ചില്ലുകൂട്ടിലെ പൂന്തോട്ടം: കേരളത്തിൽ പ്രചാരമേറി ടെറേറിയം
ഒരു ചില്ലുപാത്രത്തിലേക്ക് ഒരു ചെടിയോ പല ചെടികളോ വിവിധ തട്ടിലാക്കി ഒരുക്കുന്ന വിദ്യയാണ് ടെറേറിയം. പ്രകൃതിയുടെ പച്ചപ്പും പാത്രത്തിന്റെ ഭംഗിയും അതിനുള്ളിലെ അടുക്കലും വ്യത്യസ്ത നിറവിന്യാസവുമൊക്കെയാണ് ടെറേറിയത്തിന്റെ ഭംഗികൂട്ടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് ഈ വിദ്യ പടർന്നത്. 2 തരം ടെറേറിയമുണ്ട്.

ഒരു ചില്ലുപാത്രത്തിലേക്ക് ഒരു ചെടിയോ പല ചെടികളോ വിവിധ തട്ടിലാക്കി ഒരുക്കുന്ന വിദ്യയാണ് ടെറേറിയം. പ്രകൃതിയുടെ പച്ചപ്പും പാത്രത്തിന്റെ ഭംഗിയും അതിനുള്ളിലെ അടുക്കലും വ്യത്യസ്ത നിറവിന്യാസവുമൊക്കെയാണ് ടെറേറിയത്തിന്റെ ഭംഗികൂട്ടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് ഈ വിദ്യ പടർന്നത്.
2 തരം ടെറേറിയമുണ്ട്. ചില്ലുഭരണിയിൽ അടച്ചുവച്ചു സംരക്ഷിക്കുന്നതും പാതി തുറന്ന പാത്രത്തിൽ ഒരുക്കുന്നതും. പൂർണമായി അടച്ചുവയ്ക്കാവുന്ന ടെറേറിയത്തിൽ ചൂടും ഈർപ്പവും കൂടും. അതിനാൽ പരിപാലനം അൽപം ബുദ്ധിമുട്ടാണ്. പാതി തുറന്നവയിൽ അധികം ഈർപ്പം തങ്ങില്ല. ചൂടും അധികമുണ്ടാകില്ല. അടച്ചുപൂട്ടിയ ടെറേറിയത്തിൽ കള്ളിച്ചെടികൾ വളർത്താൻ പ്രയാസമാണ്. ടെറേറിയത്തിലെ പൂന്തോട്ടത്തിനും ലാൻഡ്‌സ്‌കേപിങ് വേണം.
ഫിറ്റോണിയ, സിങ്കോണിയം, സാൻസിവീറിയ, ക്രിപ്‌റ്റാന്തസ്, പൈലിയ, സ്ട്രോബെറി ബെഗോണിയ, കള്ളിച്ചെടികൾ, എയർ പ്ലാന്റ്, സ്പൈഡർവോർട്ട്, ആഫ്രിക്കൻ വയലറ്റ്, വിവിധ ഫേണുകൾ, ടില്ലാൻസിയ, പെപ്പറോമിയ തുടങ്ങിയവയും അക്വേറിയം ചെടികളായ ലിംനോഫില്ല, റൊട്ടാല തുടങ്ങിയവയൊക്കെ ടെറേറിയത്തിൽ വളർത്താം. സൂര്യപ്രകാശം ലഭിക്കുന്നകാര്യം ശ്രദ്ധിക്കണം. സൂര്യപ്രകാശം കുറഞ്ഞിടത്ത് പച്ചപ്പ് മാത്രമുള്ള ചെടികൾ വയ്ക്കാം. വെളിച്ചം കയറുന്ന, പ്രത്യേകിച്ച് നിറമില്ലാത്ത ചില്ലുഭരണികൾ തിരഞ്ഞെടുക്കാം. ഇതിൽ ചിത്രങ്ങളും പ്രിന്റുകളും വേണ്ട. അകത്തു കാടിന്റെ പ്രതീതി ഉണ്ടാക്കാൻ പന്നൽ സസ്യങ്ങൾകൊണ്ട് നിലംനിറയ്‌ക്കാം.
ടെറേറിയത്തിന്റെ ഭംഗികൂട്ടാൻ നിറമുള്ള ഉരുളൻകല്ലുകളും മണലും ഭംഗിയുള്ള തടിക്കഷണങ്ങളുമൊക്കെ ഉപയോഗിക്കാം. ഈർപ്പം ആവശ്യമുള്ള അക്വേറിയം ഇനങ്ങൾക്ക് ചികിരിച്ചോറ് അധികം ചേർത്തുണ്ടാക്കിയ മിശ്രിതം വേണം ഉപയോഗിക്കാൻ. കുറച്ച് ഈർപ്പം ആവശ്യമുള്ള സക്കുലന്റ്, കള്ളിച്ചെടി ഇനങ്ങൾക്കു വെള്ളം വാർന്നുപോകുന്ന മിശ്രിതം വേണം.
ചെടിയുടെ വേരിന്റെ നീളമനുസരിച്ചാകാം പാത്രത്തിന്റെ നീളം. ചെടികൾ വെട്ടിയൊതുക്കാൻ ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന നടീൽമിശ്രിതവും അനുബന്ധ വസ്‌തുക്കളും ഉണക്കിയെടുക്കണം. ആവശ്യമെങ്കിൽ കുമിൾനാശിനിയിൽ കഴുകി, അണുവിമുക്‌തമാക്കാം.
ചില്ലുഭരണിയുടെ പുറംഭാഗം നനഞ്ഞ തുണികൊണ്ടു തുടച്ച് ഭംഗിയായി സൂക്ഷിക്കണം. ഇലയുടെ അറ്റം കരിയുന്നത് ടെറേറിയത്തിലെ ചൂട് കൂടുന്നതിന്റെ ലക്ഷണമാണ്. ചില്ലുഭരണി പൊട്ടിപ്പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം.
ടെറേറിയം പോട്ട് ഒന്നിന് 1000 രൂപ മുതൽ വിലയുണ്ട്. ചെടികളും ചില്ലുപാത്രങ്ങളും അലങ്കാരങ്ങളുമൊക്കെ അനുസരിച്ച് 20,000 രൂപ വരെ വിലവരും.