ഷോ കാണിക്കാനല്ല കിച്ചൻ! ചില അടുക്കള വിശേഷങ്ങൾ
ദിവസവും അടുക്കളയിൽ കയറി സ്വന്തമായി പാചകം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ കിച്ചൻ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായി പറയാൻ സാധിക്കും. കിച്ചനിൽ നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയങ്ങളിൽ
ദിവസവും അടുക്കളയിൽ കയറി സ്വന്തമായി പാചകം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ കിച്ചൻ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായി പറയാൻ സാധിക്കും. കിച്ചനിൽ നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയങ്ങളിൽ
ദിവസവും അടുക്കളയിൽ കയറി സ്വന്തമായി പാചകം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ കിച്ചൻ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായി പറയാൻ സാധിക്കും. കിച്ചനിൽ നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയങ്ങളിൽ
ദിവസവും അടുക്കളയിൽ കയറി സ്വന്തമായി പാചകം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ കിച്ചൻ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായി പറയാൻ സാധിക്കും. കിച്ചനിൽ നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കാതെതന്നെ കാര്യങ്ങൾ ചെയ്യാനാകണം.. ഒരു പകൽ കറന്റ് ഇല്ലെങ്കിൽപോലും കാര്യങ്ങൾ നടക്കണമല്ലോ! വലിയ ജനാലകൾ വെന്റിലെഷൻ എന്നിവ വയ്ക്കാൻ ശ്രമിക്കുക.
വർക്കിങ് ട്രയാങ്കിൾ– അടുക്കളയിൽ നന്നായി പണി എടുക്കുന്ന ഒരു വീട്ടമ്മ അടുക്കളയിൽ നടക്കുന്ന ദൂരം നേരെ നടന്നാൽ 4 kM അപ്പുറത്തു ഉള്ള അങ്ങാടിയിൽ എത്തും എന്ന് പഠനങ്ങൾ പറയുന്നു. ഫ്രിജിൽനിന്ന് സാധനം എടുത്ത് സിങ്കിൽ കഴുകി സ്റ്റൗവിൽ പാകം ചെയ്യാൻ നടക്കുന്ന ദൂരം കഴിവതും കുറയ്ക്കാൻ ശ്രമിക്കുക. ഇതിനായി Fridge- Sink- Stove എന്നിവ ഒരു ത്രികോണാകൃതിയിൽ ഡിസൈൻ ചെയ്താൽ നടപ്പ് കുറയ്ക്കാം.
കിച്ചൻ കൗണ്ടർ ടോപ്- ഇത് പണിയുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിന്റെ ഉയരമാണ്. ജോലിചെയ്യുന്ന ആളിന്റെ പൊക്കത്തിന്റെ പാതി എടുക്കുക, അതിനോട് 5 cm കൂട്ടുക . അതായത് നിങ്ങളുടെ പൊക്കം 160 cm ആണേൽ 160/2= 80 cm + 5 cm =85 cm പൊക്കം. ഇതിനേക്കാൾ പൊക്കം കുറഞ്ഞാൽ കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ നടുവിന് പ്രയാസം ഉണ്ടാവും. കൗണ്ടറിന്റെ വീതി ഏകദേശം 65 cm നൽകുക .
കിച്ചൻ ലൈറ്റിങ്- നിങ്ങൾ ജോലി ചെയ്യുമ്പോൾ നിങ്ങളുടേ നിഴൽ കൗണ്ടർ ടോപ്പിൽ വീഴാത്ത വണ്ണം ലൈറ്റ് പൊസിഷൻ പ്ലാൻ ചെയ്യുക. നിങ്ങളുടെ വീടിന്റെ പ്ലാൻ അനുസരിച്ചു കിച്ചൻ L ഷേപ്പ്, U ഷേപ്പ്, straight ലൈൻ, G shape, parallel, island എന്നിങ്ങനെ plan ചെയ്യാം. മിക്സി, അവ്ൻ എന്നിവയ്ക്കുവേണ്ടി പ്ലഗ് പോയിന്റ് പ്ലാൻ ചെയ്യുമ്പോൾ സ്റ്റവിൽനിന്ന് നിശ്ചിത ദൂരമുണ്ടെന്ന് ഉറപ്പുവരുത്തുക. സ്റ്റൗവിന്റെ ചൂടടിച്ച് പ്ലഗ് പോയിന്റ് ഉരുകി ഇരിക്കുന്നത് പല ഇടതും കണ്ടിട്ടുണ്ട് .
കേരളത്തിൽ പലരും hood ചിമ്മിനി വാങ്ങാൻ കാണിക്കുന്ന ഉത്സാഹം ഉപയോഗിക്കാൻ കാട്ടാറില്ല. പല വീടുകളിലും അത് ഒരു ഷോപീസ് ആയി ഇരിക്കുന്നു. ഉപയോഗിക്കാതെ ഇരിക്കുന്നതിൽ എണ്ണ മെഴുക്ക്, പൊടി എന്നിവ കേറി ഇരിക്കുന്നതിനാൽ ഇടയ്ക്ക് എപ്പോഴെങ്കിലും ഉപയോഗിച്ചാൽ വിപരീതഫലം നൽകും. ഉപയോഗിക്കില്ലനിന്നുള്ളവർ വെറുതെ കാശുകളയാതെ നല്ല ഒരു exhaust ഫാൻ വാങ്ങിവച്ചാലും മതി.
കിച്ചൻ സിങ്കിൽ പലപ്പോഴും ചൂട് കഞ്ഞിവെള്ളം ഒക്കെ ഒഴിക്കുന്നതിനാൽ, ചൂടിൽ ഉരുകാത്ത വേസ്റ്റ് പൈപ്പ് കൊടുക്കാൻ പ്ലമറിനോട് പറയുക. Double sink ആയാൽ പാത്രം കഴുകൽ വേഗം തീർക്കാം.
പണി എടുക്കാൻ ഒരു അടുക്കള, നാട്ടുകാരെ കാണിക്കാൻ മറ്റൊരു അടുക്കള (ഷോ കിച്ചൻ) എന്ന പ്രവണത മാറ്റുക. പണി എടുക്കുന്ന അടുക്കളയിൽ കുറച്ചു മെഴുക്കും ചെളിയും ഒക്കെവരും, അത് വൃത്തിയാക്കുന്നതിൽ വേണം നമ്മൾ മത്സരിക്കാൻ. നാട്ടുകാരെ കാണിക്കാൻ നിങ്ങൾ മുറ്റം നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്താൽപോരേ!...
കിച്ചൻ കബോർഡിന് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഭംഗിക്കുപകരം ഉപയോഗത്തിനും ഈർപ്പസാഹചര്യത്തിൽ ഈടുനിൽക്കുന്നതിനും മുൻഗണന കൊടുക്കുക. Stainless steel , ഗ്രാനൈറ്റ് എന്നിവ ഉദ്ദാഹരണം...
ഇന്നെനിക്ക് മീൻ അവിയൽ ഉണ്ടാക്കാൻ സമയം ആയതുകൊണ്ട് നിർത്തുന്നു.
***
ലേഖകൻ സിവിൽ എൻജിനീയറാണ്.
English Summary- Things to know while designing Kitchen- Tips