കാശുലാഭിക്കാം: വീട് ഫർണിഷിങ്ങിൽ പ്രചാരമേറി ബദൽസാമഗ്രികൾ
സാധാരണയായി വീടുപണിയുടെ മൊത്തം ചെലവിന്റെ 10 മുതൽ മുകളിലേക്കാണ് ഫർണിഷിങ്ങിനായി ചെലവഴിക്കേണ്ടി വരിക. വ്യക്തികൾക്കും ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്കും അനുസരിച്ച് ഈ കണക്കിൽ വ്യത്യാസം വരാം. കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിങ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള െമറ്റീരിയലുകളും ഇന്ന്

സാധാരണയായി വീടുപണിയുടെ മൊത്തം ചെലവിന്റെ 10 മുതൽ മുകളിലേക്കാണ് ഫർണിഷിങ്ങിനായി ചെലവഴിക്കേണ്ടി വരിക. വ്യക്തികൾക്കും ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്കും അനുസരിച്ച് ഈ കണക്കിൽ വ്യത്യാസം വരാം. കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിങ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള െമറ്റീരിയലുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. മൂന്നുലക്ഷം രൂപ ചെലവഴിച്ചും, 15000 രൂപ ചെലവഴിച്ചും ഒരു സോഫ സെറ്റ് നിർമിച്ചെടുക്കാം! അത്രയേറെ വൈവിധ്യമുള്ള മെറ്റീരിയലുകളാണ് വിപണിയിലുള്ളത്.
പറയാം, തടിയോട് ബൈ!
ഫർണിച്ചറിന് നാച്വറൽ വുഡ് തന്നെ ഉപയോഗിക്കണമെന്നില്ല. എംഡിഎഫ്, പ്ലൈവുഡ് പോലുളള മെറ്റീരിയലുകൾ ഉപയോഗിക്കാം. ഇൻബിൽറ്റ് ഫർണിച്ചറുകൾ ഫെറോസിമെന്റിൽ തീർക്കുന്ന രീതിയും ഇപ്പോഴുണ്ട്. ഇന്ന്, എംഡിഎഫ്, ലാമിനേറ്റഡ് പ്ലൈ, മറൈൻ പ്ലൈ, വെനീർ തുടങ്ങിയ മെറ്റീരിയ ലുകൾക്ക് ജനപ്രീതി ഏറെയാണ്. ഇവയിൽ പ്രധാനം പ്ലൈവുഡ് തന്നെ. ക്യാബിനറ്റുകൾ, വോൾ പാനലിങ്, വാഡ്രോബ്, ഷെൽഫ്, ഫർണിച്ചർ എന്നിവയുടെയെല്ലാം നിർമാണത്തിന് പ്ലൈവുഡ് ഉപയോഗിക്കുന്നുണ്ട്.
ഈർപ്പത്തെ ചെറുക്കും എന്നതാണ് മറൈൻ പ്ലൈയുടെ പ്രത്യേകത. ഫംഗസിനെ ശക്തമായി പ്രതിരോധിക്കുന്ന ഇവ കിച്ചൻ ക്യാബിനറ്റുകൾ, കബോർഡുകൾ, വാഡ്രോബുകൾ എന്നിവയുടെ ഉപയോഗത്തിന് മികച്ചതാണ്. നാല് എം എം മുതൽ 10 എം എം വരെ കനത്തിൽ പ്ലൈവുഡുകൾ ലഭിക്കും. തടിയുടെ പൾപ്പിൽനിന്ന് നിർമിക്കുന്ന പ്ലൈവുഡിന് തടിയുടെ അത്ര ഗുണമേന്മ അവകാശപ്പെടാനില്ല. എന്നാൽ ചെലവും ചുരുങ്ങിയതും പുനരുപയോഗിക്കാൻ കഴിയുന്നവയുമാണ്.
