ഷെൽഫിലെ ഗ്ലാസും പ്ലേറ്റും, അടഞ്ഞുകിടക്കുന്ന മുറികൾ; വീട്ടിൽ ഉപയോഗിക്കാത്ത ചില കാര്യങ്ങൾ
പണ്ടത്തെ പോലെ നമ്മൾ ഒരു വീട്ടിൽ പോയാൽ അവിടെ അന്തിയുറങ്ങാറുണ്ടോ? ഒരു ടൂവീലറെങ്കിലും ഇല്ലാത്തവർ കുറവാണ്, എത്ര ഇരുട്ടിയാലും 90% ആളുകളും തിരിച്ച് വീട്ടിൽ വന്ന് കിടന്നുറങ്ങും എന്നതാണ് വാസ്തവം. ഇത് ഉറങ്ങാനുള്ള സുഖത്തിന് വേണ്ടി മാത്രമല്ല ,അടുത്ത ദിവസം രാവിലെ നമ്മുടെ തനിനിറം- without മേക്ക്അപ്പ്, with

പണ്ടത്തെ പോലെ നമ്മൾ ഒരു വീട്ടിൽ പോയാൽ അവിടെ അന്തിയുറങ്ങാറുണ്ടോ? ഒരു ടൂവീലറെങ്കിലും ഇല്ലാത്തവർ കുറവാണ്, എത്ര ഇരുട്ടിയാലും 90% ആളുകളും തിരിച്ച് വീട്ടിൽ വന്ന് കിടന്നുറങ്ങും എന്നതാണ് വാസ്തവം. ഇത് ഉറങ്ങാനുള്ള സുഖത്തിന് വേണ്ടി മാത്രമല്ല, അടുത്ത ദിവസം രാവിലെ നമ്മുടെ വീട്ടിലെ സ്വന്തം ബാത്‌റൂമിൽ കാര്യസാധ്യത്തിന് ശേഷം കുളിച്ചൊരുങ്ങി അടുത്ത ദിവസത്തിലേക്ക് ഉന്മേഷത്തോടെ കടക്കുന്നതിന് വേണ്ടി കൂടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗസ്റ്റ് റൂം വേണോ എന്നത് ചിന്തനീയം, ഏറിയാൽ ഒന്നാവാം എന്ന് മാത്രം!
വീട് വെടിപ്പായി ഇരിക്കാൻ ആദ്യം വേണ്ടത് ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്ത് കളയുക എന്നതാണ്. ആക്രിക്കാരന് കൊടുക്കാം എന്ന് വച്ചാൽ അവർ സാധനം പെറുക്കാൻ തുടങ്ങുമ്പോൾ നമ്മുടെ അച്ഛനോ അപ്പൂപ്പനോ വകയിലെ അമ്മാവനോ അവന്റെ പിറകെ ഭൂതകണ്ണാടിയുമായി കൂടും. ഒരു വർഷമായി ഒരുപയോഗവുമില്ലാതെ കിടക്കുന്ന സാധനവും അവൻ തൊട്ടാൽ പിന്നെ നൂറ് ഉപയോഗമുള്ള സാധനമാവും.
ഇപ്പോൾ നിങ്ങൾ ഇത് വായിക്കുമ്പോൾ ചുറ്റുമൊന്ന് നോക്കിയേ.. കഴിഞ്ഞ വർഷത്തെ കലണ്ടറിന്റെ മുകളിൽ ഈ വർഷത്തെ കലണ്ടറില്ലേ? കല്യാണം കഴിഞ്ഞ് കുഞ്ഞിന്റെ ഒന്നാം പിറന്നാളും കഴിഞ്ഞ ബന്ധുവിന്റെ കല്യാണ കുറിയില്ലേ? ഉത്സവങ്ങൾ കഴിഞ്ഞ് കൊടിയിറങ്ങിയ അമ്പലങ്ങളിലെ നോട്ടീസ് ഇല്ലേ? ലേശം മാറി നോക്കിയാൽ ഫ്യൂസ് പോയ ബൾബ് വരെയില്ലേ? ശരിക്കും എന്തിനാണ് ഇതെല്ലാം നമ്മൾ തിരുകിവയ്ക്കുന്നത്.
ഇനി വിവാദമാകാൻ സാധ്യതയുള്ളൊരു കാര്യം പറയട്ടെ. ആ കിച്ചൻ ക്യാബിനറ്റിൽ അതിഥികൾക്കായി എടുക്കാതെ വച്ചിരിക്കുന്ന പാത്രങ്ങൾ ഇല്ലേ? സമ്മാനമായി കിട്ടിയ അടുക്കള പാത്രങ്ങളില്ലേ? കവറ് പോലും പൊട്ടിക്കാതെ?..എന്നിട്ടും കളയാതെ അറ്റവും മൂലയും പൊട്ടിയവ ആ ചെറിയ അടുക്കളയിൽ ഇട്ടല്ലേ കലാപരിപാടി?.. (നല്ല അടുക്കള (ഷോ കിച്ചൻ) അതിഥിയെ കാണിക്കാനുള്ളതല്ലേ, കൂടിയാൽ അതിൽ കുറച്ച് വെള്ളം ചൂടാക്കും അതല്ലേ വാസ്തവം.)
മൂന്ന് മാസത്തിൽ, അല്ലെങ്കിൽ ആറ് മാസമെങ്കിലും ഉപയോഗിക്കാത്ത ആവശ്യമില്ലാത്ത സാധനങ്ങൾ നമുക്ക് കളഞ്ഞുകൂടെ? അതിഥികൾക്കായി വച്ചിരിക്കുന്ന പാത്രങ്ങളും, പുതപ്പുകളും എടുത്ത് ചുമ്മാ പ്രയോഗിക്കൂന്നേ.. ജീവിതം ഇതാ എന്നങ്ങ് പോകും, എല്ലാ അതിഥികളും നമ്മളിൽ ഒരാള് തന്നെയാണ്, അവർക്കിതെല്ലാം മനസ്സിലാകും! അതിഥികൾക്കായി അല്ലാതെ നമ്മൾക്കായി ജീവിക്കൂ.. ആക്രിക്കാരെ ഹാപ്പിയാക്കൂ. വീട് വെടിപ്പാക്കൂ.