ലക്ഷ്വറി ഫർണിച്ചർ ജനകീയമാക്കാൻ ഇറങ്ങിത്തിരിച്ച ഒരു മനുഷ്യന്റെ കഥ
ഒരു വീടു വയ്ക്കുന്നതു പോലെതന്നെ പ്രധാനമാണ് മനസ്സിനിഷ്ടപ്പെട്ട ഫർണിച്ചറും ആക്സസറീസും നമ്മുടെ വീടിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് ബജറ്റ് പ്രശ്‌നംമൂലം പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഡിസൈനിലോ ക്വാളിറ്റിയിലോ യാതൊരു കോംപ്രമൈസും ഇല്ലാതെ അഫോർഡബിൾ ആയിട്ട്
ഒരു വീടു വയ്ക്കുന്നതു പോലെതന്നെ പ്രധാനമാണ് മനസ്സിനിഷ്ടപ്പെട്ട ഫർണിച്ചറും ആക്സസറീസും നമ്മുടെ വീടിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് ബജറ്റ് പ്രശ്‌നംമൂലം പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഡിസൈനിലോ ക്വാളിറ്റിയിലോ യാതൊരു കോംപ്രമൈസും ഇല്ലാതെ അഫോർഡബിൾ ആയിട്ട്
ഒരു വീടു വയ്ക്കുന്നതു പോലെതന്നെ പ്രധാനമാണ് മനസ്സിനിഷ്ടപ്പെട്ട ഫർണിച്ചറും ആക്സസറീസും നമ്മുടെ വീടിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് ബജറ്റ് പ്രശ്‌നംമൂലം പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഡിസൈനിലോ ക്വാളിറ്റിയിലോ യാതൊരു കോംപ്രമൈസും ഇല്ലാതെ അഫോർഡബിൾ ആയിട്ട്
ഒരു വീടു വയ്ക്കുന്നതു പോലെതന്നെ പ്രധാനമാണ് മനസ്സിനിഷ്ടപ്പെട്ട ഫർണിച്ചറും ആക്സസറീസും നമ്മുടെ വീടിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് ബജറ്റ് പ്രശ്‌നംമൂലം പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഡിസൈനിലോ ക്വാളിറ്റിയിലോ യാതൊരു കോംപ്രമൈസും ഇല്ലാതെ അഫോർഡബിൾ ആയിട്ട് ലക്ഷ്വറി ഫർണിച്ചർ ആൻഡ് ആക്സസറീസ് സ്വന്തമാക്കാനായാലോ? അതിനുള്ള സൊല്യൂഷനാണ് സ്റ്റോറീസ് ഗ്ലോബൽ ഹോം കോൺസെപ്റ്റ്സ്. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശാഖകളുള്ള ആ സംരംഭത്തിന്റെ വിജയകഥ സിഇഒ സഹീർ പങ്കുവയ്ക്കുന്നു.
ഞാൻ സഹീർ, 15 വർഷം മുൻപ് എന്റെ പേര് സഹീർ സ്റ്റോറീസ് എന്നാക്കി. അതിനൊരു കാരണമുണ്ട്. സ്റ്റോറീസ് എന്നു പറയുന്ന ബ്രാൻഡ് പിറവിയെടുത്തത് 15 വർഷം മുൻപാണ്. അന്ന് മമ്മൂട്ടിയായിരുന്നു ഈ ബ്രാൻഡ് കേരളത്തിൽ ലോഞ്ച് ചെയ്തത്. അതിനുശേഷം ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി സിനിമാലോകത്തുള്ള ഒരുപാടുപേർ സ്റ്റോറീസിന്റെ സംതൃപ്തരായ ഉപഭോക്താക്കളായിട്ടുണ്ട്.
'ഇനി എല്ലാവർക്കും ലക്ഷ്വറി' എന്നതാണ് സ്റ്റോറീസ് മുന്നോട്ടു വയ്ക്കുന്ന നയം. ഒരു 40 വർഷം മുൻപ് നാട്ടിലെ വീട്ടിൽ ഒരു അപ്ഹോൾസ്റ്ററി സോഫ ഉണ്ടെങ്കിൽ അതൊരു ലക്ഷ്വറി വീടായിരുന്നു. പക്ഷേ ഇന്ന് നോക്കൂ, ഓട്ടോറിക്ഷയുടെ സീറ്റ് ലക്ഷ്വറി അല്ലേ? അപ്പോൾ ഏതൊരു സാധാരണക്കാരനും ലക്ഷ്വറി ആവാം.
