പുറംഭംഗി കണ്ട് സോഫ വാങ്ങി, അബദ്ധമായി; അനുഭവം
പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ആളുകൾ വീടിന്റെ അകത്തളം കൂടുതൽ ഭംഗിയായി ചിട്ടപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിലേക്ക് കയറിവരുന്ന അതിഥികളുടെ മനസ്സിൽ ആദ്യം മതിപ്പുണ്ടാക്കുന്നത് സ്വീകരണമുറിയുടെ മട്ടും ഭാവവുമായിരിക്കും. അതിനാൽ സ്വീകരണമുറിയിലെ ഫർണിച്ചറുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. പണ്ട് ഫർണിച്ചറുകൾ

പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ആളുകൾ വീടിന്റെ അകത്തളം കൂടുതൽ ഭംഗിയായി ചിട്ടപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിലേക്ക് കയറിവരുന്ന അതിഥികളുടെ മനസ്സിൽ ആദ്യം മതിപ്പുണ്ടാക്കുന്നത് സ്വീകരണമുറിയുടെ മട്ടും ഭാവവുമായിരിക്കും. അതിനാൽ സ്വീകരണമുറിയിലെ ഫർണിച്ചറുകൾക്ക് സവിശേഷ സ്ഥാനമുണ്ട്.
പണ്ട് ഫർണിച്ചറുകൾ മിക്കതും തേക്ക്, വീട്ടി, ഇരുമുള്ള്, പ്ലാവ് മുതലായ മരത്തിലാണ് പണിതിരുന്നത്. തലമുറകൾ കൈമാറി അവ ഉപയോഗിച്ചു വന്നിരുന്നു. പക്ഷേ അടുത്തകാലത്തായി വീടുകളിൽ (പ്രത്യേകിച്ചും മിഡിൽ ക്ലാസ്) വീടുകളിൽ ഫുൾ കവർ സോഫാസെറ്റികൾ, കോർണർ സെറ്റികൾ ഇടം പിടിച്ചു തുടങ്ങി. അങ്ങനെ ഞാനും വീടുപണി കഴിഞ്ഞപ്പോൾ ട്രെൻഡിനൊപ്പം നീങ്ങാൻ, സ്വീകരണമുറിയിലേക്ക് ഒരു ഫുൾകവർ കോർണർ സെറ്റി വാങ്ങി. പക്ഷേ ഉപയോഗം അഞ്ചു വർഷമാകുംമുൻപുതന്നെ അതിന്റെ സ്റ്റിച്ച് വിട്ടു, സീറ്റ് കവർ കീറി, ഉള്ളിലെ കുഷ്യൻ ഫോം പൊടി പൊടിയായി താഴെ വീഴാൻ തുടങ്ങി.
ഇരിക്കാനും കുട്ടികൾക്ക് ചാടിമറിയാനുമൊക്കെ ഇത്തരം കോർണർ സെറ്റികൾ നല്ലതാണ്, പക്ഷേ ഗുണനിലവാരത്തിൽ പലതും അത്ര നല്ലതല്ല (നന്നായി പണിയുന്നവരുണ്ടാകാം) എന്നാണ് എന്റെ അനുഭവം.
ഷോപ്പുകളിൽ നിന്നുവാങ്ങുന്നവ പ്രത്യേകം ശ്രദ്ധിക്കണം, കാരണം അതിന്റെ ഉള്ളിൽ ഉപയോഗിച്ചിരിക്കുന്ന മരം എന്താണ്, എങ്ങനെയാണ് എന്നൊന്നും നമുക്ക് അറിയാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിലൊക്കെ 'ഫർണീച്ചറുകൾക്ക് വൻ വിലക്കിഴിവ്' എന്ന പരസ്യം കാണുമ്പോൾ, ചാടിക്കയറി വാങ്ങുമ്പോൾ ഇങ്ങനെ ചില അബദ്ധങ്ങൾ കാത്തിരിക്കുന്നുണ്ടാകാം. കുഷ്യൻ എല്ലാം പോയി സെറ്റിയുടെ അടിയിലെ തുണി ദ്രവിച്ചു താഴെ വീണുതുടങ്ങിയപ്പോൾ, അടിഭാഗം ഒന്നുകീറി നോക്കി. അപ്പോഴാണ് യഥാർഥത്തിൽ ഇത്തരം സെറ്റികളുടെ ഉൾവശം എങ്ങനെയായിരിക്കുമെന്ന് മനസ്സിലായത്. മാത്രമല്ല, ഇതൊന്നു റീകണ്ടീഷൻ ചെയ്യാൻ അന്വേഷിച്ചപ്പോൾ, ഏകദേശം പുതിയത് വാങ്ങുന്ന വിലയാകുമെന്ന് അപ്ഹോൾസ്റ്ററി വർക്ക് ചെയ്യുന്നവർ പറഞ്ഞു.
ഇനിയൊരു പരീക്ഷണത്തിന് താൽപര്യം ഇല്ലാത്തതുകൊണ്ട് പൂർണമായും മരത്തിൽ തീർത്ത ഒരു സെറ്റി ഉണ്ടാക്കി നോക്കി. കൂട്ടുകാരനായ ആശാരിയെക്കൊണ്ട് വീട്ടിൽ വച്ചുതന്നെ പണിയിച്ചു. കോർണർ സെറ്റിയെക്കാളും ചെലവ് അൽപംകൂടിയെങ്കിലും ഇനിയൊരു തലമുറയ്ക്കുകൂടി ഇത്തരം മരഉരുപ്പടികൾ ഉപയോഗിക്കാൻ കഴിയുമെന്നതാണ് വാസ്തവം. മാത്രമല്ല, അഞ്ചോ എട്ടോ വർഷം കഴിയുമ്പോൾ ഒന്ന് പോളിഷ് ചെയ്‌താൽ ഫർണിച്ചർ വീണ്ടും പുത്തൻ പോലെ തിളങ്ങും.
വീടുപണി കഴിഞ്ഞു, ഫർണിഷിങ് ഘട്ടത്തിൽ, പരിചയം ഇല്ലാത്ത ഇടങ്ങളിൽ പോയി ഫുൾ കവർ ചെയ്ത സെറ്റികൾ വാങ്ങുന്നവർ, നമ്മൾ നൽകുന്ന വിലയ്ക്കുള്ള മൂല്യം അതിനുണ്ടോയെന്ന് പരിശോധിക്കുന്നതും അത്തരം സെറ്റികൾ ഉപയോഗിച്ചവരോട് അഭിപ്രായം തേടുന്നതും ഉപകരിക്കും.
എന്റെ അഭിപ്രായത്തോടൊപ്പം മരത്തിൽ തീർത്ത പുതിയ സെറ്റിയുടെയും എന്റെ പഴയ സെറ്റിയുടെയും ചിത്രങ്ങൾ ചേർക്കുന്നു...