എത്ര വൃത്തിയാക്കിയിട്ടാലും ഇരുട്ടി വെളുക്കുമ്പോഴേക്കും പല്ലിക്കാഷ്ഠംകൊണ്ട് ഭിത്തിയും തറയും വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. പല്ലിക്കാഷ്ഠം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. കണ്ണുതെറ്റിയാൽ അടുക്കളയിലും ആഹാരസാധനങ്ങളിലും പല്ലികൾ കടന്നുകൂടും. എന്നാൽ വീട്ടിൽ തന്നെയുള്ള ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര വൃത്തിയാക്കിയിട്ടാലും ഇരുട്ടി വെളുക്കുമ്പോഴേക്കും പല്ലിക്കാഷ്ഠംകൊണ്ട് ഭിത്തിയും തറയും  വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. പല്ലിക്കാഷ്ഠം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. കണ്ണുതെറ്റിയാൽ അടുക്കളയിലും ആഹാരസാധനങ്ങളിലും പല്ലികൾ കടന്നുകൂടും. എന്നാൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഒരുപരിധിവരെ പല്ലികളെ തുരത്താനാവും. അത് എങ്ങനെയെന്ന് നോക്കാം.

മുട്ടത്തോട്

ADVERTISEMENT

ഉപയോഗശേഷം കളയുന്ന മുട്ടത്തോട് പല്ലിയെ തുരത്താൻ ഉപകരിക്കും. മുട്ടയുടെ മണം പൊതുവേ പല്ലികൾക്ക് അസഹനീയമാണ്. അതിനാൽ മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് തുടച്ചെടുക്കുക. പല്ലികൾ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകൾ, ജനാലകൾ എന്നിവയ്ക്ക് സമീപം ഈ മുട്ടത്തോട് വയ്ക്കാം. ഒരുപരിധിവരെ പല്ലികൾ അകത്തേക്ക് കയറാതെ തടഞ്ഞുനിർത്താൻ ഈ മാർഗത്തിലൂടെ സാധിക്കും. എന്നാൽ പിറ്റേന്ന് തന്നെ മുട്ടത്തോടുകൾ അവിടെ നിന്നും എടുത്തുമാറ്റാനും ശ്രദ്ധിക്കണം.

മുറി തണുപ്പിക്കാം

ADVERTISEMENT

പല്ലികൾ പൊതുവേ ചൂടുള്ള സാഹചര്യങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. മുറികളിൽ എസിയുണ്ടെങ്കിൽ താപനില ഇരുപത്തിരണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിർത്താൻ സഹായിക്കും.

വെളുത്തുള്ളിയും സവാളയും

ADVERTISEMENT

മുട്ടത്തോടു പോലെതന്നെ വെളുത്തുള്ളിയുടെയും സവാളയുടെയും മണം പല്ലികൾക്ക് സഹിക്കാനാകില്ല.  മുറിയുടെ മൂലകളിലും ജനൽ പടികളിലുമൊക്കെ വെളുത്തുള്ളി അല്ലികളും മുറിച്ചനിലയിലുള്ള സവാളയും വയ്ക്കാം. അല്ലെങ്കിൽ വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തിൽ കലർത്തി മുക്കിലും മൂലയിലും സ്പ്രേ ചെയ്താലും മതിയാവും. ഇവയുടെ ഗന്ധം പരക്കുന്നതോടെ പല്ലികൾ സ്ഥലം വിടും. 

തണുത്ത വെള്ളം

ഇനി പതിവായി പല്ലിശല്യം ഇല്ലാതെ ഒന്നോ രണ്ടോ എണ്ണം കയറിക്കൂടുന്നതാണ് പ്രശ്നമെങ്കിൽ അതിനും പരിഹാരമുണ്ട്. ഫ്രിജിൽ വച്ച് തണുപ്പിച്ച വെള്ളം അവയുടെ ദേഹത്തേക്ക് തളിച്ചാൽ പല്ലികൾക്ക് അൽപസമയത്തേക്ക് ചലിക്കാൻ സാധിക്കാതെയാവും. ഈ അവസ്ഥയിൽ അവയെ എടുത്ത് പുറത്ത് കളയാവുന്നതാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആഹാരസാധനങ്ങളാണ് പല്ലികളെ കൂടുതലായും വീടിനുള്ളിലേക്ക് ആകർഷിക്കുന്നത്. അതിനാൽ ഭക്ഷണസാധനങ്ങൾ നന്നായി അടച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ബാക്കിയാവുന്ന ഭക്ഷണപദാർഥങ്ങൾ വീടിനുള്ളിൽ നിന്ന് നീക്കം ചെയ്യുകയും വേണം. കബോർഡുകളുടെ ഉള്ളിലും പതിവായി തുറക്കാത്ത ഇടങ്ങളിലും പല്ലികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക.

English Summary:

Ways to Get Rid of Lizards at House- Kitchen Tips