ഞാനൊരു പ്രവാസി ആയിരുന്നു. രണ്ടായിരത്തിലാണ് ഞാൻ എന്റെ പ്രവാസജീവിതം തുടങ്ങിയത്. ഖത്തറിലെ ഒരു കഫറ്റീരിയയിൽ സാദാ കിച്ചൻ വർക്കർ ആയിട്ടാണ് ബിസിനസ് സ്റ്റാർട്ട് ചെയ്തത്.
ഗൾഫിൽ നിന്ന് വന്നപ്പോൾ എല്ലാ ഗൾഫുകാരെയും പോലെ നല്ലൊരു വീടുണ്ടാക്കണമെന്നായിരുന്നു എന്റേയും ആഗ്രഹം. ഗൾഫ്കാർക്ക് അതൊരു വലിയ സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ ഭാഗമായി നല്ലൊരു വീടുവച്ചു. ആ വീടുവച്ച സമയത്ത് അതിലേക്ക് നല്ല ഫർണിച്ചർ തിരക്കി കേരളം മുഴുവൻ കറങ്ങി, പക്ഷേ കിട്ടിയില്ല. ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുള്ള ആളായതു കൊണ്ടായിരിക്കും എന്റെ മനസ്സിനിണങ്ങിയ ഫർണിച്ചറൊന്നും കിട്ടിയില്ല. അന്നാണ് ഒരു ഫർണിച്ചർ ബ്രാൻഡിനെക്കുറിച്ച് ആലോചിക്കുന്നത്.
സാധാരണ കേരളത്തിൽ എവിടെ പോയിക്കഴിഞ്ഞാലും ഫർണിച്ചറിന്റെ മുകളിൽ ന്യൂമെറിക് പ്രൈസ് ടാഗ് ഉണ്ടായിരുന്നില്ല. എബിസി എന്നൊക്കെ പറഞ്ഞു ആൽഫബെറ്റ് ആയിരുന്നു. പക്ഷേ ആദ്യമായിട്ട് ഫർണിച്ചറിന് ഒരു ഐഡന്റിറ്റി കൊടുത്തത്, ഫർണിച്ചറിന്റെ മുകളിൽ ധൈര്യപൂർവം പ്രൈസ്ടാഗ് കൊടുത്തത് സ്റ്റോറീസ് ആണ്.
പോക്കറ്റിലുള്ള സ്മാർട്ട് ഫോൺ ലക്ഷ്വറി ആണ്. കയ്യിലുള്ള വാച്ച് ലക്ഷ്വറി ആണ്. അപ്പോൾ വീട്ടിലെ ഫർണിച്ചറിനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്താണൊരു ഭയം? ആ ഭയം സ്റ്റോറീസ് മാറ്റാൻ പോകുകയാണ്. ഇരുപത്തിയയ്യായിരം രൂപയുടെ ഒരു എൻട്രി സോഫ മുതൽ 25ലക്ഷത്തിൽ പരം വിലയുള്ള അൾട്രാപ്രീമിയം സോഫ വരെ ഇന്ന് സ്റ്റോറീസിന് നിങ്ങൾക്ക് ഓഫർ ചെയ്യാൻ സാധിക്കും.
സ്റ്റോറീസിന്റെ ഔട്ട്ലറ്റിൽ നിങ്ങളുടെ വീടിനാവശ്യമായ എല്ലാ ഫർണിച്ചറുകളും ആക്സസറീസും ലഭ്യമാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇംപോർട്ട് ചെയ്ത വിവിധ ഡിസൈനിലുള്ള ബ്രാൻഡഡ് ഉൽപന്നങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം. അതും അവിശ്വസനീയമായ പ്രൈസ് റേഞ്ചിൽ.
കോഴിക്കോടാണ് സ്റ്റോറീസിന്റെ ഹെഡ് ഓഫിസ്. കോഴിക്കോട് ഒരു ഷോറൂമുമുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും കണ്ണൂരും ഔട്ട്ലറ്റുകള്‍ ഉണ്ട്. നിങ്ങളുടെ വീടിന്റെ തീമനുസരിച്ച് ഫർണിച്ചർ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. വോൾപെയിന്റുകൾ നിങ്ങൾക്കുവേണ്ടരീതിയിൽ വീട്ടിൽ വന്നു ചെയ്തു തരാനും ഫർണിച്ചർ ഇൻസ്റ്റോൾ ചെയ്യാനും സ്റ്റോറീസിന്റെ ടീമുണ്ട്. ഇനി എല്ലാവർക്കും ലക്ഷ്വറി. കഥകൾ ഇനി നിങ്ങളുടെ ഫർണിച്ചർ പറയട്ടെ.
കൂടുതൽ വിവരങ്ങൾക്ക്- Toll Free No: 1800 833 6660