കണ്ണൂർ വളപട്ടണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും കവർന്ന വാർത്തയുമാണ് ഇന്ന് നേരംപുലർന്നത്. കുറുവാസംഘങ്ങളുടെ കേരളത്തിലെ സാന്നിധ്യവും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. വീടുകളുടെ സുരക്ഷയെപ്പറ്റി കൂടുതൽ ചിന്തിക്കേണ്ട സമയമാണിത്. അന്യദേശങ്ങളിൽ കുടുംബവുമൊത്ത് ജീവിക്കുന്നവരുടെ മനസ്സിൽ

കണ്ണൂർ വളപട്ടണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും കവർന്ന വാർത്തയുമാണ് ഇന്ന് നേരംപുലർന്നത്. കുറുവാസംഘങ്ങളുടെ കേരളത്തിലെ സാന്നിധ്യവും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. വീടുകളുടെ സുരക്ഷയെപ്പറ്റി കൂടുതൽ ചിന്തിക്കേണ്ട സമയമാണിത്. അന്യദേശങ്ങളിൽ കുടുംബവുമൊത്ത് ജീവിക്കുന്നവരുടെ മനസ്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ വളപട്ടണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും കവർന്ന വാർത്തയുമാണ് ഇന്ന് നേരംപുലർന്നത്. കുറുവാസംഘങ്ങളുടെ കേരളത്തിലെ സാന്നിധ്യവും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. വീടുകളുടെ സുരക്ഷയെപ്പറ്റി കൂടുതൽ ചിന്തിക്കേണ്ട സമയമാണിത്. അന്യദേശങ്ങളിൽ കുടുംബവുമൊത്ത് ജീവിക്കുന്നവരുടെ മനസ്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ വളപട്ടണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും കവർന്ന വാർത്തയുമാണ് ഇന്ന് നേരംപുലർന്നത്. കുറുവാസംഘങ്ങളുടെ കേരളത്തിലെ സാന്നിധ്യവും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. വീടുകളുടെ സുരക്ഷയെപ്പറ്റി കൂടുതൽ ചിന്തിക്കേണ്ട സമയമാണിത്.

അന്യദേശങ്ങളിൽ കുടുംബവുമൊത്ത് ജീവിക്കുന്നവരുടെ മനസ്സിൽ എപ്പോഴും ഉണ്ടാകുന്ന ടെൻഷനാണ് നാട്ടിലെ വീട് സുരക്ഷിതമാണോ എന്നത്. പലപ്പോഴും വീട് നോക്കിനടത്തുന്നതിനായി മറ്റുള്ളവരെ ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ ഇതിനുമപ്പുറം സാങ്കേതികവിദ്യകളുടെ സഹായത്തോടെ ദൂരദേശത്തിരുന്നുകൊണ്ടും വീട് കണ്മുൻപിൽ കാണാനും  സുരക്ഷിതമാണോയെന്ന്  ഉറപ്പുവരുത്താനും മോഷണശ്രമങ്ങളും മറ്റും തടയാനും സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്. പുതിയകാല വീടുകളിൽ ഇപ്പോഴിത് പ്രചാരത്തിലായി വരുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. 

ADVERTISEMENT

അകലെയിരുന്നു നിരീക്ഷിക്കാൻ വയർലെസ് സംവിധാനം 

എത്ര അകലത്തിലിരുന്നും വീടും പരിസരവും മൊബൈൽ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ നിരീക്ഷിക്കാൻ സാധിക്കുന്ന സംവിധാനങ്ങളുണ്ട്. ഇത്തരം വയർലെസ് സാങ്കേതികവിദ്യകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് അസാധാരണമായ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവ തിരിച്ചറിയാൻ സഹായിക്കും. പ്രത്യേക അലാറങ്ങളും ഉൾപ്പെട്ടിരിക്കുന്നതിനാൽ വിപരീത സാഹചര്യം ഉണ്ടെങ്കിൽ അത് കൃത്യമായി മുന്നറിയിപ്പ് നൽകും. അതായത് വീട്ടിലും പരിസരത്തും നടക്കുന്ന ഓരോ കാര്യങ്ങളുടെയും നിയന്ത്രണം നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെയായിരിക്കും. 

