വിലകൂടിയ കെമിക്കൽ ക്ലീനർ വേണ്ട: വീട്ടിലെ ടൈൽ നിലം പുതുപുത്തനാക്കാൻ വഴികളുണ്ട്
ടൈലുകൾ ഭംഗിയായി കിടന്നാൽ തന്നെ അകത്തളങ്ങൾ വൃത്തിയായും മനോഹരമായും കാണപ്പെടും. എന്നാൽ ടൈലുകളുടെ ഭംഗി കാത്തുസൂക്ഷിക്കാനും കറയോ പാടുകളോ നീക്കം ചെയ്യാനും കെമിക്കലുകളുടെ ഉപയോഗം വേണ്ടിവരും. ദീർഘകാലം ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കവും നിറവും ഭംഗിയുമൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്യും.
ടൈലുകൾ ഭംഗിയായി കിടന്നാൽ തന്നെ അകത്തളങ്ങൾ വൃത്തിയായും മനോഹരമായും കാണപ്പെടും. എന്നാൽ ടൈലുകളുടെ ഭംഗി കാത്തുസൂക്ഷിക്കാനും കറയോ പാടുകളോ നീക്കം ചെയ്യാനും കെമിക്കലുകളുടെ ഉപയോഗം വേണ്ടിവരും. ദീർഘകാലം ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കവും നിറവും ഭംഗിയുമൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്യും.
ടൈലുകൾ ഭംഗിയായി കിടന്നാൽ തന്നെ അകത്തളങ്ങൾ വൃത്തിയായും മനോഹരമായും കാണപ്പെടും. എന്നാൽ ടൈലുകളുടെ ഭംഗി കാത്തുസൂക്ഷിക്കാനും കറയോ പാടുകളോ നീക്കം ചെയ്യാനും കെമിക്കലുകളുടെ ഉപയോഗം വേണ്ടിവരും. ദീർഘകാലം ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കവും നിറവും ഭംഗിയുമൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്യും.
ടൈലുകൾ ഭംഗിയായി കിടന്നാൽ തന്നെ അകത്തളങ്ങൾ വൃത്തിയായും മനോഹരമായും കാണപ്പെടും. എന്നാൽ ടൈലുകളുടെ ഭംഗി കാത്തുസൂക്ഷിക്കാനും കറയോ പാടുകളോ നീക്കം ചെയ്യാനും കെമിക്കലുകളുടെ ഉപയോഗം വേണ്ടിവരും. ദീർഘകാലം ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കവും നിറവും ഭംഗിയുമൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്യും. ടൈലുകൾ വൃത്തിയാക്കേണ്ട കൃത്യമായ രീതി മനസ്സിലാക്കുകയും അവയ്ക്ക് കേടുപാടുകൾ വരുത്താത്ത, ക്ലീനറുകൾ കണ്ടെത്തുകയും ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം. ടൈലുകൾ വൃത്തിയാക്കാനുള്ള ശരിയായ മാർഗം നോക്കാം.
പതിവായി വൃത്തിയാക്കുക
പൊടിപടലങ്ങൾ അവശേഷിക്കാതെ മൃദുവായ ബ്രഷോ ചൂലോ ഉപയോഗിച്ച് ടൈലുകൾ തൂക്കുകയോ വാക്വം ചെയ്യുകയോ വേണം. വൃത്തിയാക്കുന്ന സമയത്ത് ടൈലുകളിൽ പോറൽ ഏൽക്കുന്ന വിധത്തിൽ അരമുള്ള വസ്തുക്കൾ ക്ലീനിങ് ഉൽപന്നങ്ങളിൽ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
വൃത്തിയാക്കാൻ വൈകരുത്
ടൈലുകളിൽ കറയോ പാടുകളോ കണ്ടാൽ അത് ഉടൻതന്നെ തുടച്ചുനീക്കാൻ ശ്രദ്ധിക്കുക. എണ്ണക്കറകൾ പോലെയുള്ളവ ക്ലീനറുകൾ ഉപയോഗിച്ച് പൂർണമായും തുടച്ചുനീക്കണം. ഇത്തരം കറകൾ ടൈലിൽ അവശേഷിക്കുംതോറും അതിന്റെ പാട് വൃത്തിയാക്കാൻ പ്രയാസമാകും.
ചൂടുവെള്ളം
തറ അധികമായി വൃത്തികേടായിട്ടുണ്ടെന്ന് തോന്നിയാൽ ചെറുചൂടുവെള്ളം ഉപയോഗിച്ച് തുടയ്ക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അഴുക്കും കറകളും പൂർണമായും നീങ്ങാൻ ചൂടുവെള്ളം ഫലപ്രദമാണ്. ടൈലിലെ വരകളും പാടുകളും അവശേഷിക്കാതെ വൃത്തിയാക്കിയെടുക്കാനും ഇതിലൂടെ സാധിക്കും.
