വീടിന്റെ പ്രധാനഭാഗമാണ് കിച്ചൻ. പലരും ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നതും എന്നാൽ കുറച്ചുപയോഗിക്കുന്നതും (ചിലർ ഉപയോഗിക്കാറേ ഇല്ല, ഷോകിച്ചൻ), ചിലർ പകൽ കൂടുതൽ സമയം ആയിരിക്കുന്നതും (സാധാരണ വീടുകളിൽ) അടുക്കളയിലായിരിക്കും. അടുക്കള കൂടുതൽ ജെൻഡർ ന്യൂട്രൽ ആകേണ്ട കാലമാണ് ഇപ്പോൾ. കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ ഡബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ പ്രധാനഭാഗമാണ് കിച്ചൻ. പലരും ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നതും എന്നാൽ കുറച്ചുപയോഗിക്കുന്നതും  (ചിലർ ഉപയോഗിക്കാറേ ഇല്ല, ഷോകിച്ചൻ), ചിലർ പകൽ കൂടുതൽ സമയം ആയിരിക്കുന്നതും (സാധാരണ വീടുകളിൽ) അടുക്കളയിലായിരിക്കും. അടുക്കള കൂടുതൽ ജെൻഡർ ന്യൂട്രൽ ആകേണ്ട കാലമാണ് ഇപ്പോൾ.

1. കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ ഡബിൾ സിങ്ക് വളരെ നല്ലതാണ്. ഇതു ജോലി എളുപ്പമാക്കും. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും അടുക്കളയിൽ വെള്ളം തെറിച്ചു അഴുക്കാകുന്നത് കുറയ്ക്കാനും സമയം ലാഭിക്കാനും ഉപകരിക്കും. മാത്രമല്ല കുട്ടികൾക്ക് വരെ എളുപ്പത്തിൽ ഉപയോഗിക്കാനും പെട്ടെന്ന് ജോലി തീർക്കാൻ രണ്ടു പേർക്ക് ഒരുമിച്ചു ചെയ്യാനും പറ്റും. (ഒരാൾ സോപ്പിട്ടു കൊടുക്കുന്നു മറ്റയാൾ കഴുകുന്നു)

ADVERTISEMENT

2. കഴിയുമെങ്കിൽ അടുക്കളയിൽ നാലു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിൾ ഇടുന്നത് വളരെ നല്ലതാണ്. ചില സമയങ്ങളിൽ എളുപ്പത്തിൽ ഭക്ഷണം കഴിക്കുക മാത്രമല്ല, വീട്ടുകാരിയെ അടുക്കളകാര്യങ്ങളിൽ അല്ലറചില്ലറ സഹായിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യും. ഇനി സഹായിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് ഇരുന്ന് കുശലം പറയുകയും ഒപ്പം പണി നടക്കുകയും ചെയ്യും. ഈ ടേബിൾ ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും.

3. എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഉപ്പ്, പഞ്ചസാര, കറി പൗഡറുകൾ മുതലായ സാധനങ്ങൾ കബോർഡിനുള്ളിൽ വയ്ക്കാതെ കൈ എത്തുന്ന രീതിയിൽ ഒരു സ്റ്റാൻഡിൽ പുറത്തു വയ്ക്കുന്നതാണ് നല്ലത്. അത് എപ്പോഴും ഡോർ തുറന്ന് അടയ്ക്കുന്നത് ഒഴിവാക്കും (മെയിന്റനൻസ് കുറയ്ക്കും) . കഴിയുന്നതും സ്റ്റീൽ പാത്രങ്ങളോ ഗ്ലാസ്‌ കുപ്പികളോ ഉപയോഗിക്കാൻ ശ്രമിക്കുക.

ADVERTISEMENT

4. കിച്ചൻവാളിൽ പരമാവധി വൈറ്റ് ടൈൽ അല്ലെങ്കിൽ ലൈറ്റ് കളർ ടൈൽ ഇടുന്നതാണ് ഏറ്റവും നല്ലത്. ഒന്ന് അഴുക്ക് പെട്ടെന്ന് അറിയുകയും അറിയാതെ ക്ളീൻ ചെയ്തു പോകുകയും ചെയ്യും. മറ്റൊന്ന്, ഇതിൽ ഏത് കബോർഡ് വച്ചാലും കൂടുതൽ ഭംഗി കിട്ടും. മാത്രമല്ല കൂടുതൽ വെളിച്ചം തോന്നിക്കുകയും ചെയ്യും. 

5. എപ്പോഴും ഉപയോഗിക്കുന്ന കിച്ചനാണെങ്കിൽ ഏതു കളർ സ്ലാബ് വേണമെങ്കിലും ഇടാം, ഉപയോഗം വളരെ കുറവ് ഉള്ള കിച്ചനാണെങ്കിൽ ലൈറ്റ് കളർ സ്ലാബ് ഇടുന്നതാണ് നല്ലത്, കാരണം ഉറുമ്പ് പോലുള്ള ചെറുജീവികൾ വന്നാൽ പെട്ടെന്ന് കാണാൻ സാധിക്കും. സിങ്കിന്റെ അടിയിൽ ഒരു വേസ്റ്റ് ഇടുന്ന പാത്രം വയ്ക്കാം, അല്ലെങ്കിൽ ക്ളീനിങിനുള്ള ലോഷനുകൾ പോലുള്ള സാധനങ്ങൾ വയ്ക്കാൻ പറ്റും.  ഫ്ലോറും കബോർഡിന്റെ ഡോറും തമ്മിൽ 7 മുതൽ 10 cm വരെ ഗ്യാപ്പ് ഉണ്ടാകണം. ഇല്ലെങ്കിൽ ഡോർ തുറക്കുമ്പോൾ കാലിന്റെ വിരൽ ഇതിനടിയിൽ പെടും. 

ADVERTISEMENT

6. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം എങ്കിലും ക്ളീൻ ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിൽ ചെറുതായാലും ഒരു സ്റ്റോർ റൂം നല്ലതാണ്. അടുക്കള ഒരുപരിധിവരെ വൃത്തിയായി കിടക്കാൻ ഇതുപകരിക്കും. സാമ്പത്തിക ഞെരുക്കമുള്ളവർ അത്യാവശ്യത്തിനു മാത്രം ഫർണിഷ് ചെയ്തിട്ട്, പിന്നീട് പണംവരുന്നമുറയ്ക്ക് കൂട്ടിച്ചേർത്താൽമതി. അപ്പോൾ നല്ല ക്വാളിറ്റിയിൽ ഈടു നിൽക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കും.

English Summary:

Kitchen Design- New Ideas to Know