വാഷിങ് മെഷീനിൽ ഒളിച്ചിരുന്നത് അഞ്ചടി നീളമുള്ള മൂർഖൻ! കഷ്ടിച്ച് രക്ഷപെട്ട് വീട്ടുകാരൻ; വിഡിയോ
തുണിയലക്കാനായി വാഷിങ് മെഷീനിന്റെ അരികിലെത്തിയപ്പോൾ മെഷീനിനുള്ളിൽ കണ്ടത് അഞ്ചടി നീളമുള്ള മൂർഖനെ. രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു വീട്ടിലാണ് സംഭവം. വീട്ടുടമയായ ശംഭുദയാലാണ് തന്റെ വാഷിങ് മെഷീനിനുള്ളിൽ ഭയപ്പെടുത്തുന്ന ഈ കാഴ്ച കണ്ടത്. തുണികൾ ഇടാനായി മെഷീനിന്റെ മൂടി തുറന്നപ്പോൾ ഉള്ളിൽ ഫണം വിടർത്തി

തുണിയലക്കാനായി വാഷിങ് മെഷീനിന്റെ അരികിലെത്തിയപ്പോൾ മെഷീനിനുള്ളിൽ കണ്ടത് അഞ്ചടി നീളമുള്ള മൂർഖനെ. രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു വീട്ടിലാണ് സംഭവം. വീട്ടുടമയായ ശംഭുദയാലാണ് തന്റെ വാഷിങ് മെഷീനിനുള്ളിൽ ഭയപ്പെടുത്തുന്ന ഈ കാഴ്ച കണ്ടത്. തുണികൾ ഇടാനായി മെഷീനിന്റെ മൂടി തുറന്നപ്പോൾ ഉള്ളിൽ ഫണം വിടർത്തി ചുരുണ്ട് കിടക്കുകയായിരുന്നു മൂർഖൻ.
ഭയന്നു പോയെങ്കിലും പെട്ടെന്ന് മനഃസംയമനം വീണ്ടെടുത്ത ശംഭുദയാൽ മെഷീൻ ഓഫ് ചെയ്ത് പ്രദേശത്തെ പാമ്പുപിടുത്ത വിദഗ്ധനായ ഗോവിന്ദ് ശർമ്മയെ വിളിച്ചു വരുത്തി. ഒടുവിൽ ഗോവിന്ദ് പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയിലേയ്ക്ക് തുറന്നുവിട്ടു. തുണി ഇടുന്നതിനു മുൻപ് വാഷിങ് മെഷീനിനുള്ളിൽ ശ്രദ്ധ എത്തിയില്ലായിരുന്നെങ്കിൽ തന്റെ കൈകളിൽ തീർച്ചയായും പാമ്പിന്റെ കടി ഏൽക്കുമായിരുന്നു എന്ന് ശംഭുദയാൽ പറയുന്നു.
മഴക്കാലത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതിനെ തുടർന്ന് ഈ പ്രദേശത്തെ വീടുകളിലും കടകളിലും ആശുപത്രികളിലും വരെ പാമ്പുകൾ കയറി കൂടുന്നത് സാധാരണമാണ്. രാജസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലെ പല മേഖലകളിലും വീടുകളിലും കെട്ടിടങ്ങളിലും പാമ്പുകൾ മുൻപത്തെക്കാൾ അധികമായി കടന്നുകൂടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ പാമ്പുകൾ വീടുകളിൽ കയറാതിരിക്കാൻ ചില മുൻകരുതലുകളും സ്വീകരിക്കാനാവും.
പാമ്പുകളെ അകറ്റിനിർത്താൻ
പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ അനുകൂലമായ സാഹചര്യങ്ങൾ വീട്ടകങ്ങളിൽ ഇല്ല എന്ന് ഉറപ്പാക്കുകയാണ് ആദ്യ വഴി. വീടിനോട് ചേർന്ന് പൊത്തുകളോ മാളങ്ങളോ ഉണ്ടെങ്കിൽ അവ തുറന്നനിലയിൽ അവശേഷിപ്പിക്കാതെ എത്രയും വേഗം മൂടുക. അടിക്കടി വീട്ടുപരിസരത്തെ പുല്ലു ചെത്തിയൊതുക്കി വൃത്തിയാക്കിയിടുക. വിറകു കെട്ടുകളോ തടികളോ കട്ടകളോ ഒക്കെ കൂട്ടമായി കിടക്കുന്നത് പാമ്പുകൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കും. ഇവയ്ക്കുള്ളിൽ പാമ്പ് കയറിക്കൂടിയാൽ പെട്ടെന്ന് കാണാനോ പിടികൂടാനോ സാധിക്കില്ല എന്നതും പ്രശ്നമാണ്. അതിനാൽ വീടിന്റെ പുറംഭിത്തിയോടു ചേർന്നുള്ള സ്ഥലങ്ങളിൽ ഇത്തരം വസ്തുക്കൾ കൂട്ടിയിടാതെ ശ്രദ്ധിക്കുക.
വിറകുപുരകൾ പോലെയുള്ള സ്ഥലങ്ങളിൽ പാമ്പിന് കയറാനാവാത്ത വിധത്തിൽ ചെറിയ അഴികളുള്ള ഗ്രില്ല് സ്ഥാപിക്കുകയും ചെയ്യാം. പട്ടിക്കൂടുകളും കോഴിക്കൂടുകളുമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഭാഗം. വളർത്തുമൃഗങ്ങൾക്കു നൽകുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ എലികൾ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമൂലം ഈ സ്ഥലങ്ങളെ ചുറ്റിപ്പറ്റി പാമ്പുകളുടെ സാന്നിധ്യവും ഉണ്ടാവും.