വില തുച്ഛം, ഗുണം മെച്ചം: കേരളത്തിൽ പ്രിയമേറി ഈ ഫ്ളോറിങ് രീതികൾ
ഏറ്റവും കുറഞ്ഞ ചെലവിൽ ഫ്ളോറിങ് തീർക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഓക്സൈഡ് ഫ്ളോറുകളാണ് നല്ലത്. നല്ല ജോലിക്കാരുടെ സേവനം ലഭ്യമാണെങ്കിൽ ഓക്സൈഡ് ഫ്ലോർ തന്നെ നോക്കാം. ഓക്സൈഡാണെങ്കിൽ ഒരു സ്ക്വയർഫീറ്റിന് 20 രൂപയൊക്കെയാണ് വരുന്നത്

ഏറ്റവും കുറഞ്ഞ ചെലവിൽ ഫ്ളോറിങ് തീർക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഓക്സൈഡ് ഫ്ളോറുകളാണ് നല്ലത്. നല്ല ജോലിക്കാരുടെ സേവനം ലഭ്യമാണെങ്കിൽ ഓക്സൈഡ് ഫ്ലോർ തന്നെ നോക്കാം. ഓക്സൈഡാണെങ്കിൽ ഒരു സ്ക്വയർഫീറ്റിന് 20 രൂപയൊക്കെയാണ് വരുന്നത് (കാലാനുസൃതമായ മാറ്റങ്ങളുണ്ടാകാം). പരുക്കനിട്ടു നിലം മിനുക്കിയശേഷം നിറംചേർത്ത ചാന്തുകൊണ്ട് നിലം മിനുസപ്പെടുത്തുന്ന രീതിയാണ് ഓക്സൈഡ്.
കോൺക്രീറ്റ് ഇട്ട് ഇടിച്ചുറപ്പിച്ച നിലത്ത് സിമെന്റ് തേച്ച് അൽപം കട്ടിയിൽ ഓക്സൈഡ് ചാന്തിടുന്നു. ചാന്തു വലിഞ്ഞാൽ ചാക്ക് നനച്ചിടണം. പിറ്റേന്ന് മുതൽ വെള്ളം കെട്ടിനിർത്തി ക്യൂർ ചെയ്യണം. അല്ലെങ്കിൽ തറയിൽ വിള്ളലുണ്ടാകും. ക്യുവറിങ് കഴിഞ്ഞതിനുശേഷം മെഷീൻ ഉപയോഗിച്ച് മിനുക്കി പോളിഷ് ചെയ്താൽ തറ കണ്ണാടിപോലെ തിളങ്ങും. വിശാലമായ ഹാളിലും മറ്റും ബോർഡറിൽ വേറെ നിറം, മധ്യത്തിൽ വേറെ എന്നിങ്ങനെ ഇടകലർത്തി തറയൊരുക്കാം.
റെഡ് ഓക്സൈഡ് ചാന്ത് നന്നായി ചാലിച്ചില്ലെങ്കിൽ തറ നരച്ചതുപോലെ തോന്നാം. ബ്ലാക് ഓക്സൈഡ് ചാന്തിൽ കറുപ്പുകൂട്ടാൻ കരി, ബാറ്ററി കാർബൺ എന്നിവ പൊടിച്ചു ചേർക്കാറുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് മഞ്ഞ, പച്ച, നീല, ചാരനിറം തുടങ്ങി ഒട്ടേറെ നിറങ്ങളിൽ കൂടി ലഭിക്കും എന്നതാണ് ഓക്സൈഡ് ഫ്ലോറിന്റെ പ്രത്യേകത. നന്നായി കഴുകി തുടയ്ക്കുന്നതിലൂടെ കാലക്രമേണ നല്ല തിളക്കവും ഈടും ഇതിനു ലഭിക്കുന്നു. സിമെന്റിന്റെ ഗുണം, സിമെന്റും വെള്ളം തമ്മിലുള്ള അനുപാതം, പണിക്കാരുടെ വൈദഗ്ധ്യം എന്നീ ഘടകങ്ങളെല്ലാം ഓക്സൈഡ് ഫ്ലോറിന്റെ അഴകിനെ ബാധിക്കുന്നു.
പ്രിയം കുറയാതെ തറയോട്
തറയോടാണ് മറ്റൊരു ചെലവുകുറഞ്ഞ ഓപ്‌ഷൻ. ലാഭത്തിനും തറയോടാണ് നല്ലത്. സാധാരണ തറയോടിന് 15 മുതൽ 30 രൂപ വരെ വില വരുന്നുണ്ട്. 8 മുതൽ 10 രൂപ വരെ വിരിക്കാനുള്ള ചെലവ് വരും. പോളിഷിങ് ചെയ്യുമ്പോൾ സ്ക്വയർഫീറ്റിന് മൂന്നോ നാലോ രൂപ വരും (കാലാനുസൃതമായ മാറ്റങ്ങളുണ്ടാകാം).
മണ്ണിന്റെ നിറത്തിൽ മാത്രമേ ലഭിക്കൂ എന്നതാണ് തറയോടുകളുടെ ഒരു പോരായ്മ. എന്നാൽ ഇപ്പോൾ ഓറഞ്ച് നിറത്തിലും തറയോട് ലഭിക്കും. ഗുണമേന്മയുള്ള കളിമണ്ണിന്റെ അഭാവം തറയോടിന്റെ ഗുണനിലവാരവും ലഭ്യതയും കുറച്ചിട്ടുണ്ട്.
മൂന്നോ നാലോ വർഷം കൂടുമ്പോൾ ഫ്‌ളോർ പോളിഷ് ചെയ്യുകയുംവേണം. ഒരേതരത്തിലുള്ള മെഷീൻ മേയ്ക് ഓടുകളും കൺട്രി മേയ്ക്ക് ഓടുകളും ലഭിക്കും. കൺട്രി മേയ്ക്ക് ഓടുകൾ പതിക്കുമ്പോൾ ശ്രദ്ധിക്കണം. പലതിനും കനമായിരിക്കും. പതിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പ്രതലത്തിന്റെ ഭംഗി കുറയും. പോളിഷ് ചെയ്ത ഉപരിതലമുള്ള തറയോടുകളും ലഭിക്കും.
English Summary- Oxide Teracotta Flooring in Kerala House