വീടിന്റെ സ്വകാര്യത നിലനിർത്തിക്കൊണ്ടു വേണം ഓഫിസ് റൂം പണിയാൻ. ഓഫിസ് കം ലൈബ്രറി ആക്കാനാണു പലർക്കും താൽപര്യം. മുറിയിൽ അധികം ഫർണിച്ചർ ഇല്ലാതിരിക്കുന്നതാണു നല്ലത്. കംപ്യൂട്ടർ ടേബിളും കസേരയും വായിക്കാൻ ചാരുകസേരയുമുണ്ടെങ്കിൽ ആവശ്യത്തിനു ഫർണിച്ചറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ സ്വകാര്യത നിലനിർത്തിക്കൊണ്ടു വേണം ഓഫിസ് റൂം  (Office Room) പണിയാൻ. ഓഫിസ് കം ലൈബ്രറി ആക്കാനാണു പലർക്കും താൽപര്യം. മുറിയിൽ അധികം ഫർണിച്ചർ ഇല്ലാതിരിക്കുന്നതാണു നല്ലത്. കംപ്യൂട്ടർ ടേബിളും കസേരയും വായിക്കാൻ ചാരുകസേരയുമുണ്ടെങ്കിൽ ആവശ്യത്തിനു ഫർണിച്ചറായി. മുറി വിശാലമാണെങ്കിൽ മാത്രം ഒരു സോഫാ സെറ്റ് ഇടാം. പുറം കാഴ്‌ചകളിലേക്കു തുറക്കുന്ന രീതിയിൽ മുറി പണിയാൻ പ്രത്യേകം ശ്രദ്ധിക്കണം. മുറിയോടു ചേർന്നു വരാന്തയോ ബാൽക്കണിയോ പണിയുന്നതും നല്ലതാണ്. 

ജനാലകൾ കൂടുതൽ വലുപ്പത്തിലാക്കാം. വായനയ്‌ക്കു സൗകര്യപ്രദമായ തരത്തിൽ മുറിയിലെ വെളിച്ചം ക്രമീകരിക്കുന്ന തരത്തിലാവണം കർട്ടനുകളുടെ ഉപയോഗം. രണ്ടു ലേയറിലുള്ള കർട്ടനുകൾ ഉപയോഗിക്കാം. വെളിച്ചം പ്രതിഫലിപ്പിക്കാത്ത തരത്തിൽ അൽപം പരുക്കൻ സ്വഭാവം ഭിത്തിക്കു നൽകുന്നതാണു നല്ലത്. 

ADVERTISEMENT

വായനയ്‌ക്കുള്ള മുറിയായതുകൊണ്ട് കഠിനമായ നിറങ്ങൾ മുറിക്ക് ഒഴിവാക്കുക. അതേസമയം ഒരു ചിത്രകാരന്റെ മുറിയാണെങ്കിൽ കടുത്ത നിറം നൽകാവുന്നതാണ്. ഏതു നിറമായാലും മനസിനും കണ്ണിനും കുളിർമ നൽകുന്നതായിരിക്കണം. കാഴ്‌ചക്കാർക്ക് അരോചകമായിത്തോന്നുകയുമരുത്. മൂന്നു ഭിത്തികൾക്ക് ഒരേ നിറം നൽകി നാലാമത്തെ ഭിത്തിക്കു മാത്രം വ്യത്യസ്‌ത നിറം നൽകുന്നതാണു പുതിയ രീതി. കൂടുതൽ ശ്രദ്ധിക്കപ്പെടണമെന്നു തോന്നുന്ന ഭാഗം വേണം ഇങ്ങനെ വ്യത്യസ്‌തമാക്കാൻ.  

ബജറ്റ് വീടുകളുടെ വിഡിയോ കാണാം
 
Content Summary :  How to set up a WFH ‘office’ for the long term