അഴകുനിറയും അകത്തളങ്ങൾ; കാർപെറ്റ്, റഗ്ഗ് വാങ്ങുമ്പോൾ ശ്രദ്ധിക്കാനേറെ
വീടിനു ഭംഗിയും വൃത്തിയും നൽകുന്നതിൽ കാർപെറ്റുകൾക്ക് പ്രധാന സ്ഥാനമുണ്ട്.ലിവിങ് റൂമോ ബെഡ്റൂമോ ആകട്ടെ, ഫ്ളോറിന് അഴകു സമ്മാനിക്കാൻ മനോഹരമായൊരു കാർപെറ്റിനു കഴിയും. ലിവിങ്റൂമിലേക്കുള്ള മറ്റ് അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ വേണം കാർപെറ്റും തിരഞ്ഞെടുക്കുന്നത്. ഭംഗിയുള്ള കാർപെറ്റാണെങ്കിലും

വീടിനു ഭംഗിയും വൃത്തിയും നൽകുന്നതിൽ കാർപെറ്റുകൾക്ക് പ്രധാന സ്ഥാനമുണ്ട്. ലിവിങ് റൂമോ ബെഡ്റൂമോ ആകട്ടെ, ഫ്ളോറിന് അഴകു സമ്മാനിക്കാൻ മനോഹരമായൊരു കാർപെറ്റിനു കഴിയും. ലിവിങ്റൂമിലേക്കുള്ള മറ്റ് അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ വേണം കാർപെറ്റും തിരഞ്ഞെടുക്കുന്നത്. ഭംഗിയുള്ള കാർപെറ്റാണെങ്കിലും ഇതിന്റെ നിറം ചിലപ്പോൾ നിങ്ങളുടെ സ്വീകരണമുറിക്ക് ചേരുന്നതാവില്ല. വെൽവെറ്റ്, കമ്പിളി, സില്‍ക്ക് തുടങ്ങി നിരവധി മെറ്റീരിയലുകളുടെ കാർപെറ്റുകൾ ഉണ്ട്. തുണിയുടെ ഗുണമേന്മ അനുസരിച്ച് ഇവയുടെ വിലയും കൂടും.
ഏതെങ്കിലും കാർപെറ്റ് വാങ്ങിയിട്ടതുകൊണ്ടായില്ല, വീടിനും ആവശ്യങ്ങൾക്കും യോജിക്കുന്ന വിധത്തിലായിരിക്കണം കാർപെറ്റുകൾ തിരഞ്ഞെടുക്കേണ്ടത്. ഒപ്പം ഫ്ളോറും വീടിന്റെ കളർ തീമുമെല്ലാം ശ്രദ്ധിക്കുകയും വേണം. നല്ല പോലെ വെളിച്ചം കിട്ടുന്ന സ്വീകരണമുറിയാണെങ്കിൽ കടുത്ത നിറത്തിലുള്ള കാർപെറ്റുകൾ ഉപയോഗിക്കാം. ഇതുപോലെ വെളുത്ത നിറത്തിലുള്ള വാതിലുകളാണെങ്കിലും കടുത്ത നിറത്തിലുള്ളവ ഉപയോഗിക്കാം. കാർപെറ്റ് തിരഞ്ഞെടുക്കുമ്പോൾ ചുവരിന്റെയും മേൽക്കൂരയുടെയുമെല്ലാം നിറം നോക്കി വേണം തെരഞ്ഞെടുക്കാൻ. ഇളം നിറത്തിലുള്ള ചുവരുകളെങ്കിൽ ചുവപ്പു നിറമുള്ള കാർപെറ്റുകൾ ചേരും. കാർപെറ്റിന്റെ നിറം തിരയുമ്പോൾ ഫർണിച്ചറുകളുടെ നിറവും കണക്കിലെടുക്കണം. ഇവയ്ക്കെല്ലാം യോജിച്ച രീതിയിലെ കാർപെറ്റുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.
കൃത്രിമ ഗന്ധങ്ങൾ വരുന്ന ഫോർമാൽഡിഹൈഡ് പോലുള്ള കെമിക്കലുകൾ അടങ്ങിയ കാർപെറ്റുകൾ വാങ്ങാൻ ലഭിക്കും. ഇവയൊഴിവാക്കി തികച്ചും പ്രകൃതിദത്തമായ കമ്പിളി, ഓർഗാനിക് മെറ്റീരിയലുകൾ എന്നിവയടങ്ങിയവ നോക്കി വാങ്ങാം. വൃത്തിയാക്കാൻ എളുപ്പമുള്ള കാർപെറ്റുകളും ലഭ്യമാണ്. കഴുകാനും വാക്വം ചെയ്യാൻ പറ്റുന്നവയുമാണെങ്കിൽ നല്ലത്.
റഗ്സ്
മഴ അധികമായി ലഭിക്കുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല കാർപെറ്റുകൾ എന്നാണ് പൊതുവേയുള്ള പരാതി. ഈ പ്രശ്നം പരിഹരിക്കുന്നവയാണ് റഗ്സ്. സിന്തറ്റിക് മെറ്റീരിയലുകൾകൊണ്ടുള്ള, ഈർപ്പം പിടിക്കാത്തതും കഴുകി വൃത്തിയാക്കാവുന്നതുമായ റഗ്സ് ഇന്റീരിയറിന്റെ മോടി കൂട്ടുന്നു. വ്യത്യസ്തമായ ഡിസൈനുകളിലും നിറങ്ങളിലും വലുപ്പത്തിലും ഇവ ലഭിക്കും. സിന്തറ്റിക്കിനു പുറമേ വാഴനാര്, കോട്ടൻ, ജൂട്ട് മെറ്റീരിയലുകളിലും റഗ്സ് ലഭിക്കും.
English Summary- Carper Rugs for Home Decor- Tips