വീട്ടിൽ യൂട്ടിലിറ്റി റൂം ഒഴിവാക്കല്ലേ: നിങ്ങളറിയാത്ത ഗുണങ്ങൾ നിരവധിയുണ്ട്
പുതിയകാലത്ത് വീടുകളിൽ പലരും വേണ്ടെന്ന് വയ്ക്കുന്ന ഒരിടമാണ് യൂറ്റിലിറ്റി റൂം (വർക്ക് ഏരിയ+സ്റ്റോർ മുറിയുടെ ചേട്ടനായി കരുതാം). എന്നാൽ ഈയൊരിടം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ രാവിലെ അലക്കിയ തുണികൾ മുറ്റത്ത്, അല്ലെങ്കിൽ ടെറസിലേക്ക് ഉണക്കാനിടാൻ പോകാൻ സമയം കാണില്ല, മഴ പെയ്താൽ അതിലേറെ
പുതിയകാലത്ത് വീടുകളിൽ പലരും വേണ്ടെന്ന് വയ്ക്കുന്ന ഒരിടമാണ് യൂറ്റിലിറ്റി റൂം (വർക്ക് ഏരിയ+സ്റ്റോർ മുറിയുടെ ചേട്ടനായി കരുതാം). എന്നാൽ ഈയൊരിടം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ രാവിലെ അലക്കിയ തുണികൾ മുറ്റത്ത്, അല്ലെങ്കിൽ ടെറസിലേക്ക് ഉണക്കാനിടാൻ പോകാൻ സമയം കാണില്ല, മഴ പെയ്താൽ അതിലേറെ
പുതിയകാലത്ത് വീടുകളിൽ പലരും വേണ്ടെന്ന് വയ്ക്കുന്ന ഒരിടമാണ് യൂറ്റിലിറ്റി റൂം (വർക്ക് ഏരിയ+സ്റ്റോർ മുറിയുടെ ചേട്ടനായി കരുതാം). എന്നാൽ ഈയൊരിടം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ രാവിലെ അലക്കിയ തുണികൾ മുറ്റത്ത്, അല്ലെങ്കിൽ ടെറസിലേക്ക് ഉണക്കാനിടാൻ പോകാൻ സമയം കാണില്ല, മഴ പെയ്താൽ അതിലേറെ
പുതിയകാലത്ത് വീടുകളിൽ പലരും വേണ്ടെന്ന് വയ്ക്കുന്ന ഒരിടമാണ് യൂറ്റിലിറ്റി റൂം (വർക്ക് ഏരിയ+സ്റ്റോർ മുറിയുടെ ചേട്ടനായി കരുതാം). എന്നാൽ ഈയൊരിടം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ രാവിലെ അലക്കിയ തുണികൾ മുറ്റത്ത്, അല്ലെങ്കിൽ ടെറസിലേക്ക് ഉണക്കാനിടാൻ പോകാൻ സമയം കാണില്ല, മഴ പെയ്താൽ അതിലേറെ ബുദ്ധിമുട്ടാവും. അപ്പോൾ നല്ല വായുസഞ്ചാരവും അത്യാവശ്യം വെയിലും കിട്ടുന്ന ഒരു സ്പേസ് അടുക്കളയ്ക്ക് അടുത്ത് സെറ്റ് ചെയ്യണം, അവിടെ അലക്കാനുള്ള തുണികൾ ഇടുന്ന ലോൺട്രി ബാസ്കറ്റ്, വാഷിങ് മെഷീൻ, അയ, ഉണങ്ങിയ ഡ്രസ്സ് എടുത്ത് വയ്ക്കാനുള്ള സ്ഥലം, അയണിങിനുള്ള സ്ഥലം എന്നിവ കൊടുക്കണം. കൂടാതെ ചൂല്, വാക്വം ക്‌ളീനർ തുടങ്ങിയവയും വയ്ക്കാം.
മറ്റൊന്ന്, നമ്മൾ ദിവസം മുഴുവൻ പുറത്തുപോയി വന്നാൽ ആദ്യം മുഷിഞ്ഞ വസ്ത്രം മാറി കുളിച്ച് വൃത്തിയാവും. ഇപ്പോൾ മിക്ക ബെഡ്‌റൂമുകളിലും ബാത്റൂം അറ്റാച്ഡാണ്. അപ്പോൾ നേരെ ബെഡ്‌റൂമിൽ കയറി, മുഷിഞ്ഞ വസ്ത്രങ്ങൾ അവിടെത്തന്നെ ഇടേണ്ടിവരും, അല്ലെങ്കിൽ കുളിച്ചു വൃത്തിയായ ശേഷം വീണ്ടും ഈ മുഷിഞ്ഞ വസ്ത്രങ്ങൾ എടുത്ത് വാഷിങ് മെഷീൻ ഇരിക്കുന്ന, അല്ലെങ്കിൽ ലോൺട്രി ബാസ്കറ്റ് ഇരിക്കുന്നിടത്ത് കൊണ്ടുപോയി ഇടണം.
