വീട് വൃത്തിയാക്കിയാൽ ഫിറ്റാകാം! ജിമ്മിലെ കാശും ലാഭിക്കാം; അനുഭവം പങ്കുവച്ച് മോഡൽ
ശരീരഭാരം കുറയ്ക്കാനായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കി മണിക്കൂറുകളോളം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നവരുണ്ട്. മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ ഇത് അത്യാവശ്യവുമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ വീട്ടിലെ ജോലികൾ ചെയ്യുന്നതുതന്നെ ധാരാളമാണെന്ന് പറയുകയാണ് ബ്രസീൽ സ്വദേശിനിയായ വനുസ ഫ്രേയ്റ്റസ്

ശരീരഭാരം കുറയ്ക്കാനായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കി മണിക്കൂറുകളോളം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നവരുണ്ട്. മോഡലിങ് മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ ഇത് അത്യാവശ്യവുമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ വീട്ടിലെ ജോലികൾ ചെയ്യുന്നതുതന്നെ ധാരാളമാണെന്ന് പറയുകയാണ് ബ്രസീൽ സ്വദേശിനിയായ വനുസ ഫ്രേയ്റ്റസ് എന്ന മോഡൽ. ജിമ്മിൽ പോകാതെ വീട്ടുജോലികൾ മാത്രം ചെയ്ത് 600 കലോറിയാണ് ഇവർ കുറച്ചത്.
വീട് വൃത്തിയാക്കാനുള്ള വസ്തുക്കളുമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് തന്റെ പുതിയ ഫിറ്റ്നസ് മന്ത്രയെക്കുറിച്ച് വനുസ ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയത്. ക്ലീനിങ് ഉത്പന്നങ്ങളുടെ പരസ്യമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും തന്റെ പുതിയ വർക്കൗട്ട് ഇങ്ങനെയാണെന്നും ഇവർ പറയുന്നു. ആഴ്ചയിൽ ഒരിക്കലാണ് വനുസ വീട് മുഴുവൻ വൃത്തിയാക്കാൻ ഇറങ്ങുന്നത്. ഇത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുന്നുവെന്ന് മനസ്സിലായതോടെ ജിമ്മിന് പകരമായി വൃത്തിയാക്കൽ വ്യായാമമായി തിരഞ്ഞെടുക്കുകയായിരുന്നു. പുതിയ രീതിയെ 'ഹോം വർക്കൗട്ട്' എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്.
ജോലിക്ക് പോകേണ്ടാത്ത അവസരങ്ങളിൽ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ഡീപ് ക്ലീനിങ്ങിന് ഇറങ്ങിത്തിരിക്കുന്നതാണ് വനുസയുടെ പതിവ്. ഇതിനൊപ്പം ജിമ്മിൽ പോകുന്നതിനു മുടക്കം വരുത്തിയിരുന്നില്ല. എന്നാൽ അടുത്തിടെയാണ് വീട് വൃത്തിയാക്കുന്ന ദിവസങ്ങളിൽ ജിമ്മിൽ പോകുന്നതിനേക്കാൾ കലോറി കുറയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. പണം മുടക്കാതെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുമ്പോൾ ആ മാർഗം പിന്തുടരുന്നതാണ് ബുദ്ധിപരമെന്ന് വനുസ കരുതുന്നു. സാധാരണയായി വീട് വൃത്തിയാക്കുന്നത് അധിക ജോലിയായി ആളുകൾ കരുതുന്നുണ്ട്. എന്നാൽ ഫിറ്റ്നസ് നിലനിർത്താനുള്ള മാർഗമായി വൃത്തിയാക്കൽ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആത്മാർഥതയും കാണിക്കാൻ സാധിക്കുന്നു. ഒരേസമയം ആരോഗ്യം മെച്ചപ്പെടുത്താനും വീട് വൃത്തിയാക്കാനും കഴിയുന്നു എന്നത് സംതൃപ്തിക്ക് വകയും നൽകുന്നുണ്ട്.
വീട്ടുജോലി ചെയ്യേണ്ടി വരുന്നതിൽ മനസ്സുമടുത്തിരിക്കുന്നവർക്ക് വനുസയുടെ വാക്കുകൾ പ്രചോദനമാകുമെന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നു. വനുസ പറയുന്നത് നൂറു ശതമാനം ശരിയാണെന്നും മനസ്സുവച്ച് വീട് വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ചാൽ അതിനോളം ശരീരത്തിന് വ്യായാമം കിട്ടുന്ന മറ്റൊരു പ്രവർത്തിയില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. അതേസമയം ജോലിയില്ലാതെ വീട്ടിൽ തന്നെ തുടരുന്ന ഭൂരിഭാഗം ആളുകളുടെയും വർക്കൗട്ട് ഇങ്ങനെയൊക്കെതന്നെയാണെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.