ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്ത് പെട്ടെന്ന് വീട് കൈയടക്കുന്ന ഈയലുകൾ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. മഴക്കാലത്തിന്റെ വരവോടെ വിളക്ക്, ലൈറ്റ് എന്തിനേറെ ടിവി സ്ക്രീനിലെ വെളിച്ചത്തിലേയ്ക്ക് പോലും ആകൃഷ്ടരായി വീടാകെ ഇവ ഞൊടിയിട കൊണ്ട് അധീനതയിലാക്കും. വാതിലും ജനാലകളും അടച്ചിട്ട് ലൈറ്റുകളും ഓഫ് ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വൈകുന്നേരം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്ന് വീട് കയ്യടക്കുന്ന ഈയൽകൂട്ടം ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. മഴക്കാലത്തിന്റെ വരവോടെ വിളക്ക്, ലൈറ്റ് എന്തിനേറെ ടിവി സ്ക്രീനിലെ വെളിച്ചത്തിലേക്കുപോലും  ആകൃഷ്ടരായി വീടാകെ ഇവ ഞൊടിയിട കൊണ്ട് അധീനതയിലാക്കും. 

വാതിലും ജനാലകളും അടച്ചിട്ട് ലൈറ്റുകളും ഓഫ് ചെയ്ത് മുഴുവൻ ഇരുട്ടാക്കുകയല്ലാതെ ഇവയെ അകറ്റി നിർത്താൻ മറ്റൊരു മാർഗവും ഇല്ല.  അതുകൊണ്ടും തീർന്നില്ല, നാലുപാടും കിടക്കുന്ന അവയുടെ ചിറകുകൾ അടിച്ചുവാരി വൃത്തിയാക്കാനുള്ള പെടാപ്പാടാണ് മറ്റൊരു പ്രശ്നം. പുതിയ കോളനികൾ സ്ഥാപിക്കാനായി കൂടുവിട്ട് വരുന്ന പറക്കാൻ ശേഷിയുള്ള ചിതലുകളാണ് ഇവ. ശല്യക്കാരായ ഈയലുകളെ വീട്ടിലേക്ക് വരാതെ അകറ്റിനിർത്തേണ്ടത് എങ്ങനെ എന്ന് നോക്കാം.

ADVERTISEMENT

ഈർപ്പം ഒഴിവാക്കണം 

ചിതലുകൾക്ക് പെരുകാൻ ഇടയില്ലാത്ത വിധത്തിൽ വീടും പരിസരവും ഈർപ്പം ഇല്ലാതെ നിലനിർത്തുക എന്നതാണ് പ്രധാനം. വീട്ടുമുറ്റത്തോ വീടിനോട് ചേർന്നുള്ള ഇടങ്ങളിലോ സാധനങ്ങൾ കൂട്ടമായി ഇടരുത്. വീടിനുള്ളിൽ എപ്പോഴും വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതും ചിതലുകളെ അകറ്റിനിർത്താനും അതുവഴി ഈയലിന്റെ ശല്യം ഒഴിവാക്കാനും സഹായിക്കും. പൈപ്പ് കണക്‌ഷനുകൾ, ഡ്രെയിനേജുകൾ, എസി യൂണിറ്റുകൾ എന്നിവ നിരന്തരം പരിശോധിച്ച് ലീക്കേജ് ഇല്ലെന്ന് ഉറപ്പുവരുത്തുക. കാറ്റ് കിടന്നെത്താത്ത മുക്കുകളിലും മൂലകളിലും ഈർപ്പം ഒഴിവാക്കാൻ ഡിഹ്യൂമിഡിഫയറുകളും ഉപയോഗിക്കാം. 

