റ്, ബെഡ് കവർ, ഫ്ലാനൽ, ബെഡ് പ്രോട്ടക്‌ടർ തുടങ്ങിയ ഉൽപന്നങ്ങൾക്കും ഇന്നു നല്ല ഡിമാൻഡാണ്. പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഉറക്കത്തിന്റെ മൊത്തക്കച്ചവടക്കാരായ കിടക്കകളും മുന്നേറുകയാണ്. മനുഷ്യൻ ഉറങ്ങാതാകുന്ന ഒരു കാലം ഉണ്ടാകില്ല എന്ന ഉത്തമവിശ്വാസത്തോടെ...

Content Summary : Amazon Prime Day Sale - Buy Mattresses Online at Best Prices