നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? കിടപ്പുമുറിയാകാം വില്ലൻ; ഇങ്ങനെ ഒരുക്കിനോക്കൂ
ഒരു ദിവസത്തേക്കുള്ള ഊർജം മുഴുവൻ സംഭരിക്കുന്നത് രാത്രിയിലെ സുഖമായ ഉറക്കത്തിലൂടെയാണ്. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ദിവസത്തിൽ ഉടനീളം അസ്വസ്ഥതകളും മടുപ്പും കൂടെയുണ്ടാവും. കഴിക്കുന്ന ആഹാരം, ഉറങ്ങാൻ കിടക്കുന്ന സമയം, മാനസിക ആരോഗ്യം എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

കിടപ്പുമുറി എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരം ഒരു അന്തരീക്ഷം കിടപ്പുമുറിയിൽ ഉണ്ടാവേണ്ടതും നല്ല ഉറക്കത്തിന് അനിവാര്യമാണ്.
കട്ടിലിന്റെ സ്ഥാനം
തടസ്സങ്ങളില്ലാതെ നന്നായി ഉറങ്ങാൻ കട്ടിൽ എവിടെ ഇടണം എന്നത് ഫെങ് ഷൂയിയിൽ പ്രതിപാദിക്കുന്നുണ്ട്. മുറിയുടെ എല്ലാ ഭാഗത്തേക്കും കാഴ്ചയെത്തുന്ന ഇടത്തുവേണം കട്ടിൽ സ്ഥാപിക്കേണ്ടത്. എന്നാൽ വാതിലിന് നേർവിപരീതമായി കട്ടിൽ വരാതിരിക്കാനും ശ്രദ്ധിക്കണം. മുറിയിലെ പ്രധാന ആകർഷണം കട്ടിലായിരിക്കണം. കട്ടിലിട്ടതിനുശേഷം ഇരുവശങ്ങളിലും അൽപം സ്ഥലവും ഒഴിഞ്ഞു കിടക്കണം. ബെഡ് സൈഡ് ടേബിളുകൾ ഇട്ടശേഷം ചെറിയ ഇൻഡോർ പ്ലാന്റുകൾ അവയിൽ വയ്ക്കുന്നതും മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.
തിരക്കുകളെക്കുറിച്ച് ഓർമിപ്പിക്കുന്നവ ഒഴിവാക്കാം
പുതിയ രീതിയിൽ വീടുകൾ ഡിസൈൻ ചെയ്യുന്നവർ സൗകര്യം കണക്കിലെടുത്ത് കിടപ്പുമുറിക്കുള്ളിൽ തന്നെ ടിവി യൂണിറ്റ് സ്ഥാപിക്കാനുള്ള സ്ഥലവും കമ്പ്യൂട്ടർ ടേബിളിനുള്ള ഇടവും പ്രത്യേകമായി ഒരുക്കുന്നുണ്ട്. ജോലിക്കും വിനോദത്തിനും ഇത് സഹായകമാണെങ്കിലും ഉറക്കത്തിന് ഇവ അനുകൂല ഘടകങ്ങളല്ല. ടിവി, ഡെസ്ക്ടോപ്പ്, ലാപ്ടോപ് എന്നിവ കിടപ്പുമുറിയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ജോലിയെക്കുറിച്ചുള്ള അമിതമായ ചിന്തകൾ എപ്പോഴും മനസ്സിൽ കടന്നുകൂടാതിരിക്കാൻ ഇത് സഹായിക്കും. തിരക്കുകളിൽ നിന്നും അകന്ന് സ്വസ്ഥമായി ഉറങ്ങുന്നതിനു വേണ്ടി മാത്രം മുറി പ്രയോജനപ്പെടുത്തണം.
