വീട്ടിലെ ഫ്ലോർ മാറ്റ് വൃത്തിയാക്കുന്നത് ഇനി തലവേദനയല്ല; ഇതാ പരിഹാരം
വീട് അടിക്കടി വൃത്തിയാക്കുമെങ്കിലും പ്രധാന വാതിലിന് സമീപത്തെ ചവിട്ടികളും ഫ്ലോർ മാറ്റുകളും എപ്പോഴും വൃത്തിയാക്കി നിലനിർത്തുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിക്കടി അവയിലെ പൊടിപടലങ്ങൾ തട്ടി കളഞ്ഞാലും മാറ്റുകൾ പൂർണമായി വൃത്തിയാകില്ല എന്നതാണ് ഒരു കാര്യം. അതിഥികൾ വീട്ടിലേയ്ക്ക് എത്തുമ്പോൾ
വീട് അടിക്കടി വൃത്തിയാക്കുമെങ്കിലും പ്രധാന വാതിലിന് സമീപത്തെ ചവിട്ടികളും ഫ്ലോർ മാറ്റുകളും എപ്പോഴും വൃത്തിയാക്കി നിലനിർത്തുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിക്കടി അവയിലെ പൊടിപടലങ്ങൾ തട്ടി കളഞ്ഞാലും മാറ്റുകൾ പൂർണമായി വൃത്തിയാകില്ല എന്നതാണ് ഒരു കാര്യം. അതിഥികൾ വീട്ടിലേയ്ക്ക് എത്തുമ്പോൾ
വീട് അടിക്കടി വൃത്തിയാക്കുമെങ്കിലും പ്രധാന വാതിലിന് സമീപത്തെ ചവിട്ടികളും ഫ്ലോർ മാറ്റുകളും എപ്പോഴും വൃത്തിയാക്കി നിലനിർത്തുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിക്കടി അവയിലെ പൊടിപടലങ്ങൾ തട്ടി കളഞ്ഞാലും മാറ്റുകൾ പൂർണമായി വൃത്തിയാകില്ല എന്നതാണ് ഒരു കാര്യം. അതിഥികൾ വീട്ടിലേയ്ക്ക് എത്തുമ്പോൾ
അതിഥികൾ വീട്ടിലേക്ക് എത്തുമ്പോൾ ആദ്യം കാണുന്നവയാണ് ഫ്ലോർ മാറ്റുകൾ. വീട് അടിക്കടി വൃത്തിയാക്കുമെങ്കിലും പ്രധാന വാതിലിന് സമീപത്തെ ചവിട്ടികളും ഫ്ലോർ മാറ്റുകളും എപ്പോഴും വൃത്തിയാക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിക്കടി പൊടിപടലങ്ങൾ തട്ടി കളഞ്ഞാലും മാറ്റുകൾ പൂർണമായി വൃത്തിയാകില്ല. ഫ്ലോർ മാറ്റുകൾ എളുപ്പത്തിൽ വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വാഷിങ് ഫ്രണ്ട്‌ലി മാറ്റുകൾ
മറ്റ് തുണിത്തരങ്ങൾ പോലെ ഫ്ലോർ മാറ്റുകൾ വാഷിങ് മെഷീനിൽ അലക്കാൻ സാധിക്കാത്തതുമൂലം ജോലിത്തിരക്കുള്ളവർ വല്ലപ്പോഴുമാകും അവ വൃത്തിയാക്കാൻ ഇറങ്ങുന്നത്. എന്നാൽ വാഷിങ് മെഷീനിൽ കഴുകാവുന്ന തരം ഫ്ലോർ മാറ്റുകൾ വിപണിയിൽ ലഭിക്കും. കാഴ്ചയിലോ ഗുണനിലവാരത്തിലോ വിട്ടുവീഴ്ച ഇല്ലാത്ത അവ തികച്ചും ഉപയോഗപ്രദവുമാണ്.
എന്നാൽ ഫ്ലോർ മാറ്റുകൾ വാഷിങ് മെഷീനിൽ അലക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
* മാറ്റ് നിർമ്മാതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന മുൻകരുതലുകൾ കൃത്യമായി ശ്രദ്ധിക്കുക. താപനില എത്രയായിരിക്കണം, എത്ര വാഷിങ് സൈക്കിളുകൾ ഉണ്ടാവണം തുടങ്ങിയവ മാർഗനിർദേശങ്ങളിൽ ഉൾപ്പെടും. അവ കൃത്യമായി പാലിക്കുക.
* ഇത്തരം നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ മൃദുവായ വാഷിങ് ഓപ്ഷൻ തിരഞ്ഞെടുത്ത് സാധാരണ വെള്ളത്തിൽ കഴുകുക.
* കടുപ്പമേറിയ കെമിക്കലുകൾ അടങ്ങിയ ഡിറ്റർജെന്റുകൾ ഉപയോഗിക്കരുത്. ഇത് മാറ്റുകളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും.