ADVERTISEMENT

ഭക്ഷണ സ്രോതസ്സുകൾ നീക്കം ചെയ്യുക

Representative Image: Photo credit: Ton Bangkeaw/ Shutterstock.com

വിറക്, തടി, പേപ്പർ എന്നിവയാണ് ചിതലുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം. അതിനാൽ ഈ വസ്തുക്കൾ വീടിന്റെ ബേസ്മെന്റിനോട് ചേർത്തുവയ്ക്കരുത്. വിറക് കെട്ടുകളും പേപ്പർ കെട്ടുകളും തറയിൽ നിന്നും ഉയർത്തി സൂക്ഷിക്കുക. ഈ ഭാഗങ്ങളിൽ നനവ് തീരെ എത്തുന്നില്ല എന്ന് ഉറപ്പാക്കുക. പുറംഭാഗത്തെ വാതിലുകൾ, ജനാലകൾ എന്നിവയിൽ ചിതൽ കടന്നുകൂടാതെ ഉയർന്ന ഗുണനിലവാരമുള്ള സീലൻ്റുകൾ ഉപയോഗിക്കാം. 

ADVERTISEMENT

എൻട്രി പോയിൻ്റുകൾ സീൽ ചെയ്യാം

പുതിയ ഇടം തേടിയെത്തുന്ന ഈയലുകൾക്ക് കോളനി സ്ഥാപിക്കാൻ ഇടം ഒരുക്കാതിരിക്കുക എന്നത് പ്രധാനമാണ്. ഫൗണ്ടേഷൻ, ജനലുകൾ, വാതിലുകൾ, യൂട്ടിലിറ്റി ലൈനുകൾ, പൈപ്പുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള വിടവുകൾ വെതർ സ്ട്രിപ്പിങ് ഉപയോഗിച്ച് അടയ്ക്കാൻ ശ്രദ്ധിക്കണം. പുറംഭിത്തികളിലോ മേൽക്കൂരയിലോ വെന്റിലേഷന് സമീപമോ വിള്ളലുകൾ ഉണ്ടെങ്കിൽ അവയും പരിഹരിക്കണം. മഴക്കാലം എത്തുന്നതിനു മുൻപായി ബേസ്മെന്റിലും വീടിനു പുറംഭാഗത്തുമുള്ള ഇത്തരം കേടുപാടുകൾ പരിഹരിക്കുന്നത് ഈയലുകളെ തടയാൻ ഉപകരിക്കും.

നെറ്റുകൾ സ്ഥാപിക്കാം

വാതിലുകളിലും വെന്റിലേഷനിലും ജനാലകളിലും നെറ്റുകൾ സ്ഥാപിക്കുന്നതിലൂടെ വീടിനുള്ളിലേക്ക് ഈയലുകൾ കയറാതെ തടയാനാവും. പതിവായി നെറ്റ് ഉപയോഗിക്കുന്നത് ബുദ്ധിമുട്ടുണ്ടെങ്കിൽ താൽക്കാലികമായി സ്ഥാപിക്കാനാവുന്നവ വിപണിയിൽ സുലഭമാണ്. സാധാരണയായി ഈയലുകൾ കൂട്ടമായി എത്തുന്ന സമയം കണക്കാക്കി ഇവ സ്ഥാപിക്കാം.

കെണി ഒരുക്കാം 

ഈച്ചകളെ തുരുത്തുന്നതിന് സമാനമായ രീതിയിൽ ഈയലുകളെയും തുരത്താനാവും. ഈയലുകൾക്ക് ഹാനികരമായ ഘടകങ്ങൾ അടങ്ങിയ പദാർഥങ്ങൾ വിപണിയിൽ ലഭ്യമാണ്.  ഇതിന്റെ ഗന്ധമേറ്റ് ആകൃഷ്ടരായി എത്തുന്ന ഈയലുകൾ ഇവ ഭക്ഷിക്കുകയും കോളനികളിലേക്ക്  എത്തിക്കുകയും ചെയ്യും. ഇത്തരത്തിൽ അവയുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും ശല്യം ഒഴിവാക്കാനും സാധിക്കും.

English Summary:

How to get rid of flying termites at house- Tips

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT