വില പതിനായിരം മുതൽ ലക്ഷങ്ങൾ വരെ: ട്രെൻഡായി ഇലക്ട്രിക് ചിമ്മിനി; ഏതെടുക്കണം?
അടുക്കളയിലെ പുകയും മണവുമൊക്കെ വലിച്ചെടുത്ത് പുറത്ത് കളയാൻ എക്സ്‌ഹോസ്റ്റ് ഫാൻ മതിയാകില്ലേ? സംഗതിയൊക്കെ ശരിയാണ്. പക്ഷേ ഇങ്ങനെ എക്സ്‌ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നതുകൊണ്ട് ചില പോരായ്മകളുണ്ട്. പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുകയും നീരാവിയും എണ്ണയുമെല്ലാം എക്സ്ഹോസ്റ്റ് ഫാൻ വലിച്ചെടുത്ത് പുറത്ത് കളയും.

അടുക്കളയിലെ പുകയും മണവുമൊക്കെ വലിച്ചെടുത്ത് പുറത്ത് കളയാൻ എക്സ്‌ഹോസ്റ്റ് ഫാൻ മതിയാകില്ലേ?
സംഗതിയൊക്കെ ശരിയാണ്. പക്ഷേ ഇങ്ങനെ എക്സ്‌ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നതുകൊണ്ട് ചില പോരായ്മകളുണ്ട്. പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുകയും നീരാവിയും എണ്ണയുമെല്ലാം എക്സ്ഹോസ്റ്റ് ഫാൻ വലിച്ചെടുത്ത് പുറത്ത് കളയും. പക്ഷേ എക്സ്‌ഹോസ്റ്റ് ഫാൻ അടുക്കളച്ചുവരിന്റെ മുകൾഭാഗത്താണ് ഫിറ്റ് ചെയ്തിട്ടുണ്ടാവുക. താഴെ നിന്ന് പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുകയും മറ്റും കുറേദൂരം മുകളിലേക്ക് സഞ്ചരിച്ചാലേ എക്സ്ഹോസ്റ്റ് ഫാനിനടുത്ത് എത്തൂ. അപ്പോഴേക്കും ഇവയിൽ നിന്നുള്ള കരിയും എണ്ണമയവുമെല്ലാം ചുവരിലും അടുക്കളയിലെ കബോഡുകളിലും പാത്രങ്ങളിലുമൊക്കെ പറ്റിപ്പിടിച്ചിട്ടുണ്ടാകും.
ഇലക്ട്രിക് ചിമ്മിനി ഉള്ള ചില വീടുകളിലും കിച്ചൻ കാബിനറ്റുകളിൽ എണ്ണമയം കാണാറുണ്ടല്ലോ. അതെന്താ?
ചിമ്മിനി വച്ചതുകൊണ്ട് മാത്രമായില്ല. അത് പ്രവർത്തിപ്പിക്കുക കൂടി വേണം. പാചകം പകുതിയാകുമ്പോഴാണ് ചിമ്മിനി ഓൺ ചെയ്യുന്ന കാര്യം പലരും ഓർക്കുക. അതുപോലെ ശബ്ദമുള്ള ചിമ്മിനികൾ ഓൺ ചെയ്യാൻ പൊതുവേ മടി കാണിക്കുന്നവരുമുണ്ട്. പാചകം തുടങ്ങുമ്പോഴും തീർന്നശേഷം അൽപനേരം കൂടിയും ഓൺ ചെയ്താലേ ശരിയായ പ്രയോജനം ലഭിക്കൂ. അതുപോലെ വല്ലപ്പോഴുമെങ്കിലും വൃത്തിയാക്കുകയും വേണം.
ഈ ഹുഡ്ഡും -ഹോബും ഉള്ള സെറ്റ് വാങ്ങുന്നതാണോ അതോ വേറേ-വേറേ വാങ്ങുന്നതാണോ നല്ലത് ?
അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഹുഡ് -ഹോബ് സെറ്റുകളുടെ ഡിസൈനുകൾ തമ്മിൽ ഒരു കണക്‌ഷൻ ഉള്ളതിനാൽ മോഡേൺ കിച്ചന് ഒരു പ്രത്യേക ഭംഗി നൽകുമെന്നത് ശരിയാണ്. അത് രണ്ടും വേറേ വേറേ കമ്പനികളുടേത് ആയി വാങ്ങിയാൽ കിട്ടണമെന്നില്ല. ബാക്കി കാര്യങ്ങളിലൊന്നും വലിയ വ്യത്യാസമില്ല. അടുപ്പിൻ്റെ സൈസിനനുസരിച്ചുള്ള ചിമ്മിനി തിരഞ്ഞെടുക്കുക എന്നത് മാത്രം ശ്രദ്ധിച്ചാൽ മതി.