നിറത്തിലുമുണ്ട് കാര്യം
കിടപ്പുമുറിയിൽ ഉപയോഗിച്ചിരിക്കുന്ന നിറം ഉറക്കത്തെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. ഭിത്തികൾ, ഫ്ലോറിങ്, സീലിങ് ഫർണിച്ചറുകൾ എന്നിവയുടെ എല്ലാം നിറങ്ങൾ ഇതിൽ പ്രധാനമാണ്. ഓരോരുത്തർക്കും സന്തോഷവും സമാധാനവും നൽകുന്ന നിറങ്ങൾ വ്യത്യസ്തമായിരിക്കും. അവ തിരിച്ചറിഞ്ഞ് ആ നിറങ്ങൾ തന്നെ കിടപ്പുമുറിയിലേക്ക് തിരഞ്ഞെടുക്കാം. എങ്കിലും പൊതുവായി വെള്ള, നീല, മഞ്ഞ, പച്ച, സിൽവർ എന്നീ നിറങ്ങളാണ് കിടപ്പുമുറിക്ക് ഏറ്റവും അനുയോജ്യം. എന്നാൽ നീല, മഞ്ഞ, പച്ച തുടങ്ങിയവയുടെ ഇളം ഷെയിഡുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഈ നിറങ്ങൾ ഉറക്കത്തിന്റെ ദൈർഘ്യത്തെ അനുകൂലമായി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ബ്രൈറ്റ് ലൈറ്റുകൾ വേണ്ട
ആർട്ടിഫിഷ്യൽ ലൈറ്റുകൾ പകൽ സമയത്തേതുപോലെയുള്ള പ്രകാശം വീടിനുള്ളിൽ നൽകും. എന്നാൽ ഇത് കണ്ണുകൾക്കും തലച്ചോറിനും തെറ്റായ സന്ദേശം നൽകുന്നതിനാൽ അത് ഉറക്കത്തെയും സ്വാധീനിക്കും. അതിനാൽ കടുത്ത പ്രകാശമുള്ള ബൾബുകൾ കിടപ്പുമുറിയിൽ ഉറക്ക സമയത്ത് ഉപയോഗിക്കരുത്. ഇളം ടോണിൽ ഉള്ള വാം ലൈറ്റുകളാണ് ഉചിതം. പുറത്തുനിന്നും അധികമായി പ്രകാശം മുറിക്കുള്ളിൽ വരുന്നുണ്ടെങ്കിൽ കട്ടിയുള്ള ക്ലോത്തിൽ നിർമ്മിച്ച കർട്ടനുകൾ ഉപയോഗിക്കണം.
സന്തോഷം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാം
കുടുംബാംഗങ്ങളുടെയോ കുട്ടികളുടെയോ സുഹൃത്തുക്കളുടെയോ ചിത്രങ്ങൾ കിടപ്പുമുറിയിൽ ഉൾപ്പെടുത്തുന്നത് മനസ്സിന് സന്തോഷം നൽകാൻ സഹായിക്കും. ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന എന്ത് വസ്തുക്കളും കിടപ്പുമുറിയിൽ വയ്ക്കാം. പഴ്‌സനൽ സ്പെയ്സ് എന്ന് പൂർണമായും വിളിക്കാവുന്ന തരത്തിലായിരിക്കണം കിടപ്പുമുറി ഒരുക്കുന്നത്. ഇത് ഏറ്റവും സമാധാനം നൽകുന്ന സ്ഥലമായി കിടപ്പുമുറിയെ തോന്നിപ്പിക്കാനും അതിലൂടെ സുഖകരമായി അവിടെ കിടന്നുറങ്ങാനും സഹായിക്കും.
കിടക്കയുടെ ഗുണനിലവാരവും പ്രധാനം
ഓരോ വ്യക്തികൾക്കും ഇഷ്ടപ്പെടുന്ന കിടക്കകൾ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് പതുപതുത്ത മെത്തകളിൽ കിടന്നാൽ തീരെ ഉറക്കം ലഭിക്കാത്തവരുണ്ട്. ചിലർക്ക് പരുക്കൻ മെത്തകൾ ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നു. പൊതുവേ മീഡിയം ദൃഢതയുള്ള കിടക്കകളാണ് ഉറക്കത്തിന് അനുയോജ്യം. തല, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങൾക്ക് വേണ്ടത്ര പിന്തുണ നൽകുന്ന തരത്തിലാവണം കിടക്ക. ഇത് കിടക്കുന്ന സമയത്ത് ശരീരത്തിലെ രക്തയോട്ടം കൃത്യമാക്കാനും സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കും.