വിനാഗിരി
അടുക്കളയിൽ ഉപയോഗിക്കാൻ മാത്രമല്ല വീടിന്റെ ഏതൊരു ഭാഗവും വൃത്തിയാക്കാൻ ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് വിനാഗിരി. ടൈലുകൾ വൃത്തിയാക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. അരക്കപ്പ് വെളുത്ത വിനാഗിരി ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തുക. മോപ്പ് ഈ വെള്ളത്തിൽ മുക്കി തുടച്ചാൽ ടൈലിലെ കട്ടിയുള്ള കറകളടക്കം വേഗത്തിൽ നീങ്ങി കിട്ടും. ഇതിനുപുറമെ ടൈലുകൾക്ക് തിളക്കം നൽകാനും ഇത് സഹായിക്കും.
* മാർബിൾ, നാച്ചുറൽ സ്റ്റോൺ ഫ്ലോറിൽ വിനാഗിരി ഉപയോഗിക്കുന്നത് ഹാനികരമാണ്. നിങ്ങളുടെ ടൈൽ ഏതു തരത്തിലുള്ളതാണെന്ന് കൃത്യമായി മനസ്സിലാക്കിയശേഷം മാത്രം ഇത് പ്രയോഗിക്കുക.
പറ്റി പിടിച്ച കറകൾക്ക് ബേക്കിങ് സോഡ
വിനാഗിരി പോലെ ക്ലീനിങ്ങിൽ ഉപകാരപ്രദമായ മറ്റൊന്നാണ് ബേക്കിങ് സോഡ. ബേക്കിങ് സോഡയിൽ അൽപം വെള്ളം കലർത്തി പേസ്റ്റ് രൂപത്തിലാക്കാം. ടൈലിൽ കറപിടിച്ച ഭാഗത്ത് ഈ പേസ്റ്റ് തേച്ച് കൊടുക്കണം. അൽപസമയം അതേ നിലയിൽ തുടരാൻ അനുവദിച്ച ശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകാവുന്നതാണ്. അതിനുശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് തുടച്ചെടുക്കാം.
അനുയോജ്യമായ ക്ലീനറുകൾ
നിങ്ങളുടെ ഫ്ലോർ ടൈൽ ഏതുതരത്തിലുള്ളതാണെന്ന് മനസ്സിലാക്കുകയാണ് ആദ്യപടി. ഓരോ ടൈലിനും അനുയോജ്യമായ ക്ലീനർ തിരഞ്ഞെടുക്കണം. ക്ലീനറുകളുടെ കവറിന് പുറത്ത് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതും ടൈലുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കുന്നതിന് പ്രധാനമാണ്. വീര്യം കുറഞ്ഞ ക്ലീനറുകൾ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
ഉണക്കിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
ടൈലുകൾ തുടച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയ സ്ഥലത്ത് വെള്ളത്തിന്റെ പാട് അവശേഷിക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. ടൈലുകൾ എയർ ഡ്രൈ ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നതാണ് ഇത് ഒഴിവാക്കാനുള്ള പരിഹാരം. ക്ലീനിങ് സൊല്യൂഷനും മോപ്പും ഉപയോഗിച്ച് ഫ്ലോർ തുടച്ചശേഷം വൃത്തിയുള്ള മൃദുവായ ഉണങ്ങിയ തുണിയോ മോപ്പോ ഉപയോഗിച്ച് ജലാംശം തുടച്ചുനീക്കാൻ ശ്രദ്ധിക്കുക.
ഗ്രൗട്ട് ലൈനുകൾ
ഫ്ലോർ ടൈലുകൾ എത്രയൊക്കെ വൃത്തിയാക്കിയാലും അവ തമ്മിൽ കൂടിച്ചേരുന്ന ഭാഗത്തെ ഗ്രൗട്ട് ലൈനുകൾ അതേപോലെ വൃത്തിയാക്കിയില്ലെങ്കിൽ തറ മലിനമായ രീതിയിൽ കാണപ്പെടും. ഗ്രൗട്ട് ലൈനുകൾ അഴുക്ക് അടിഞ്ഞുകൂടാത്ത വിധത്തിൽ സീൽ ചെയ്തിടുക എന്നതാണ് ഇതിനുള്ള പരിഹാരം. ആറുമാസത്തിൽ ഒരിക്കലെങ്കിലും ഗ്രൗട്ട് സീലർ ഉപയോഗിക്കുന്നതാണ് ഉചിതം.