സാധാരണക്കാരുടെ അടുക്കളയിലും വേണ്ടേ ഒരുമാറ്റം? ഇതാ 5 കാര്യങ്ങൾ
അടുക്കള കൂടുതൽ ജെൻഡർ ന്യൂട്രൽ ആകേണ്ട കാലമാണ് ഇപ്പോൾ. വലിയ ബജറ്റിൽ അല്ലാതെ, സാധാരണ പണിയുന്ന വീടുകളിൽ അടുക്കള എങ്ങനെ ആയിരിക്കണമെന്ന് എന്റെ കാഴ്ച്പാടിൽ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്. കഴിയുമെങ്കിൽ അടുക്കളയിൽ നാലു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിൾ ഇടുന്നത് നല്ലതാണ്. ചില സമയങ്ങളിൽ എളുപ്പത്തിൽ

അടുക്കള കൂടുതൽ ജെൻഡർ ന്യൂട്രൽ ആകേണ്ട കാലമാണ് ഇപ്പോൾ. വലിയ ബജറ്റിൽ അല്ലാതെ, സാധാരണ പണിയുന്ന വീടുകളിൽ അടുക്കള എങ്ങനെ ആയിരിക്കണമെന്ന് എന്റെ കാഴ്ച്പാടിൽ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്.
1. കഴിയുമെങ്കിൽ അടുക്കളയിൽ നാലു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിൾ ഇടുന്നത് നല്ലതാണ്. ചില സമയങ്ങളിൽ എളുപ്പത്തിൽ ഭക്ഷണം കഴിക്കാനുള്ള ഇടമായും വീട്ടുകാരിയെ അടുക്കളകാര്യങ്ങളിൽ അല്ലറചില്ലറ സഹായിക്കാനുള്ള വേദിയായും ഇതുമാറും. ഇനി സഹായിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് ഇരുന്ന് കുശലം പറയുകയും ഒപ്പം പണി നടക്കുകയും ചെയ്യും. ഈ ടേബിൾ ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും.
2. ഉപയോഗിക്കുന്ന ആളുടെ ഉയരത്തിനനുസരിച്ചാകണം കിച്ചൻ സ്ലാബ് വരേണ്ടത് (സാധാരണ 80cm മുതൽ 90cm വരെയാണ് എടുക്കാറുള്ളത്, 85മുതൽ 90വരെയാണ് ഏറ്റവും നല്ലത്). അതുപോലെ അടുപ്പും സിങ്കും ഫ്രിജും ഒരു കയ്യകലത്തിൽ വരുന്നതാണ് ഏറ്റവും നല്ലത്. ജോലി അനായാസമാക്കാൻ ഇതുപകരിക്കും.
3. എപ്പോഴും ഉപയോഗിക്കുന്ന കിച്ചനാണെങ്കിൽ ഏതു കളർ സ്ലാബ് വേണമെങ്കിലും ഇടാം, ഉപയോഗം വളരെ കുറവുള്ള കിച്ചനാണെങ്കിൽ ലൈറ്റ് കളർ സ്ലാബ് ഇടുന്നതാണ് നല്ലത്. സിങ്കിന്റെ അടിയിൽ ഒരു വേസ്റ്റ് ഇടുന്ന പാത്രം വയ്ക്കാം, അല്ലെങ്കിൽ ക്ളീനിങ് ലോഷനുകൾ പോലുള്ള സാധനങ്ങൾ വയ്ക്കാൻ പറ്റും. ഫ്ലോറും കബോർഡിന്റെ ഡോറും തമ്മിൽ 7 മുതൽ 10 cm വരെ ഗ്യാപ്പ് ഉണ്ടാകണം. ഇല്ലെങ്കിൽ ഡോർ തുറക്കുമ്പോൾ കാലിന്റെ വിരൽ ഇതിനടിയിൽ പെടും. (എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട് )
4. എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഉപ്പ്, പഞ്ചസാര, കറി പൗഡറുകൾ മുതലായ സാധനങ്ങൾ കബോർഡിനുള്ളിൽ വയ്ക്കാതെ കൈ എത്തുന്ന രീതിയിൽ ഒരു സ്റ്റാൻഡിൽ പുറത്തു വയ്ക്കുന്നതാണ് നല്ലത്. ഡോർ എപ്പോഴും തുറന്ന് അടയ്ക്കുന്നത് ഒഴിവാകും (മെയിന്റനൻസ് കുറയ്ക്കും) . കഴിയുന്നതും സ്റ്റീൽ പാത്രങ്ങളോ ഗ്ലാസ് കുപ്പികളോ ഉപയോഗിക്കാൻ ശ്രമിക്കുക.
5. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം എങ്കിലും ക്ളീൻ ചെയ്യും എന്ന് ഉറപ്പുണ്ടെങ്കിൽ ഒരു സ്റ്റോർ റൂം നല്ലതാണ്. അടുക്കള ഒരുപരിധിവരെ വൃത്തിയായി കിടക്കാൻ ഇതുപകരിക്കും. സാമ്പത്തിക ഞെരുക്കമുള്ളവർ അത്യാവശ്യത്തിനു മാത്രം ഫർണിഷ് ചെയ്തിട്ട്, പിന്നീട് പണംവരുന്നമുറയ്ക്ക് കൂട്ടിച്ചേർത്താലുംമതി.