വീട് വൃത്തിയാക്കാൻ ആകെയുള്ള അവധിദിവസം മതിയാകുന്നില്ലേ? ഈ 6 കാര്യങ്ങൾ പരീക്ഷിക്കൂ
വീട് എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ജോലിക്കാരാണെങ്കിൽ ആകെ കിട്ടുന്ന ഒരു അവധി ദിനം മുഴുവൻ എടുത്താലും വീട് പൂർണമായി വൃത്തിയാക്കാൻ പലപ്പോഴും സാധിക്കില്ല. വൃത്തിയാക്കലിനും ചില ചിട്ടകളുണ്ട്.
വീട് എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ജോലിക്കാരാണെങ്കിൽ ആകെ കിട്ടുന്ന ഒരു അവധി ദിനം മുഴുവൻ എടുത്താലും വീട് പൂർണമായി വൃത്തിയാക്കാൻ പലപ്പോഴും സാധിക്കില്ല. വൃത്തിയാക്കലിനും ചില ചിട്ടകളുണ്ട്.
വീട് എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ജോലിക്കാരാണെങ്കിൽ ആകെ കിട്ടുന്ന ഒരു അവധി ദിനം മുഴുവൻ എടുത്താലും വീട് പൂർണമായി വൃത്തിയാക്കാൻ പലപ്പോഴും സാധിക്കില്ല. വൃത്തിയാക്കലിനും ചില ചിട്ടകളുണ്ട്.
വീട് എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ജോലിക്കാരാണെങ്കിൽ ആകെ കിട്ടുന്ന ഒരു അവധി ദിനം മുഴുവൻ എടുത്താലും വീട് പൂർണമായി വൃത്തിയാക്കാൻ പലപ്പോഴും സാധിക്കില്ല. വൃത്തിയാക്കലിനും ചില ചിട്ടകളുണ്ട്. എവിടെ തുടങ്ങി എന്തിൽ അവസാനിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വീട് വൃത്തിയാക്കാം.
1. ഡിക്ലറ്ററിങ് പതിവാക്കാം
ഉപയോഗം കഴിഞ്ഞ വസ്തുക്കൾ കളയാൻ മടിച്ച് സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. ഫലമോ? വേണ്ടാത്ത വസ്തുക്കൾകൊണ്ട് വീട് നിറയും. ആവശ്യം കഴിഞ്ഞതോ തീരെ ഉപയോഗമില്ലാത്തതോ ആയ വസ്തുക്കൾ സമയം കിട്ടുന്നതനുസരിച്ച് ഒഴിവാക്കുക. അലമാരകൾ കൗണ്ടർടോപ്പുകൾ സ്റ്റോറേജ് ഇടങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കലെങ്കിലും അടുക്കിപെറുക്കി വയ്ക്കണം. അധികം സമയം പാഴാക്കാതെ വൃത്തിയാക്കൽ വളരെ എളുപ്പത്തിൽ തീർക്കാൻ ഇതിലൂടെ സാധിക്കും.
2. പതിവായുള്ള വൃത്തിയാക്കൽ
ഡിപ് ക്ലീനിങ് എല്ലാ ദിവസവും നടത്താനാകില്ലെങ്കിലും ചില ഇടങ്ങളെങ്കിലും എന്നും വൃത്തിയാക്കുന്നത് ദിനചര്യയുടെ ഭാഗമാക്കാം. ഉദാഹരണത്തിന് അടുക്കളയിലെ കൗണ്ടർടോപ്പുകൾ പതിവായി തുടയ്ക്കുന്നതും കിടക്കുന്നതിനു മുൻപ് അത് വൃത്തിയാണെന്ന് ഉറപ്പാക്കുന്നതും ശീലമാക്കിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. കിടക്കവിരികൾ പതിവായി വിരിക്കുന്നതും അലക്കിയെടുത്ത തുണികൾ മടക്കി വയ്ക്കുന്നതുമെല്ലാം ഇതിൽ പെടും. ഇക്കാര്യങ്ങൾ പതിവായി ചെയ്താൽ ആഴ്ചയിലൊരിക്കൽ വീട് മുഴുവൻ വൃത്തിയാക്കാനിറങ്ങുമ്പോൾ അത് അധിക ബാധ്യതയാവില്ല.
