കുറഞ്ഞ ചെലവിൽ അകത്തളങ്ങൾ കളറാക്കാം: കേരളത്തിൽ പ്രചാരമേറി മോഡിഫൈഡ് ക്ലേ പാനലുകൾ

വീടിന്റെ അകത്തളങ്ങൾ മനോഹരമായി കാണാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആവശ്യത്തിലേറെ പണം മുടക്കി ഫ്ലോറിംഗും സീലിംഗും എല്ലാം ഗ്രാൻഡാക്കിയാലും വെറുതെയിരിക്കുമ്പോൾ , ആ ഭിത്തിയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കുമ്പോൾ ഒരു മടുപ്പ് തോന്നിയേക്കാം. പെയിന്റടിച്ച ഭിത്തിയുടെ സ്ഥിരം ലുക്കിൽ നിന്നും ഒരു മോചനം ആരാണ്

വീടിന്റെ അകത്തളങ്ങൾ മനോഹരമായി കാണാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആവശ്യത്തിലേറെ പണം മുടക്കി ഫ്ലോറും സീലിങ്ങും ഗ്രാൻഡാക്കിയാലും വെറുതെയിരിക്കുമ്പോൾ, ആ ഭിത്തിയിലേക്കൊന്ന് സൂക്ഷിച്ചു നോക്കുമ്പോൾ ഒരു മടുപ്പ് തോന്നിയേക്കാം. പെയിന്റടിച്ച ഭിത്തിയുടെ സ്ഥിരം ലുക്കിൽ നിന്നും ഒരു മോചനം ആരാണ് ആഗ്രഹിക്കാത്തത്? വീട്ടുകാരെ പോലെ തന്നെ വീടും അതാഗ്രഹിക്കുന്നുണ്ടാകാം. അത്തരത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർ പരിചയപ്പെടേണ്ട ഒരു ഉൽപന്നമാണ് മോഡിഫൈഡ് ക്ലേ പാനലുകൾ.
ഒറ്റനോട്ടത്തിൽ ടൈൽസിനോട് സാദൃശ്യം തോന്നിയാൽ അത് യാദൃച്ഛികം മാത്രമാണെന്ന് മനസിലാക്കുക. കാഴ്ചയിൽ കടപ്പയായും ടൈൽസായും മാർബിളായുമൊക്കെ ആർക്കും തോന്നുന്ന ഈ ഉൽപന്നമാണ് മോഡിഫൈഡ് ക്ലേ പാനലുകൾ. രണ്ട് മില്ലിമീറ്റർ കനത്തിലാണ് മോഡിഫൈഡ് ക്ലേ പാനലുകൾ ലഭ്യമാകുന്നത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭിക്കുന്ന ഇവ വീടിന്റെ ഭിത്തികളെ മനോഹരമാക്കുന്നതിൽ മുൻപന്തിയിലാണ്. ഏത് പ്രതലത്തിലും ഒട്ടിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. വളച്ചൊടിക്കാൻ പറ്റുന്ന ഇവ കൂടുതൽ ബലം പ്രയോഗിച്ചാൽ ഒടിഞ്ഞു പോകും എന്നതൊഴിച്ചാൽ ഏത് ആകൃതിയിലുള്ള പ്രതലത്തിലും ഉപയോഗിക്കാൻ കഴിയുന്നവയാണ്.
ഇതൊരു ക്ലാഡിങ് ഉൽപന്നമാണ്. ഒരിക്കലും ഫ്ലോറിൽ ഉപയോഗിക്കാൻ കഴിയില്ല. മഴയും വെയിലും ഒരുപോലെ ഏൽക്കുന്ന ഭിത്തികളിൽ വരെ ഇവ ഉപയോഗിക്കാൻ കഴിയും. സാധാരണ വോൾ ക്ലാഡിങ്ങിനായി ഉപയോഗിക്കുന്ന പശ ഉപയോഗിച്ച് മോഡിഫൈഡ് ക്ലേ പാനലുകൾ ഭിത്തിയിൽ ഒട്ടിക്കാൻ കഴിയും. മുപ്പതിലേറെ ഡിസൈനുകളിൽ നിലവിൽ മോഡിഫൈഡ് ക്ലേ പാനലുകൾ ലഭ്യമാണ്. യുവി പ്രൊട്ടക്റ്റഡ് ആയ മോഡിഫൈഡ് ക്ലേ പാനലുകൾ എത്ര സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിലും വയ്ക്കാൻ കഴിയും.
റഫ് ഫിനിഷ്, റോക് ഫിനിഷ്, സ്ളേറ്റ് ഫിനിഷ്, സാൻഡ് സ്റ്റോൺ ഫിനിഷ്, തുടങ്ങി വിവിധ മോഡലുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. മോഡിഫൈഡ് ക്ലേ പാനലുകളുടെ താഴെ മെഷാണ് വരുന്നത് . അതിനാൽ നല്ല രീതിയിലുള്ള ഗ്രിപ്പ് ലഭിക്കുകയും ചെയ്യുന്നു. 2 എംഎം മുതൽ കനത്തിൽ ഇത് ലഭ്യമാകും. ചതുരശ്ര അടിക്ക് 145 രൂപ മുതൽക്കാണ് ഇത് വിപണിയിൽ ലഭ്യമാകുന്നത്. ബെഡ്റൂമുകൾ, ലിവിങ് റൂമുകൾ, വരാന്തകൾ എന്നിവിടങ്ങളിൽ ഇത് കൂടുതലായി ഉപയോഗിച്ച് വരുന്നു.
വൃത്തിയാക്കാനും ഫിക്സ് ചെയ്യാനുമുള്ള എളുപ്പം, ഭംഗി, വ്യത്യസ്തത എന്നിവയെല്ലാമാണ് പുതുതലമുറ ഭാവങ്ങളെ മോഡിഫൈഡ് ക്ലേ പാനലുകൾ വാങ്ങുന്നതിലേക്ക് നയിക്കുന്നത്. അകത്തളങ്ങൾക്ക് അഴകിനൊപ്പം ഒരു അത്യാഢംബര ലുക്ക് നൽകാനും ഇത് കൊണ്ട് സാധിക്കുന്നു. ഭിത്തികൾ ഒരുക്കുമ്പോൾ പണി കുറയുന്നു എന്നതും ഇതിന്റെ മേന്മയാണ്.