Representative Image: Photo credit: Andrey_Popov/ Shutterstock.com
ADVERTISEMENT

വോയ്സ് കൺട്രോൾ ടെക്നോളജി 

വീടിന്റെ സുരക്ഷാസംവിധാനങ്ങൾ ദൂരദേശത്ത് ഇരുന്നുകൊണ്ട് മൊബൈൽ ആപ്ലിക്കേഷൻ വഴി നേരിട്ട് നിയന്ത്രിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് വോയ്സ് കൺട്രോൾ ടെക്നോളജി. നിങ്ങളുടെ ശബ്ദത്തിൽതന്നെ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് വാതിലുകളിൽ മികച്ച സ്മാർട്ട് ലോക്കായി ഇവ പ്രവർത്തിക്കും. അതായത് നിങ്ങൾ സ്ഥലത്തില്ല എന്നത് മനസ്സിലാക്കി കൃത്രിമ താക്കോൽ ഉപയോഗിച്ച് വീടിനുള്ളിൽ കയറിക്കൂടാൻ ശ്രമിക്കുന്നവരുടെ വിദ്യയൊന്നും നടപ്പാവില്ല എന്ന് ചുരുക്കം. 

ADVERTISEMENT

നിരീക്ഷണ ക്യാമറകൾ 

വീടുകളിൽ മാത്രമല്ല പൊതുനിരത്തുകളിൽപോലും സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത് ഇപ്പോൾ സാധാരണമാണ്. ഇവ മൊബൈൽ ഫോണുകളുമായി ബന്ധിപ്പിക്കാവുന്നതിനാൽ  വീടും പരിസരവും നേരിട്ട് എന്നപോലെ കണ്ടുകൊണ്ട്  സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവും. അത് മാത്രമല്ല സെക്യൂരിറ്റി ക്യാമറകൾ ഉണ്ടെന്നറിഞ്ഞാൽ വീടിനുള്ളിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നവർ ഒരുപരിധിവരെ പിൻതിരിയുകയും ചെയ്യും. 

സ്മാർട്ട് ലോക്ക് സ്ഥാപിക്കാം 

പരമ്പരാഗതരീതിയിൽ താഴും താക്കോലും ഉപയോഗിച്ചും കുറ്റിയിട്ടുമൊക്കെ മാത്രമാണ് വീടുകൾ പൂട്ടിയിടുന്നത് എങ്കിൽ അവയെല്ലാം തകർത്തു നിഷ്പ്രയാസം അകത്തുകയറാൻ മോഷ്ടാക്കൾക്കോ അക്രമികൾക്കോ സാധിച്ചെന്നു വരാം. എന്നാൽ സ്മാർട്ട് ലോക്കുകളുടെ കാര്യം അങ്ങനെയല്ല. സ്മാർട്ട് ലോക്കുകളുടെ പൂർണമായ നിയന്ത്രണം ഉടമസ്ഥർക്ക്  മാത്രമാവും. വ്യക്തിഗത സവിശേഷതകൾ ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതിനാൽ ഉടമയുടെ അറിവോടെയല്ലാതെ ആർക്കും വീടിനകത്തേക്കോ പുറത്തേക്കോ പോകാൻ സാധിക്കില്ല. 

മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ 

വീടിന്റെ നിരീക്ഷണം വിദൂരതയിലിരുന്ന് സാധ്യമാണെങ്കിലും തിരക്കുകൾക്കിടയിൽ സദാസമയവും വീട് കണ്ടുകൊണ്ടിരിക്കുന്നത് അസാധ്യമായ കാര്യമാണ്. വിപരീത സാഹചര്യങ്ങൾ ഉണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളാണ് ഏറ്റവും ഉപകാരപ്രദം. സെറ്റ് ചെയ്തിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും വീട്ടിൽ ഉണ്ടായാൽ ഉടൻതന്നെ ഇത്തരം സംവിധാനങ്ങൾ ആപ്ലിക്കേഷൻ വഴി മുന്നറിയിപ്പ് നൽകും. തീപിടിത്തമോ കവർച്ചാശ്രമമോ ഒക്കെ ഈ അലാം സിസ്റ്റത്തിന് മനസ്സിലാക്കി മുന്നറിയിപ്പ് നൽകാനാവും. വിപരീത സാഹചര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനാൽ അകലത്തിൽ ഇരുന്നുകൊണ്ടുതന്നെ വലിയ അപകടങ്ങൾ ഒഴിവാക്കാൻ ഇവ സഹായിക്കും.

English Summary:

House Safety- Modern Technology to Protect House from Robbers