3. ക്ലീനിങ് ഉത്പന്നങ്ങൾ ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കാം
മൾട്ടിടാസ്‌ക് ചെയ്യാനും അതുവഴി വൃത്തിയാക്കൽ ലളിതമാക്കാനും സഹായിക്കുന്ന വൈവിധ്യമാർന്ന ക്ലീനിങ് ഉൽപന്നങ്ങൾ തന്നെ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് കൗണ്ടർടോപ്പുകൾ, തറ, ഗൃഹോപകരണങ്ങൾ എന്നിവിടങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഓൾ പർപ്പസ് ക്ലീനറുകൾ വിപണിയിൽ ലഭ്യമാണ്. ഓരോ ഇടവും വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ അതിന് അനുയോജ്യമായ ഉൽപന്നങ്ങൾ തേടി പോകാതെ ഒറ്റയടിക്ക് വൃത്തിയാക്കൽ നടത്താൻ ഇത് സഹായിക്കും. കുറഞ്ഞ ഉപയോഗത്തിലൂടെ ഏറ്റവും ഫലപ്രദമായി വൃത്തിയാക്കാൻ സഹായിക്കുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക.
4. വൃത്തിയാക്കൽ മുകളിൽ നിന്നും താഴേക്ക്
മുറി വൃത്തിയാക്കുമ്പോൾ സീലിങ്ങിൽ നിന്നും വേണം വൃത്തിയാക്കൽ ആരംഭിക്കാൻ. മേൽക്കൂരയിലെ മാറാലയും ഫാനിലെ പൊടിപടലങ്ങളും തുടച്ചെടുത്ത ശേഷം ഭിത്തി, കർട്ടൻ, കൗണ്ടർ ടോപ്പ്, ഫർണിച്ചറുകൾ എന്നിവ വൃത്തിയാക്കാം. ഇതിനുശേഷം കിടക്കവിരികൾ കുടഞ്ഞെടുത്ത് തറ അടിച്ചുവാരി തുടച്ചെടുത്താൽ വീണ്ടും പൊടിപടലങ്ങൾ മുകളിൽ നിന്നും വന്നു പതിക്കാതെ വൃത്തിയാക്കൽ പൂർണമാക്കാൻ സാധിക്കും.
5.മൈക്രോ ഫൈബർ തുണി ഉപയോഗിക്കാം
സാധാരണ വീടുകൾ വൃത്തിയാക്കുന്നതിനായി പഴയ തുണിത്തരങ്ങളാണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ ഇതിനു പകരം വൃത്തിയാക്കലിനു മാത്രമായി വിപണിയിൽ ലഭിക്കുന്ന മൈക്രോഫൈബർ തുണികൾ ഉപയോഗിക്കാം. പൊടിപടലങ്ങളും അഴുക്കും എണ്ണമയവും ഒരു പ്രതലത്തിനും ദോഷം വരാതെ പൂർണമായി നീക്കം ചെയ്യാൻ ഇവ ഏറ്റവും ഉപകാരപ്രദമാണ്. കഴുകിയെടുത്ത് പലതവണ ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്.
6. പുതിയത് വാങ്ങുമ്പോൾ പഴയത് ഒഴിവാക്കാം
വീട്ടിലേക്ക് പുതിയ എന്തെങ്കിലും സാധനങ്ങൾ വാങ്ങുമ്പോൾ മുൻപുള്ളത് കാലപ്പഴക്കം ചെന്നതാണെങ്കിലും ഉപയോഗിക്കാവുന്ന അവസ്ഥയിലാണെന്ന് കരുതി സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. അനാവശ്യ സാധനങ്ങൾ വീട്ടിൽ കുമിഞ്ഞു കൂടുന്നതിന്റെ പ്രധാന കാരണം ഇതാണ്. പുതിയത് വാങ്ങുമ്പോൾ പഴയത് വീണ്ടും ഉപയോഗിക്കാനാവുമെന്ന ചിന്തയിൽ സ്വരുക്കൂട്ടി വയ്ക്കാതെ സംഭാവന നൽകുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത്തരത്തിൽ അനാവശ്യ സാധനങ്ങൾ വീടിനുള്ളിൽ കൂടി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താം. ഇതിലൂടെ എളുപ്പത്തിൽ വൃത്തിയാക്കുകയും ചെയ്യാം.