* സാധാരണ തുണിത്തരങ്ങൾ പോലെ ഫാബ്രിക് കണ്ടീഷണറുകളോ സോഫ്റ്റനറുകളോ ഉപയോഗിക്കേണ്ടതില്ല. പൊടിപടലങ്ങളും അഴുക്കും ആഗിരണം ചെയ്യാനുള്ള മാറ്റുകളുടെ കഴിവിനെ ഇത് പ്രതികൂലമായി ബാധിക്കും.
* മെഷീൻ വാഷിന് ശേഷം മാറ്റുകളുടെ ഓരോ കോണും പൂർണമായി ഉണങ്ങിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അത് ഉപയോഗിക്കാവൂ.
വാക്വം ക്ലീനർ
ഫ്ലോർ മാറ്റുകൾ പതിവായി വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം. മെഷീൻ വാഷ് ചെയ്യാനാവാത്ത മാറ്റുകളാണെങ്കിൽ അടിക്കടി വാക്വം ക്ലീൻ ചെയ്തു കൊണ്ടേയിരിക്കുക. ഫ്ലോർ മാറ്റുകൾ കൃത്യമായി വാക്വം ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം. :
* മാറ്റിന് എത്രത്തോളം ഘനം ഉണ്ടെന്ന് കണക്കാക്കി അതേ ഹൈറ്റിൽ ക്ലീനർ അഡ്ജസ്റ്റ് ചെയ്ത് വേണം വൃത്തിയാക്കൽ ആരംഭിക്കാൻ.
* വാക്വം ക്ലീനറിനൊപ്പം ലഭിക്കുന്ന ബ്രഷോ അപ്പോൾസറി അറ്റാച്ച്മെൻ്റോ ഫ്ലോർ മാറ്റ് വൃത്തിയാക്കുന്ന സമയത്ത് ഉപയോഗിക്കാം. മാറ്റിന് കേടുപാടുകൾ വരാതെ മൃദുവായി വൃത്തിയാക്കാൻ ഇവ സഹായിക്കും.
* പുറമേ കാണുന്ന മുകൾഭാഗം മാത്രം വൃത്തിയാക്കാതെ മാറ്റിന്റെ മറുവശവും വാക്വം ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക. മറുവശത്ത് പറ്റി കൂടിയിരിക്കുന്ന പൊടിപടലങ്ങളും പൂർണമായി നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
കാർപെറ്റ് ക്ലീനർ ഉപയോഗിച്ച് ഡീപ് ക്ലീൻ ചെയ്യാം
മാറ്റുകൾ ക്ലീൻ ചെയ്യാൻ ഏറ്റവും ഫലപ്രദമായവയാണ് കാർപെറ്റ് ക്ലീനറുകൾ. മാറ്റിലെ നാരുകൾക്കിടയിലെ അഴുക്ക് പൂർണ്ണമായും നീക്കം ചെയ്യാനാവുന്ന വിധത്തിൽ വെള്ളവും ക്ലീനിങ് സൊല്യൂഷനും സക്‌ഷനും ഇവയിൽ ഉൾപ്പെടും.
കാർപെറ്റ് ക്ലീനർ ഉപയോഗിച്ച് മാറ്റ് ക്ലീൻ ചെയ്യുന്നതിന് പല ഘട്ടങ്ങളുണ്ട്:
* മാറ്റിനു സമീപത്തുള്ള ഫർണിച്ചറുകളും മറ്റ് വസ്തുക്കളും എല്ലാം നീക്കം ചെയ്ത ശേഷം വൃത്തിയാക്കാനായി സ്ഥലം ഒരുക്കുക.
* കാർപെറ്റ് ക്ലീനർ നിർമാതാക്കൾ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങളിൽ കൃത്യമായി വായിച്ചു മനസ്സിലാക്കണം. ഓരോ മാറ്റ് മോഡലുകൾക്കും സൊല്യൂഷൻ തയ്യാറാക്കുന്നത് വ്യത്യസ്ത തരത്തിൽ ആയിരിക്കും. നിങ്ങളുടെ മാറ്റ് ഏതെന്ന് മനസ്സിലാക്കി അത് അനുസരിച്ച് ക്ലീനർ തയ്യാറാക്കുക.
* നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ തന്നെ ക്ലീനർ മാറ്റിൽ അപ്ലൈ ചെയ്യാം. സ്ക്രബ്ബ് ബ്രഷോ മൃദുവായ തുണിയോ ഉപയോഗിച്ച് ലോഷൻ എല്ലാ ഭാഗത്തും എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കറയുള്ള ഭാഗങ്ങൾ വിട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം.
* ക്ലീനർ മാറ്റിനിന്നും നീക്കം ചെയ്യാൻ നിർമ്മാതാക്കൾ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അതേപടി പിന്തുടരണം. ക്ലീനർ മാറ്റിൽ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
* നന്നായി വായുസഞ്ചാരം ലഭിക്കുന്ന ഇടത്തു തന്നെ ഇട്ട് മാറ്റ് ഉണക്കിയെടുക്കുക. പൂർണ്ണമായി ഉണങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം തിരികെ സ്ഥാപിക്കാം.