അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കാൻ കണ്ണാടികൾ; ഇതാണ് ട്രെൻഡ്
പ്രതിബിംബങ്ങൾ കാണുക എന്നതിനപ്പുറം കണ്ണാടികൾ ഇൻ്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായിട്ട് കാലങ്ങൾ ഏറെയായി. ലളിതമായ രീതിയിൽ അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കാനുള്ള ഉപാധി കൂടിയാണ് കണ്ണാടികൾ. അല്പമൊന്നു മനസ്സുവച്ചാൽ ഇൻ്റീരിയറിലെ ഏറ്റവും ആകർഷകമായ ഘടകമാക്കി കണ്ണാടികളെ മാറ്റാൻ ചില DIY ട്രിക്കുകളിലൂടെ

പ്രതിബിംബങ്ങൾ കാണുക എന്നതിനപ്പുറം കണ്ണാടികൾ ഇൻ്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായിട്ട് കാലങ്ങൾ ഏറെയായി. ലളിതമായ രീതിയിൽ അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കാനുള്ള ഉപാധി കൂടിയാണ് കണ്ണാടികൾ. അല്പമൊന്നു മനസ്സുവച്ചാൽ ഇൻ്റീരിയറിലെ ഏറ്റവും ആകർഷകമായ ഘടകമാക്കി കണ്ണാടികളെ മാറ്റാൻ ചില DIY ട്രിക്കുകളിലൂടെ സാധിക്കും.
പൂക്കൾകൊണ്ട് അലങ്കരിച്ച കണ്ണാടി
പ്ലെയിൻ ഫ്രെയിമുകളുള്ള കണ്ണാടികളാണ് അകത്തളത്തിൽ ഇടം പിടിച്ചിരിക്കുന്നതെങ്കിൽ അവയുടെ മാറ്റുകൂട്ടാൻ ഏറ്റവും നല്ല മാർഗമാണ് പൂക്കൾകൊണ്ട് അലങ്കരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള ആർട്ടിഫിഷ്യൽ പുഷ്പങ്ങൾ ഇതിനായി ഉപയോഗിക്കാം. ഫ്രെയിമിന്റെ ഒരു ഭാഗത്തോ അല്ലെങ്കിൽ പൂർണമായോ ഈ പൂക്കൾ ഒട്ടിച്ചു വച്ചാൽ മതിയാകും.
പ്ലേറ്റുകൾ കൊണ്ട് ഒരു കണ്ണാടി
വീട്ടിൽ ഷെൽഫിനുള്ളിൽ ഉപയോഗമില്ലാതിരിക്കുന്ന ക്രോക്കറി പ്ലേറ്റുകൾ മനോഹരമായ മിറർ വോൾ ഡെക്കറാക്കി മാറ്റാം. അക്രലിക് പെയിൻ്റ് ഉപയോഗിച്ച് പ്ലേറ്റുകളുടെ അരികിൽ നല്ല ഡിസൈനുകൾ നൽകുക. പാത്രത്തിൻ്റെ ഉൾഭാഗത്തെ വലുപ്പത്തിന് ചേർന്നുപോകുന്ന വൃത്താകൃതിയിലുള്ള കണ്ണാടി വാങ്ങിച്ച് ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് അത് ഉള്ളിൽ ഒട്ടിച്ചാൽ സംഗതി റെഡി. വലുപ്പവും കാഴ്ചകളിലെ ഭംഗിയും കണകാക്കി ഒന്നോ അതിൽ അധികമോ പ്ലേറ്റുകൾ ഉപയോഗിച്ച് ഭിത്തിയോ ഷെൽഫുകളോ അലങ്കരിക്കാം.
സാധാരണ കണ്ണാടികളാണ് കൈവശമുള്ളതെങ്കിൽ പോലും അവ മനോഹരമായി അലകരിച്ചാൽ അകത്തളത്തിന്റെ ലുക്ക് മാറും. ഗ്ലു ഗൺ ഉപയോഗിച്ച് ചണ ചരടുകൾ കണ്ണാടിയുടെ അരികുകളിൽ ഒട്ടിക്കുക. അഞ്ചോ ആറോ റൗണ്ട് ഇത്തരത്തിൽ ഒട്ടിച്ചെടുത്ത് ഫ്രെയിം കാണാനാവാത്ത വിധത്തിൽ മറയ്ക്കാം. ഇതേ ചരടുകൾ ഘനത്തിലെടുത്ത് ഒരു ഹാങ്ങിങ് കൂടി നൽകിയാൽ അതിമനോഹരമായ ഒരു വോൾ ഹാങ്ങിങ് കണ്ണാടി തയ്യാർ.
ഹണി കോമ്പ് മിറർ
ഒറ്റനോട്ടത്തിൽ തേനീച്ചക്കൂടിനെ ഓർമിപ്പിക്കുന്ന മിറർ ഡെക്കർ പാറ്റേണാണ് ഹണികോമ്പ്. ഷഡ്ഭുജാകൃതിയിലുള്ള ഏതാനും കണ്ണാടികൾ വാങ്ങുകയാണ് ഇതിന്റെ ആദ്യപടി. ഇവ ഇഷ്ടമുള്ള രീതിയിൽ ഒന്നിനോടൊന്നു ചേർത്തുവച്ച് ഒട്ടിച്ചെടുക്കാം.