ഇത് വീടുപണിയുമ്പോൾ പലരും വിട്ടുകളയുന്ന കാര്യം; പക്ഷേ ചെയ്താൽ നിരവധി ഗുണങ്ങൾ
വീടുപണിയുമ്പോൾ പലപ്പോഴും ഒഴിവാക്കുന്ന കാര്യമാണ് ഇലക്ട്രിക്കൽ– പ്ലമിങ് ഡ്രോയിങ്. ഒരു ഇലക്ട്രീഷ്യനോ പ്ലമറോ വരുന്നു, പോയിന്റുകൾ തീരുമാനിക്കുന്നു, അതനുസരിച്ച് ലൈറ്റും ഫാനും ടാപ്പും ഷവറുമെല്ലാം വയ്ക്കുന്നു. ഇതൊക്കെപ്പോരേ. ഇനി വരപ്പിക്കുന്നതിനു വീണ്ടും പണംമുടക്കല്ലേ എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം.

വീട്ടിൽ താമസം തുടങ്ങിയശേഷം അധികമായി ഒരു ലൈറ്റ് പിടിപ്പിക്കാനോ എസിക്കോ വാട്ടർ ഹീറ്ററിനോ വേണ്ടി ഒരു പ്ലഗ് വയ്ക്കാനോ ശ്രമിക്കുമ്പോഴാണ് ഡ്രോയിങ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുക.
മിക്കവരും പറയുന്ന ന്യായങ്ങൾ ഇവയൊക്കെയാണ്.
- വയർമാൻ / ഇലക്ട്രീഷ്യൻ നല്ല എക്സ്പീരിയൻസുള്ള ആളാണ്. അതുകൊണ്ട് ഡ്രോയിങ്ങിന്റെ ആവശ്യമില്ല.
- ബന്ധുവാണ് ഇലക്ട്രീഷ്യൻ. ഒരുപാട് വീടിന്റെ വർക്ക് ചെയ്തു പരിചയമുണ്ട്.
- ചെറിയ വീടിന് ഡ്രോയിങ്ങിന്റെയൊന്നും ആവശ്യമില്ല.
- നിലവിൽ താമസിക്കുന്ന വീടിന് ഇലക്ട്രിക്കൽ ഡ്രോയിങ് ഒന്നുമില്ല.
ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്താലുള്ള ഗുണങ്ങൾ :
- വീടിന്റെ ഇലക്ട്രിക്കൽ പോയിന്റിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപന ചെയ്യാൻ പറ്റും. പ്ലമിങ് വർക്കിനു വരുന്ന ചെലവ് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.
- കോണ്‍ട്രാക്ടർമാർക്കു നൽകുന്ന റേറ്റ് കണക്കാക്കാം. ഡീറ്റെയിൽഡ് BOQ ഉള്ളതിനാൽ സ്റ്റേജ് വൈസ് ആയി കോൺട്രാക്ടർക്ക് പണം കൊടുക്കാനാവും.
- വർക്ക് നടക്കുമ്പോൾ തുകയുടെ പേരിൽ തർക്കങ്ങൾ ഒഴിവാക്കാം. കോൺട്രാക്ടർ വർക്ക് ഉപേക്ഷിച്ചു പോകുകയാണെങ്കിൽ വർക്ക് ചെയ്തതിനനുസരിച്ചു പണം കണക്കാക്കാം.
- വീടിന്റെ ഇലക്ട്രിക്കൽ വർക്ക് ഒരിക്കലും സ്ക്വയർഫീറ്റ് അടിസ്ഥാനത്തിൽ ചെയ്യാൻ സാധ്യമല്ല. ഓരോ ക്ലയന്റിനും ഓരോ ആവശ്യമാണ്. ചിലർക്ക് ബെഡ്റൂമിൽ മൂന്നു പോയിന്റ്, ഒരു ഫാൻ പോയിന്റെ ഒരു സോക്കറ്റ് എന്നിവ മതിയാവും. ചിലർക്ക് നാല് ലൈറ്റ് പോയിന്റ്, ഒരു എസി പോയിന്റ്, ബെഡ് ലാംപ്, ബെഡ് സ്വിച്ച് എന്നിവ ആവശ്യമായിരിക്കും.
- വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകുംഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും.
- ഭാവി ആവശ്യങ്ങൾ മുന്നിൽക്കണ്ട് രൂപകൽപന ചെയ്യാൻ സാധിക്കും.ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും.
- ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ / വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.
- പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മെയ്ന്റനൻസ് സമയത്ത് ഉപകാരപ്പെടുകയും ചെയ്യുന്നു.
- വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു.
- കൃത്യമായ വയറിങ് പ്ലാൻ ഉണ്ടാക്കി വയ്ക്കുക. പ്ലാൻ പ്രകാരം റൂഫ് പൈപ്പ് ഇടുന്നതു വഴി ചെലവു കുറയ്ക്കാൻ കഴിയും.
- (Licensed Electrical contractor) വർക്ക് എടുക്കുന്ന കോൺട്രാക്ടർക്ക് ലൈസൻസ് ഉണ്ട് എന്ന് ഉറപ്പുവരുത്തുക. ഒരു സാധാരണ വീടിന്റെ വർക് ചെയ്യുന്ന ആൾക്ക് KSEB ‘C ക്ലാസ്’ കോൺട്രാക്ടർ ലൈസൻസ് എങ്കിലും ഉണ്ടായിരിക്കണം (as per Section 180 of the Electricity Act, 2003).
- ഹൗസ് വയറിങ്ങിനു പ്രധാനമായും ഉപയോഗിക്കുന്ന വയർ, PVC പൈപ്പ്, സ്വിച്ച് DB, MCB, RCCB, മെയിൻ സ്വിച്ച് തുടങ്ങി ഓരോ സാധനങ്ങൾക്കും ISI മുദ്ര ഉറപ്പു വരുത്തുക.
***
കടപ്പാട്
അരുൺ സി. എം.
ലൈസൻസ്ഡ് ഇലക്ട്രിക് കോൺട്രാക്ടർ, കോഴിക്കോട്