ഹോം ഇന്റീരിയർ ഫർണിഷിങ്- ശ്രദ്ധിച്ചില്ലെങ്കിൽ കീശ ചോരും
ഒരു വീടിന്റെ ഇന്റീരിയർ പ്ലാനിങ് ആദ്യ രൂപകൽപന ഘട്ടത്തിൽ തന്നെ തീരുമാനിക്കണം. ഫിനിഷിങ് സമയത്ത് വരാവുന്ന ചെലവുകൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായിക്കും. വീടിന്റെ അകത്തളങ്ങൾ തുറന്ന രീതിയിൽ (Open concept) ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ രൂപകൽപന

ഒരു വീടിന്റെ 'ഇന്റീരിയർ പ്ലാനിങ്' ആദ്യ രൂപകൽപന ഘട്ടത്തിൽ തന്നെ തീരുമാനിക്കണം. ഫിനിഷിങ് സമയത്ത് വരാവുന്ന ചെലവുകൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായിക്കും.
വീടിന്റെ അകത്തളങ്ങൾ
തുറന്ന രീതിയിൽ (Open concept) ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ രൂപകൽപന ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. എന്നാൽ എടുത്തുമാറ്റാവുന്ന പാർട്ടീഷ്യൻ വാളുകൾ ഹാർഡ് വുഡിലോ, മൾട്ടിവുഡിലോ പ്ലൈവുഡിലോ ചെയ്യുന്ന രീതിയും സാധാരണമാണ്. ആവശ്യത്തിന് സ്വകാര്യത നൽകുകയും അത്യാവശ്യ ഘട്ടങ്ങളിൽ എടുത്തു മാറ്റി ഹാളിന്റെ സൗകര്യം ലഭിക്കുകയും ചെയ്യുന്ന ഇത്തരം മറകൾക്ക് (movable partition) ആരാധകർ ഏറെയാണ്. ഇത്തരം പാർട്ടീഷ്യനുകൾക്ക് പല രീതിയിലുള്ള ഡിസൈൻ കട്ടിങ്ങുകളും/ സി.എൻ.സി. കട്ടിങ്ങുകളും നൽകാവുന്നതാണ്.
ഇന്റീരിയർ ജോലികൾക്ക് വേണ്ട സാമഗ്രികളുടെ തിരഞ്ഞെടുപ്പും ചെലവും നേരത്തേ തന്നെ മനസ്സിലാക്കുവാനും മുൻകൂട്ടിയുള്ള ഇന്റീരിയർ ലേ ഔട്ട് പ്ലാനുകൾ സഹായിക്കും. ജിപ്സത്തിലോ, ഇ– ബോർഡ് കാൽഷ്യം സിലിക്കേറ്റ് ഉപയോഗിച്ചുള്ള സീലിങ് വിവിധ ഡിസൈനിൽ ചെയ്ത് എൻഇഡി ലൈറ്റിങ് നൽകുന്ന രീതി ഇന്ന് സാധാരണമാണ്. ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്റൂം എന്നിവിടങ്ങളിലാണ് കൂടുതലായും സീലിങ് ജോലികൾ ചെയ്യുക. ഇത്തരം സീലിങ് വരുന്ന സ്ഥലങ്ങൾ മുൻകൂട്ടി തീരുമാനിച്ചാൽ സ്ലാബിന്റെ അടിത്തട്ടിലെ പെയിന്റിങ് ജോലികൾ പ്രൈമറി കോട്ടിൽ നിർത്തുവാൻ സാധിക്കും. പലപ്പോഴും പുട്ടി ജോലികൾ വരെ പൂർത്തിയാക്കിയതിനുശേഷമാവും സീലിങ് വർക്കുകൾ വേണമെന്ന് തീരുമാനിക്കുക. അങ്ങനെ വരുമ്പോൾ അനാവശ്യമായി പെയിന്റിങ് ജോലികളുടെ ചെലവ് വർധിക്കാൻ ഇടയാകുന്നു.
ഭിത്തിയിൽ നീഷുകൾ നൽകി എൽഇഡി ലൈറ്റുകൾ നൽകി വരുന്നുണ്ട്. ലിവിങ് റൂമുകളിലെ പഴയകാല ഷോകേസുകൾ, മേൽപ്പറഞ്ഞ നീഷുകൾക്ക് വഴിമാറി കഴിഞ്ഞിരിക്കുന്നു. നീഷുകൾക്ക് തടി പാനലിങ്ങോ, വിവിധ കളറുകളോ നൽകി പുതുമ നൽകിവരുന്നു.
സീലിങ്ങിൽ എവിടെയൊക്കെയാണ് എൽഇഡി ലൈറ്റുകൾ നൽകേണ്ടതെന്നും മുൻകൂട്ടി തീരുമാനിക്കണം. സാധാരണ ബൾബുകൾ മാറ്റി, പകരം എൽഇഡി ബൾബുകൾ നൽകുന്നത് കറന്റ് ഉപഭോഗവും, ചെലവും കുറയ്ക്കാൻ വേണ്ടിയാണെന്നിരിക്കെ ചെലവ് കൂടുന്ന രീതിയിൽ എണ്ണത്തിൽ കൂടുതൽ വരുന്ന എൽഇഡി യൂണിറ്റുകൾ നൽകുന്നതും സർവസാധാരണമായിരിക്കുന്നു. ഇത്തരം സീലിങ് ലൈറ്റുകളുടെ പോയിന്റുകൾ ഇന്റീരിയർ പ്ലാനിൽ നേരത്തേ തന്നെ രേഖപ്പെടുത്തിയിരിക്കണം. ഭിത്തി പ്ലാസ്റ്ററിങ്ങിനു മുൻപ് കൺസീൽഡ് വയറിങ് ചെയ്യുന്ന സമയത്ത് സീലിങ് ലൈറ്റുകൾക്കുള്ള പൈപ്പുകളും മുകളിലേക്ക് നൽകേണ്ടതുണ്ട്.
ബെഡ്റൂമുകളിലെയും ഡ്രസ് ഏരിയായിലെയും വസ്ത്രങ്ങൾക്കും മറ്റുമുള്ള ഷെൽഫുകളുടെ സ്ഥാനനിർണയവും പ്ലാനിൽ കാണിച്ചിരിക്കണം. ഇത്തരം ഷെൽഫുകളുടെ ഒപ്പം വർക്ക് ടേബിൾ / കംപ്യൂട്ടർ സ്പെയ്സ് കൂടി നൽകാൻ ശ്രദ്ധിക്കണം. കുറഞ്ഞത് രണ്ടടി വീതിയെങ്കിലും നൽകിയാലേ ഷർട്ട് ഹാംഗറിൽ തൂക്കിയിടുവാൻ സാധിക്കൂ. മുഷിഞ്ഞ തുണി ഇടാനുള്ള സ്ഥലവും, വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാനുള്ള ഇന്നർ ഷെൽഫുകളും കബോഡുകളിൽ നൽകാൻ ശ്രദ്ധിക്കണം. മൂന്നു പാളിയാണോ, നാല് പാളിയാണോ (1.50 മീറ്റർ അല്ലെങ്കിൽ 2.00 മീറ്റർ) ഷെൽഫ് വേണ്ടതെന്നും സ്ഥലസൗകര്യം പരിഗണിച്ച് നൽകാവുന്നതാണ്.