ദീപാവലിക്കായി വീട് ഒരുക്കാം; ഇവ ഉറപ്പായും ശ്രദ്ധിക്കൂ
വീടാകെ ഐശ്വര്യവും പ്രകാശവും പരത്തിക്കൊണ്ട് ഒരു ദീപാവലി കൂടി വന്നെത്തി. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സന്തോഷത്തിന്റെ അവസരം കൂടിയാണ് ദീപാവലി ആഘോഷം. ഐശ്വര്യത്തെ വരവേൽക്കാൻ ദീപാവലിക്ക് മുന്നോടിയായി വീട് ഒരുക്കിയിടുന്ന പതിവുണ്ട്. എന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഇതിനായി വീട്ടിൽ നടത്തേണ്ടത് എന്ന
വീടാകെ ഐശ്വര്യവും പ്രകാശവും പരത്തിക്കൊണ്ട് ഒരു ദീപാവലി കൂടി വന്നെത്തി. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സന്തോഷത്തിന്റെ അവസരം കൂടിയാണ് ദീപാവലി ആഘോഷം. ഐശ്വര്യത്തെ വരവേൽക്കാൻ ദീപാവലിക്ക് മുന്നോടിയായി വീട് ഒരുക്കിയിടുന്ന പതിവുണ്ട്. എന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഇതിനായി വീട്ടിൽ നടത്തേണ്ടത് എന്ന
വീടാകെ ഐശ്വര്യവും പ്രകാശവും പരത്തിക്കൊണ്ട് ഒരു ദീപാവലി കൂടി വന്നെത്തി. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സന്തോഷത്തിന്റെ അവസരം കൂടിയാണ് ദീപാവലി ആഘോഷം. ഐശ്വര്യത്തെ വരവേൽക്കാൻ ദീപാവലിക്ക് മുന്നോടിയായി വീട് ഒരുക്കിയിടുന്ന പതിവുണ്ട്. എന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഇതിനായി വീട്ടിൽ നടത്തേണ്ടത് എന്ന
വീടാകെ ഐശ്വര്യവും പ്രകാശവും പരത്തിക്കൊണ്ട് ഒരു ദീപാവലി കൂടി എത്തുകയാണ്. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സന്തോഷത്തിന്റെ അവസരം കൂടിയാണ് ദീപാവലി. ഐശ്വര്യത്തെ വരവേൽക്കാൻ ദീപാവലിക്ക് മുന്നോടിയായി വീട് ഒരുക്കിയിടുന്ന പതിവുണ്ട്. എന്നാൽ എന്തൊക്കെ തയാറെടുപ്പുകളാണ് ഇതിനായി വീട്ടിൽ നടത്തേണ്ടത് എന്ന് പലർക്കും വ്യക്തത ഉണ്ടാവാറില്ല. ദീപാവലിക്കായി വീട് എങ്ങനെ ഒരുക്കണം എന്നതും അലങ്കാരങ്ങൾ എങ്ങനെ മനോഹരമാക്കാം എന്നതും നോക്കാം.
വൃത്തിയാക്കലിൽ തുടങ്ങാം
വീട്ടിലെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മുക്കും മൂലയും അടക്കം വൃത്തിയാക്കുന്നതാണ് ദീപാവലി ഒരുക്കങ്ങളുടെ ആദ്യപടി. ഓരോ മുറിയും ബാത്റൂമുകളും അടുക്കളയും എല്ലാം വൃത്തിയാക്കണം. മുറികളിലെ സീലിങ്ങിൽ നിന്നും താഴേക്ക് വൃത്തിയാക്കി പോകുന്നതാണ് സൗകര്യം.
ഫാനുകളും സീലിങ്ങും ഭിത്തിയും ലൈറ്റ് ഫിക്ചറുകളും ആദ്യം പൊടിതട്ടി വൃത്തിയാക്കണം. പിന്നീട് ഷെൽഫുകൾ, മേശകൾ തുടങ്ങിയവ വൃത്തിയാക്കാം. ഷെൽഫുകളിലെയും ഫർണിച്ചറുകളിലെയും പൊടിപടലങ്ങൾ തട്ടി നീക്കുകയും ജനാലകളിലെ ഗ്ലാസ്സുകൾ തുടയ്ക്കുകയും വേണം. കർട്ടനുകളിൽ പൊടിയോ മാറാലയോ പിടിച്ചിരിപ്പുണ്ടെങ്കിൽ മാറ്റി പുതിയത് സ്ഥാപിക്കുക. പൊടിപടലങ്ങൾ നീക്കം ചെയ്തശേഷം തറ തുടച്ച് ഭംഗിയാക്കാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന അവസരമാണെങ്കിൽ ടെറസും വൃത്തിയാക്കാൻ മറക്കരുത്.
