കുട്ടികൾക്ക് ക്രിസ്മസ് അവധിക്കാലം എന്നും പ്രിയപ്പെട്ടതാണ്. കേക്കിന്റെ മധുരവും അവധിയുടെ ആലസ്യവുമായി ഏതാനും ദിനങ്ങൾ. എന്നാൽ, ഇത്തവണത്തെഅവധിക്കാലം ആനന്ദകരവും മാലിന്യസംസ്കരണ ശീലം വളർത്തിയെടുക്കാനുമായി കുട്ടികളെ ശീലിപ്പിച്ചാലോ? അതൊരു മൽസരവും മികച്ച സമ്മാനവും ലഭിക്കുകയും ചെയ്താൽ ഗംഭീരമായില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ക്രിസ്മസ് അവധിക്കാലം എന്നും പ്രിയപ്പെട്ടതാണ്. കേക്കിന്റെ മധുരവും അവധിയുടെ ആലസ്യവുമായി ഏതാനും ദിനങ്ങൾ. എന്നാൽ, ഇത്തവണത്തെ അവധിക്കാലം ആനന്ദകരവും മാലിന്യസംസ്കരണ ശീലം വളർത്തിയെടുക്കാനുമായി കുട്ടികളെ ശീലിപ്പിച്ചാലോ? അതൊരു മൽസരവും മികച്ച സമ്മാനവും ലഭിക്കുകയും ചെയ്താൽ ഗംഭീരമായില്ലേ? കുട്ടികൾക്കായി അത്തരമൊരു മൽസരവുമായി എത്തിയിരിക്കുകയാണ് മലയാള മനോരമയും ശുചിത്വ മിഷനും. ‘എന്റെ ക്രിസ്മസ്, എന്റെ കിച്ചൻ ബിൻ’ എന്നാണ് ചാലഞ്ചിന്റെ പേര്. 27 മുതൽ ജനുവരി 1 വരെ നടത്തുന്ന മൽസരത്തിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടാം. 

വളരെ ലളിതമായ കാര്യങ്ങളാണ് ഇതിനായി കുട്ടികൾ ചെയ്യേണ്ടത്. വീട്ടിലെ കംപോസ്റ്റ് ബിന്നിനൊപ്പം കുട്ടിയുടെ ഫോട്ടോ എടുത്ത ശേഷം 2024c4c@gmail.com എന്ന ഇമെയിലിൽ അയയ്ക്കുക. കൂടാതെ, 7736234111 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാനും https://forms.gle/3nWSHHjz7eNSWmKD8 എന്ന ഗൂഗിൾ ഫോം വഴി അപ്ഡേറ്റ് ചെയ്യാനും സാധിക്കും. ചിത്രത്തോടൊപ്പം പേര്, വിലാസം, ജില്ല, താലൂക്ക് എന്നിവ ഉൾപ്പെടുത്തണം. 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. ഒരാൾ മാത്രമോ ഒന്നിലേറെ കുട്ടികളോ ഉൾപ്പെട്ട ഫോട്ടോ അയയ്ക്കാം. ഓരോ ജില്ലയിലും 7 പേർക്കു സമ്മാനം ലഭിക്കും; ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 1500 രൂപ, 5 പേർക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും ലഭിക്കും.

ADVERTISEMENT

ക്രിസ്മസ് അവധിക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം ഉടൻ തന്നെ പ്രയോജനപ്പെടുത്തുമല്ലോ. ശുചിത്വ മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് മലയാളികൾക്ക് പ്രത്യേകം ആമുഖത്തിന്റെ ആവശ്യമില്ല. എന്തുകൊണ്ട് ശുചിത്വ മിഷൻ ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടു വന്നെന്നതും നിങ്ങൾ അറിഞ്ഞിരിക്കണം. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ക്യാംപെയിനാണ് ‘മാലിന്യമുക്തം നവകേരളം’ എന്ന ജനകീയ ക്യാംപെയ്ൻ. ഇതിലൂടെ കേരളത്തെ 2025 മാർച്ച് 30ന് രാജ്യാന്തര സീറോ വേസ്റ്റ് ദിനത്തിൽ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമെന്ന പദവിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. 

എന്നാൽ, ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ സർക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ മതിയാകില്ല. ഇതിന് സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ജനവിഭാഗങ്ങളുടെ സജീവ പങ്കാളിത്തം വേണം. പങ്കാളിത്തമെന്നു പറയുമ്പോൾ വീട്ടിൽ എല്ലാവരും ഒത്ത് ചേർന്ന് ആഘോഷങ്ങളിൽ പങ്കുചേരും പോലെ, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും പോലെ, ഒരുമിച്ച് യാത്ര ചെയ്യുന്നപോലെയൊക്കെ തന്നെ കൂട്ടായമയോടെ, സന്തോഷത്തോടെ ചെയ്യേണ്ട ഒന്ന് തന്നെയാകണം നമ്മുടെ വീടുകളിലെ പാഴ്‍വസ്തുക്കളും, മാലിന്യവുമൊക്കെ കൈകാര്യം ചെയ്യുന്നത്. 

ADVERTISEMENT

അങ്ങനെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും സന്തോഷത്തോടെയും, ശാസ്ത്രീയമായും മാലിന്യസംസ്കരണത്തിൽ ഏർപ്പെടാനുള്ള ഏറ്റവും എളുപ്പവഴിയാണ് കിച്ചൻ ബിൻ കമ്പോസ്റ്റിംഗ്. വീട്ടിലെ അടുക്കളയിലുണ്ടാകുന്ന അഴുകുന്ന മാലിന്യത്തെ നമുക്ക് തന്നെ വളമാക്കി മാറ്റാം. കമ്പോസ്റ്റിങ് ഒരു മാജിക്കാണ്. മാലിന്യത്തെ വളമാക്കുന്ന മാജിക്ക്.

English Summary:

Suchitwa mission composting challenge for children