ഇലക്ട്രിക് ചിമ്മിനികൾ എളുപ്പത്തിൽ കേടാകുമോ?
അടിസ്ഥാനപരമായി ഒരു എക്സ്ഹോസ്റ്റ് ഫാനാണ് ചിമ്മിനിയുടെ ഹൃദയഭാഗം. അത് കേടാകുന്ന അവസരങ്ങൾ കുറവാണ്. മിക്ക കമ്പനികളും അഞ്ച് വർഷമൊക്കെ ഈ മോട്ടറിനു വാറൻ്റി നൽകാറുണ്ട്. പലപ്പോഴും കേടാകുന്ന ഭാഗം അതിൻ്റെ ഇലക്ട്രോണിക് കണ്ട്രോൾ ബോർഡും പാനലുമാണ്. അതുപോലെ ഏത് കമ്പനിയുടെ ചിമ്മിനി വാങ്ങിയാലും വർഷത്തിലൊരിക്കലെങ്കിലും വൃത്തിയാക്കേണ്ടി വരും. വലിയ സാങ്കേതിക പരിജ്ഞാനമൊന്നും ആവശ്യമില്ലെങ്കിലും കൈ വൃത്തികേടാക്കാതെ ഇതിന്റെ മെയിന്റനൻസ് നടക്കില്ല എന്നതിനാൽ അതിനു താൽപര്യമില്ലാത്തവർ ചിമ്മിനികളുടെ വാർഷിക മെയിന്റനൻസ് കോണ്ട്രാക്റ്റ് സർവീസ് എടുക്കുന്നത് നല്ലതായിരിക്കും.
ഈ ചിമ്മിനികളിൽ പലതരം ഉണ്ടല്ലോ. ചിലതിനു പതിനായിരം രൂപയാണെങ്കിൽ ചിലതിനു അമ്പതിനായിരം ഒക്കെയാണ്. ഇത്രമാത്രം വ്യത്യാസമെന്താ?
മിക്ക ഉപകരണങ്ങൾ പോലെ ചിമ്മിനികൾക്കും പ്രീമിയം ബ്രാൻഡുകളുണ്ട്. ഗുണനിലവാരമുള്ള മെറ്റീരിയൽസിനാൽ നിർമിച്ച, നല്ല ഡിസൈനുള്ളവയ്ക്ക് വിലയും കൂടും. ഈ ചിമ്മിനി സെറ്റപ്പ് വിദേശിയായതിനാൽ അവിടെ ഉള്ള ചിമ്മിനികൾ നമ്മുടെ നാട്ടിലെ പാചക രീതികൾക്ക് ശരിയായിക്കൊള്ളണമെന്നില്ല. വറുക്കലും പൊരിക്കലും തകൃതിയായി നടക്കുന്ന നമ്മുടെ അടുക്കളയിൽ, നല്ല സക്‌ഷൻ പവറുള്ള അധികം മെയിന്റനൻസ് വേണ്ടാത്ത, ഫിൽട്ടർ ക്ളീനിങ് സ്വയം ചെയ്യാൻ കഴിയുന്ന ടൈപ്പ് വാങ്ങുന്നതായിരിക്കും നല്ലത്.
മെഷ് ഫിൽട്ടർ, ബാഫിൾ ഫിൽട്ടർ, ചാർക്കോൾ ഫിൽട്ടർ അങ്ങനെ പല തരം ഫിൽട്ടറുകൾ, ചിമ്മിനികളിൽ ഉപയോഗിക്കാറുണ്ട്. പൊതുവേ ഇന്ത്യൻ സാഹചര്യങ്ങളിൽ ബാഫിൾ ഫിൽട്ടർ ചിമ്മിനികളാണ് കൂടുതൽ പ്രചാരത്തിലുള്ളതും കാര്യക്ഷമവും. ഇപ്പോൾ ഫിൽട്ടർ ലെസ് ഓട്ടോ ക്ലീൻ ചിമ്മിനികളും പ്രചാരം നേടി വരുന്നുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങൾക്ക് അപ്പുറം അടുക്കളകൾക്ക് ചേരുന്ന നിറവും ഭംഗിയും ഒക്കെ ഉള്ള ഡിസൈനും മോഷൻ സെൻസർ ഉൾപ്പെടെയുള്ള അനവധി ഫാൻസി ഫീച്ചറുകളുമെല്ലാം വരുമ്പോഴാണ് വലിയ വില വ്യത്യാസം ഉണ്ടാകുന്നത്.