സ്റ്റോറേജ് ക്രമീകരിക്കാം
ഓരോ വസ്തുക്കളും അതാത് സ്ഥാനത്തുതന്നെ വയ്ക്കുന്നതിലൂടെ വീടിന് അടുക്കും ചിട്ടയും വന്നുചേരും. പെട്ടെന്ന് കണ്ണിൽ പെടുന്ന സ്ഥലങ്ങളിൽ സാധനങ്ങൾ വൃത്തിയായി അടുക്കി വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉദാഹരണത്തിന് അടുക്കളയിൽ തുറന്ന ഷെൽഫുകൾ ഉണ്ടെങ്കിൽ ഓരോ തരം വസ്തുക്കൾക്കുമായി പ്രത്യേക സ്ഥലങ്ങൾ അതിൽ നീക്കിവയ്ക്കുക. കിടപ്പുമുറികളിൽ പുതുവസ്ത്രങ്ങൾക്കും പഴയ വസ്ത്രങ്ങൾക്കും പ്രത്യേക തട്ടുകൾ നീക്കി വയ്ക്കാം. ടവ്വലുകൾ പ്രത്യേകമായി സൂക്ഷിക്കണം. പൂജാ സാധനങ്ങൾക്കു മാത്രമായി ലിവിങ് ഏരിയയിലോ പ്രധാനപ്പെട്ട മറ്റേതെങ്കിലും ഭാഗത്തോ പ്രത്യേക ഇടം ഒരുക്കാം. പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്ക്കായും പ്രത്യേകം സ്ഥലം കണ്ടെത്തണം.
പുതിയ വിരിപ്പുകളും കുഷ്യനുകളും
വൃത്തിയാക്കലും അടുക്കിപെറുക്കലും കഴിഞ്ഞാൽ അടുത്ത പടി കിടക്കയിലെയും സോഫയിലെയും കുഷ്യനുകളും വിരിപ്പുകളും മാറ്റി പുതിയവ ഇടുന്നതാണ്. കിടപ്പുമുറിയുടെയും ലിവിങ് ഏരിയയുടെയും കളർ തീമിനോട് യോജിച്ച വിരിപ്പുകളും കുഷ്യനുകളും തിരഞ്ഞെടുക്കാം. ആഘോഷാവസരത്തിന്റെ മാറ്റുകൂട്ടുന്ന തരത്തിൽ വർണവൈവിധ്യങ്ങൾ നിറഞ്ഞ മനോഹരമായ വിരിപ്പുകളും കവറുകളും ഉപയോഗിക്കുന്നതാണ് ഉചിതം.
സുഗന്ധം നിറഞ്ഞ അകത്തളം
സുഗന്ധപൂരിതമായ വീട് ആരെയും ആകർഷിക്കും. ദീപങ്ങൾ കത്തിക്കുന്നതിനൊപ്പം അവ സുഗന്ധം കൂടി പരത്തിയാൽ വീട്ടിൽ പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കും. സുഗന്ധമുള്ള മെഴുകുതിരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. റോസ, മുല്ല, ജമന്തി തുടങ്ങിയ പൂക്കൾകൊണ്ട് വീടിന്റെ പ്രവേശന കവാടവും ലിവിങ് റൂമുമൊക്കെ അലങ്കരിക്കുന്നതാണ് സുഗന്ധം നിറയ്ക്കാനുള്ള മറ്റൊരു വഴി. പൂമാലകൾ പ്രധാന വാതിലിലും ലിവിങ് റൂമിലെ ഭിത്തികളിലും ഒക്കെ അലങ്കാരത്തിനായി ഉപയോഗിക്കാം.
പ്രകാശം നിറയ്ക്കാം
ഏതൊരു കോണിലും പ്രകാശം നിറയ്ക്കുന്നത് ദീപാവലി ആഘോഷത്തിന്റെ മാറ്റുകൂട്ടും. ചിരാതുകൾക്കും മെഴുകുതിരികൾക്കും പുറമേ ഫെയറി ലൈറ്റുകളും അലങ്കാരത്തിനായി ഉപയോഗിക്കാം. ഉരുളി പോലെയുള്ള വലിയ പാത്രങ്ങളിൽ വെള്ളം നിറച്ച ശേഷം അവയിൽ ഉയർന്നു കിടക്കുന്ന തരത്തിലുള്ള മെഴുകുതിരികൾ സ്ഥാപിച്ച് പ്രവേശന കവാടത്തിന് സമീപം വയ്ക്കാവുന്നതാണ്. ഹോൾവേ, സ്റ്റെയർകേസുകൾ, ബാൽക്കണികൾ എന്നിവിടങ്ങളിലും മനോഹരമായ ലൈറ്റുകൾ നൽകാം.
പ്രവേശന കവാടം പ്രധാനം
അതിഥികളെ മാത്രമല്ല ഐശ്വര്യത്തെയും വീടിനുള്ളിലേക്ക് സ്വാഗതം ചെയ്യുന്ന ഇടമാണ് പ്രവേശന കവാടം. പൂക്കളും ദീപാലങ്കാരങ്ങളും കൊണ്ട് പ്രവേശന കവാടം അലങ്കരിക്കാം. വാതിലുകളിൽ സ്ഥാപിക്കാവുന്ന ഡോർ ഹാങ്ങിങ്ങുകൾ അലങ്കാരത്തിന് ഉപയോഗിക്കാവുന്നതാണ്. വ്യത്യസ്ത നിറങ്ങളിലുള്ള പൊടികളോ പൂക്കളോ ഉപയോഗിച്ച് പ്രവേശന കവാടത്തിന് മുന്നിലായി രംഗോലിയും നിർമിക്കാം.