വെനീറും മൾട്ടി വുഡും
തടിയുടെ തീരെ കനം കുറഞ്ഞ ഭാഗങ്ങളാണ് വെനീർ. അലങ്കാരത്തിനാണ് വെനീർ കൂടുതലും ഉപയോഗിക്കുന്നത്. പ്ലൈവുഡിൽ നിർമിച്ച ഫർണിച്ചറുകൾ, ടീപോയി, വാതിലുകൾ എന്നിവയ്‌ക്കെല്ലാം തടിയുടെ പ്രതീതി നൽകാൻ വെനീറിനു കഴിയും. മൂന്ന്, നാല് എം എം കനത്തിലാണ് സാധാരണ വെനീർ ലഭിക്കുക. 8X4 വലുപ്പത്തിലുള്ള ഷീറ്റുകളായാണ് ഇവ ലഭിക്കുന്നത്. ടീക്ക്, വെങ്കൈ എന്നിങ്ങനെ എല്ലാ തടിയുടെയും വെനീർ ലഭ്യമാണ്.
തടിയുടെ പ്രതീതി മാത്രമല്ല, തടിയുടെ ഒട്ടേറെ ഗുണങ്ങളുമുണ്ട് മൾട്ടി വുഡിന്. വെള്ളം, കറ, കെമിക്കലുകൾ, ആസിഡ് എന്നിവയെല്ലാം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് മൾട്ടി വുഡിന്. പുതുക്കിപ്പണിയൽ, അലങ്കാരപ്പണികൾ എന്നിവയ്ക്കെല്ലാം മൾട്ടിവുഡ് ഉപയോഗിക്കുന്നുണ്ട്. കിച്ചൻ ക്യാബിനറ്റുകൾ, ഷെൽഫുകൾ എന്നിവയുടെ നിർമാണത്തിനും ഇന്റീരിയറിലെ ഡെക്കറേഷനുമെല്ലാം മൾട്ടിവുഡ് ഉപയോഗിച്ചു വരുന്നു. ഇഷ്ടമുള്ള രൂപത്തിലേക്ക് ഇവ മാറ്റിയെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
പ്ലൈവുഡ് പോലെതന്നെ, എംഡിഎഫും വെനീറും ലാമിനേറ്റഡ് വുഡുമൊക്കെ ഇപ്പോൾ പ്രചാരത്തിലുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ ഈടിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ മെറ്റീരിയലുകൾ എല്ലാം പല ഗ്രേഡില്‍ ലഭ്യമാണ്. വില കുറയട്ടെ എന്നു കരുതി ഏറ്റവും കുറഞ്ഞ ഗ്രേഡിലുള്ള സാധനം വാങ്ങിയാൽ ഈടിന്റെ കാര്യത്തിൽ ചതിവു പറ്റാം. ഗുണനിലവാരമുള്ള എംഡിഎഫിന് തടിയുടെ അടുത്തുതന്നെ ചെലവു വരും.
ചെലവു കുറഞ്ഞ രീതിയിൽ ഫർണിഷിങ് പൂർത്തിയാക്കാൻ പഴയ ഫർണിച്ചറുകൾ മാറ്റി പുതിയ മെറ്റീരിയൽ തിരഞ്ഞെടുത്തു നോക്കൂ. അപ്പോൾ തന്നെ പ്രകടമായ മാറ്റം കാണാം. ഇങ്ങനെ കഴിയാവുന്നിടത്തോളം കാര്യങ്ങൾ പുനരുപയോഗിക്കാൻ ശ്രമിച്ചാൽ ഫർണിഷിങ്ങിലെ അധികച്ചെലവ് ഒഴിവാക്കാൻ സാധിക്കും.
മെറ്റൽ, മുള, ചൂരൽ
കാസ്റ്റ് അയൺ, റോട്ട് അയൺ, സ്റ്റീൽ ഫർണിച്ചർ എന്നിവ ഈടും ചെലവും കുറവുകൊണ്ട് ശ്രദ്ധപിടിച്ചു പറ്റുന്നവയാണ്. മുള, ചൂരൽ, എന്നിവയുടെ ആധുനിക ഡിസൈനുകൾക്കും ധാരാളം ആരാധകരുണ്ട്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നവയാണ് എന്ന പ്രത്യേകതയുമുണ്ട്.