ഇന്നത്തെ കാലത്ത് രോഗമുണ്ടാകാനുള്ള സാഹചര്യങ്ങൾ വീട്ടിൽ ഒഴിവാക്കേണ്ടതിനെപ്പറ്റി എല്ലാവർക്കും അറിയാം. ബാത്‌റൂമിൽ തുണി നനച്ചാൽ പുറത്ത് വിരിക്കാൻ കൊണ്ടുപോകണം. പ്രത്യേകം ഡ്രസിങ് സ്പേസ്/ വോക് ഇൻ വാഡ്രോബ് ഇല്ലാത്ത ബെഡ്‌റൂമാണെങ്കിൽ നനഞ്ഞ കാലോടെ ടോയ്‌ലെറ്റിൽ നിന്ന് ബെഡ്‌റൂമിലേക്ക് വരണം. ഇതൊക്കെ ആലോചിച്ചാൽ എല്ലാ ബെഡ്റൂമിലും അറ്റാച്ഡ് ബാത്റൂം വയ്ക്കുന്നത് നല്ല പ്രവണതയല്ല എന്നാണ് എന്റെ അഭിപ്രായം. പ്രായമായവർ, ചെറിയ കുട്ടികളുള്ളവർ, മറ്റ് അസുഖമുള്ളവർ...എന്നിവർക്ക് അറ്റാച്ഡ് ബാത്റൂം ഉപകാരപ്രദമാണ്. അല്ലാത്തവർക്ക് ബെഡ്‌റൂമിന്റെ പുറത്ത് തൊട്ടടുത്തായി ഒരു ബാത്റൂം ഒരുക്കിയാൽ ബെഡ്‌റൂമിൽ നനവും രോഗങ്ങളും വരാതെ നോക്കാം.
ഡ്രസിങ്, ടോയ്‌ലറ്റ് എന്നിവ മാറ്റിസ്ഥാപിച്ചാൽ ബെഡ്‌റൂം ചെറുതാക്കാൻ സാധിക്കും. ബെഡ്‌റൂമിൽ കട്ടിൽ മാത്രമേ ഉള്ളൂവെങ്കിൽ പൊടി, ചിലന്തിവല ഒക്കെ വൃത്തിയാക്കൽ എളുപ്പമാകും. അലർജി പ്രശ്നങ്ങളും കുറയ്ക്കാം. ബെഡ്‌റൂമിനെ യൂട്ടിലിറ്റിയുമായി അടുപ്പിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. രാവിലെ എഴുന്നേറ്റാൽ നേരെ വന്നു ഉപയോഗിക്കാവുന്ന പോലെ വാഷ് ബേസിൻ, ടോയ്‌ലറ്റ്, വാർഡ്രോബ്, ഡ്രസിങ് സ്പേസ് ഒക്കെ ഇവിടെ സെറ്റ് ചെയ്യാം, അടുക്കളയുമായി അടുത്തായത് കൊണ്ട് വേഗം രാവിലത്തെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കാം.
ഇനി ഇങ്ങനെ പുറത്തുള്ള ബാത്റൂം യൂട്ടിലിറ്റി റൂമുമായി ബന്ധിപ്പിച്ചാലോ? ഗുണങ്ങൾ നിരവധിയുണ്ട്. ആവശ്യത്തിന് പ്രൈവസിയുമുണ്ട്, എന്നാൽ പുറത്ത് നിന്ന് വന്നപടി ബെഡ്‌റൂമിന്റെ ഉള്ളിൽ പോകണ്ട കാര്യവുമില്ല. പുറത്തുപോയി വന്നാൽ നേരെ യൂട്ടിലിറ്റിയിൽ പോയി മുഷിഞ്ഞ തുണി നനയ്ക്കാനിടാം. ബാത്‌റൂമിൽ ഫ്രഷാകാം. നനച്ച തുണി അവിടെയുള്ള അയയിൽ വിരിക്കാം. പിന്നീട് ഉണങ്ങുമ്പോൾ അവിടെ തന്നെ അയൺ ചെയ്ത് വാഡ്രോബിൽ വയ്ക്കാം. കൂടാതെ കിച്ചനും യൂട്ടിലിറ്റിയും തമ്മിൽ കണക്‌ഷൻ നൽകാം. അപ്പോൾ കിച്ചനിൽ തീരാത്ത സ്റ്റോറേജ് യൂട്ടിലിട്ടിയിൽ ആക്കാം. വേണമെങ്കിൽ ഒരു എക്സ്ട്രാ സിങ്കും വയ്ക്കാം.
നമ്മൾ അധികം ഉപയോഗിക്കാത്ത ലിവിങ് റൂമിനും ഗസ്റ്റ് റൂമിനും ഒരുപാട് പ്രാധാന്യം കൊടുക്കുകയും എന്നാൽ പ്രവർത്തനക്ഷമത കൂടുതലുള്ള മുറികൾക്ക് പ്രാധാന്യം കൊടുക്കാതെയുമിരിക്കുന്ന പ്രവണതയുണ്ട്. ചുരുക്കത്തിൽ ഒരു പഴയ പ്രശസ്ത ആർക്കിടെക്ട് (Le Corbusier) പറഞ്ഞിട്ടുണ്ട്: വീട് ജീവിക്കാനുള്ള ഒരു മെഷീനാണെന്ന്. അതായത് ഒരു മെഷീൻ ഒരു ജോലി എത്ര ലഘുവും ആസ്വാദ്യവും ആക്കുന്നുവോ അതുപോലെ ജീവിതത്തെ ലഘുവും ആസ്വാദ്യകരവുമാക്കുന്നതാകണം വീട്.