ഈ ഹുഡ്ഡും -ഹോബും ഉള്ള സെറ്റ് വാങ്ങുന്നതാണോ അതോ വേറേ വേറേ വാങ്ങുന്നതാണോ നല്ലത് ?
അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഹുഡ് -ഹോബ് സെറ്റുകളുടെ ഡിസൈനുകൾ തമ്മിൽ ഒരു കണക്‌ഷൻ ഉള്ളതിനാൽ മോഡേൺ കിച്ചന് ഒരു പ്രത്യേക ഭംഗി നൽകുമെന്നത് ശരിയാണ്. അത് രണ്ടും വേറേ വേറേ കമ്പനികളുടേത് ആയി വാങ്ങിയാൽ കിട്ടണമെന്നില്ല. ബാക്കി കാര്യങ്ങളിലൊന്നും വലിയ വ്യത്യാസമില്ല. അടുപ്പിൻ്റെ സൈസിനനുസരിച്ചുള്ള ചിമ്മിനി തിരഞ്ഞെടുക്കുക എന്നത് മാത്രം ശ്രദ്ധിച്ചാൽ മതി.
എന്നാൽ പിന്നെ ഒന്ന് വാങ്ങുമ്പോൾ നോക്കേണ്ട കാര്യങ്ങൾ കൂടി പറയാമോ ?
പ്രധാനമായും ഏത് ടൈപ്പ്/ ഏത് വലിപ്പത്തിലുള്ളതാണ് വേണ്ടതെന്ന് തീരുമാനിക്കുക. ഡക്റ്റ് ലെസ് ആണോ ഡക്റ്റ് ഉള്ളതാണോ എന്നത് നോക്കുക. പൊതുവേ 60 സെൻ്റീമീറ്റർ സാധാരണ അടുപ്പുകൾക്ക് മതിയാകും. വലിയ സ്റ്റൗ / ഹോബ് ഒക്കെ ആണെങ്കിൽ 90 സെന്റിമീറ്ററിലേക്ക് പോകണം. അതുപോലെ വെറുതേ ഒരു ഭംഗിക്ക് വല്ലപ്പോഴുമൊക്കെ ഉപയോഗിക്കാനുള്ളതാണെങ്കിൽ ഫിൽട്ടർ ലെസ് ചിമ്മിനികളിലേക്ക് പോകാം.
പ്രധാന അടുക്കളയാണ്, നന്നായി വറക്കലും പൊരിക്കലുമൊക്കെ ഉണ്ടെങ്കിൽ ബാഫിൾ ഫിൽട്ടർ ചിമ്മിനികകളാണ് അനുയോജ്യം. അതുപോലെ മോട്ടർ സക്‌ഷൻ പവർ നോക്കുക. സക്‌ഷൻ പവർ പ്രധാനപ്പെട്ടതാണ്. 700 മുതൽ 1600 വരെ ക്യുബിക് മീറ്റർ പെർ അവർ കപ്പാസിറ്റിയിൽ ഒക്കെ ചിമ്മിനികൾ ലഭ്യമാണ്. 1000 ൽ കുറഞ്ഞതൊന്നും വാങ്ങാതിരിക്കുക. 1200-1600 റേഞ്ചിൽ ഉള്ളത് ആയിരിക്കും കൂടുതൽ നല്ലത്. സക്‌ഷൻ പവർ കൂടുന്തോറും ശബ്ദശല്യം കൂടുന്ന ഒരു പ്രശ്നമുണ്ട്. അതുകൊണ്ട് ശബ്ദം കുറഞ്ഞതും സക്‌ഷൻ പവർ കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വാൾ മൗണ്ട്, കോർണർ മൗണ്ട്, സീലിങ് മൗണ്ട് എന്നൊക്കെ പല തരത്തിലുള്ള മൗണ്ടിങ് ഒപ്ഷനുകൾ ഉള്ളവയുണ്ട്. അടുക്കളയുടെ ഡിസൈൻ അനുസരിച്ച് അവ തിരഞ്ഞെടൂക്കാം.