അടുക്കള ക്ലീനാകും, ഉറുമ്പുകളെ തുരത്തും: കറിവേപ്പില മാത്രം മതി!
മലയാളികളുടെ അടുക്കളയിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് കറിവേപ്പില. വീട്ടുമുറ്റത്ത് സൗകര്യങ്ങൾ എത്ര പരിമിതമാണെങ്കിലും ഒരു കറിവേപ്പെങ്കിലും നട്ടുവളർത്താത്ത മലയാളികളില്ല. എന്നാൽ ഇതുകൊണ്ടൊന്നും തീർന്നില്ല കറിവേപ്പില മാഹാത്മ്യം. വീട് വൃത്തിയാക്കാനും പ്രാണികളെ തുരത്താനുമൊക്കെ ഈ കറിവേപ്പിലകൾ ധാരാളം മതി.

മലയാളികളുടെ അടുക്കളയിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് കറിവേപ്പില. വീട്ടുമുറ്റത്ത് സൗകര്യങ്ങൾ എത്ര പരിമിതമാണെങ്കിലും ഒരു കറിവേപ്പെങ്കിലും നട്ടുവളർത്താത്ത മലയാളികളില്ല. എന്നാൽ ഇതുകൊണ്ടൊന്നും തീർന്നില്ല കറിവേപ്പില മാഹാത്മ്യം. വീട് വൃത്തിയാക്കാനും പ്രാണികളെ തുരത്താനുമൊക്കെ ഈ കറിവേപ്പിലകൾ ധാരാളം മതി. അത് എങ്ങനെയെന്ന് നോക്കാം.
ദുർഗന്ധം അകറ്റാം
പാത്രങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീഴുകയും എപ്പോഴും നനവ് പടരുകയും ചെയ്യുന്നതിനാൽ അടുക്കളയിലെ സിങ്കുകളിൽ ദുർഗന്ധം ഉണ്ടാവുന്നത് പുതുമയല്ല. അൽപം കറിവേപ്പില ഉണ്ടെങ്കിൽ ഈ ദുർഗന്ധം പാടെ അകറ്റാം. ഒരുപിടി കറിവേപ്പില എടുത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം ഇത് സിങ്ക് ഡ്രെയ്നിനുള്ളിലേക്ക് ഒഴിച്ചുകൊടുക്കാം. കറിവേപ്പിലയുടെ സ്വാഭാവിക സുഗന്ധം ദുർഗന്ധത്തെ അകറ്റി നിർത്തുകയും അടുക്കളയ്ക്ക് ഫ്രഷ് ഫീൽ നൽകുകയും ചെയ്യും.
എണ്ണമയമുള്ള സ്റ്റൗ
പാചകശേഷം സ്റ്റൗ വൃത്തിയാക്കുന്നത് പ്രയാസമേറിയ കാര്യമാണ്. പറ്റിപ്പിടിച്ച എണ്ണക്കറകൾ അത്ര എളുപ്പത്തിൽ നീക്കം ചെയ്യാനാവില്ല. ഒരുപിടി കറിവേപ്പില എടുത്ത് അൽപം വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് സ്റ്റൗവിൽ എണ്ണമയമുള്ള ഭാഗത്ത് തേച്ചുകൊടുക്കാം. അൽപം സമയം ഇതേ നിലയിൽ തുടരാൻ അനുവദിക്കണം. പിന്നീട് കാഠിന്യം കുറഞ്ഞ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകാവുന്നതാണ്. എണ്ണക്കറയും പാടുകളും അകന്ന് സ്റ്റൗ പുത്തൻ പോലെ തിളങ്ങും. ദുർഗന്ധം അകലുകയും ചെയ്യും.
ഫ്രിജിലെ ദുർഗന്ധം അകറ്റാം
എപ്പോഴും അടഞ്ഞു കിടക്കുന്നതിനാൽ ഫ്രിജുകൾക്കുള്ളിലെ ദുർഗന്ധം നീക്കം ചെയ്യുക അത്ര എളുപ്പമല്ല. എന്നാൽ അതിനും കറിവേപ്പില സഹായിക്കും. ഒരു പാത്രത്തിൽ അൽപം കറിവേപ്പില എടുത്ത് ഫ്രിജിനുള്ളിൽ ദുർഗന്ധം കൂടുതലുള്ള ഭാഗത്ത് വയ്ക്കുകയേ വേണ്ടു. ഫ്രിജിനുള്ളിലെ ദുർഗന്ധം വലിച്ചെടുക്കാൻ കറിവേപ്പിലയ്ക്ക് സാധിക്കും. ഫ്രിജ് ഫ്രഷായി ഇരിക്കുകയും ചെയ്യും.
സ്റ്റീൽ പാത്രങ്ങൾ വെട്ടി തിളങ്ങാൻ
കറകളും ദുർഗന്ധങ്ങളും അകറ്റാൻ മാത്രമല്ല പാത്രങ്ങളുടെ ഭംഗി വർധിപ്പിക്കാനുള്ള മാജിക്കും കറിവേപ്പിലയിലുണ്ട്. കുറച്ചു വെള്ളം എടുത്ത് അതിൽ കറിവേപ്പിലയിട്ട് കുതിർക്കണം. കറിവേപ്പിലയുടെ സത്ത് വെള്ളത്തിൽ നന്നായി കലർന്നശേഷം ഈ വെള്ളം സ്പ്രേ ബോട്ടിലിലാക്കി സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലും ഉപകരണങ്ങളിലും സിങ്കിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം സാധാരണ രീതിയിൽ കഴുകിയാൽ സ്റ്റീൽ പാത്രങ്ങൾ പുത്തനായി ഇരിക്കും. പാത്രങ്ങളിൽ അവശേഷിക്കുന്ന പാടുകളും കറകളും നീക്കം ചെയ്യാനും ഇത് സഹായിക്കും.
ഉറുമ്പുകളെ തുരത്താൻ
സൂക്ഷിച്ചുവച്ച കറിവേപ്പില ഉണങ്ങിപോയി എന്നോർത്തു വിഷമിക്കാൻ വരട്ടെ. അതുകൊണ്ടും ചില പൊടിക്കൈകൾ ഉണ്ട്. ഉറുമ്പുകളെ അടുക്കളയുടെ പരിസരത്തു നിന്നും അകറ്റാൻ ഉണങ്ങിയ കറിവേപ്പിലയ്ക്ക് സാധിക്കും. ജലാംശം തീരെ ഇല്ലാത്ത നിലയിൽ കറിവേപ്പില മിക്സിയിലിട്ട് പൊടിച്ചെടുക്കുക. കിച്ചൻ കൗണ്ടറുകളിലും പഞ്ചസാര പോലെ മധുരമുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ടിന്നുകൾക്ക് അരികിലും ഉറുമ്പുകൾ കൂടുതലായി വരാൻ സാധ്യതയുള്ള ഇടങ്ങളിലും ഈ പൊടി വിതറിയിടാം. കറിവേപ്പിലയുടെ രൂക്ഷ ഗന്ധം ഉറുമ്പുകൾക്ക് മാത്രമല്ല അടുക്കളയിൽ കടന്നു കൂടുന്ന മറ്റ് കീടങ്ങൾക്കും അരോചകമാണ്.