ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ അപ്പാർട്മെന്റുകൾ പണിയാനും വിൽക്കാനും സാധിക്കുമോ? അതിനുള്ള നിയമനടപടികൾ എന്തൊക്കെയാണ്?
ആർക്കും ഒരു കെട്ടിടം പണിയാനും അവ കൈമാറ്റം ചെയ്യാനും സാധിക്കും. ഒരു വ്യക്തിയായി ചെയ്യുമ്പോൾ അതിനു പരിമിതികളുണ്ട്. പ്രത്യേകിച്ച് സാമ്പത്തികവശം. കെട്ടിടം പണിയുന്നതിന് പ്രധാനമായും കേരള കെട്ടിട നിർമാണ ചട്ടങ്ങളെയോ അതിന്റെ കാലാനുസൃതമായ ഭേദഗതികളെയോ ആണ് ആശ്രയിക്കുക. അതിന് ഒരു സർട്ടിഫൈഡ് ആർക്കിടെക്ടിനെ തന്നെ സമീപിക്കണം.
വസ്തുവകകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും വാണിജ്യപരമായ സംശയങ്ങൾക്കും ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെ സമീപിക്കാവുന്നതാണ്.
ഒരു ബിൽഡറിൽനിന്നും വാങ്ങുന്നതിനേക്കാൾ നല്ലതാണോ ഒരു വ്യക്തിയിൽ നിന്നും വാങ്ങുന്നത്?
ചതുരശ്രയടിക്ക് 5000 - 6000 രൂപ വിലവരുന്ന ഫ്ളാറ്റുകൾക്ക് അവയുടെ വിലയിടുന്നത് നിർമാണച്ചെലവും വിസ്തീർണവും ചെറിയ ലാഭവും മാത്രം നോക്കിയിട്ടല്ല. സ്ഥിതി ചെയ്യുന്ന സ്ഥലം, വർഷങ്ങളായി നേടിക്കൊടുത്ത ബ്രാൻഡ് ഇക്വിറ്റി, പൊതുവായ സൗകര്യങ്ങൾ എന്നിവയെല്ലാം ചേർത്താണ്.
ഒരു ഫ്ലാറ്റ് വാങ്ങുമ്പോൾ, കൊടുക്കുന്ന തുകയ്ക്ക് അർഹമായ മൂല്യം തിരിച്ചുകിട്ടും എന്നുറപ്പുണ്ടെങ്കിൽ മാത്രം വാങ്ങുക. പലരും സൗകര്യങ്ങൾ പലതും ഉപയോഗിക്കാറില്ല. സംരംഭകത്വവും നഷ്ടസാധ്യതയും ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ, ഒരു നല്ല ആർക്കിടെക്ടും ബിൽഡറും സഹായിക്കാനുണ്ടെങ്കിൽ ഫ്ലാറ്റ് പണിയുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളുടെ സാധ്യത പറഞ്ഞു തരാമോ?
ഇവിടെ ഏറ്റവും ബുദ്ധിമുട്ടുള്ളത് പരിചയക്കുറവാണ്. പ്ലാനിങ് മുതൽ നിരവധി നൂലാമാലകൾ ഇതിലുണ്ട്. നിർമാണമേഖലയിലെ പ്രവൃത്തി പരിചയം, ഗുണനിലവാരം, സെയിൽസ്, വിപണിയിലെ സ്വീകാര്യത എന്നിവയെല്ലാം കടമ്പകൾ തന്നെ.മുട്ടുള്ളത് ഈ മേഖലയിൽ പ്രവൃത്തിപരിചയക്കുറവാണ്. പ്ലാനിങ് മുതൽ നിരവധി നൂലാമാലകൾ ഇതിലുണ്ട്. നിർമാണമേഖലയിലെ പ്രവൃത്തി പരിചയം, ഗുണനിലവാരം, സെയിൽസ്, വിപണിയിലെ സ്വീകാര്യത എന്നിവയെല്ലാം കടമ്പകൾ തന്നെ.
ഒരു വ്യക്തി ഇക്കാര്യത്തിന് മുതിരുകയാണെങ്കിൽ ബാങ്കുകൾ എന്തു സാമ്പത്തിക സഹായമാകും ചെയ്തു തരിക?
പല ബാങ്കുകളും സാമ്പത്തിക സഹായം നൽകും. പക്ഷേ ഒരു വ്യക്തിക്ക് കച്ചവട ഉദ്ദേശ്യത്തോടെ പല ഫ്ലാറ്റുകൾ പണിതുവിൽക്കാൻ ബാങ്കുകൾ വായ്പ അനുവദിക്കില്ല. അതിന് ഒരു tripartite contract agreement വേണം. ഉടമസ്ഥൻ, ബിൽഡർ, വാങ്ങുന്നയാൾ എന്നിങ്ങനെ വേണം എഗ്രിമെന്റ് . സ്വകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക സഹായത്തിനു സമീപിക്കാം.
അത്തരമൊരു അപാർട്മെന്റ് സമുച്ചയത്തിൽ വേണ്ടിവരുന്ന മിനിമം സൗകര്യങ്ങൾ എന്തെല്ലാമാകണം?
കെബിആർ പ്രകാരമുള്ള മിനിമം സൗകര്യങ്ങൾ ഉണ്ടായിരിക്കണം. അതിന് ഒരു ആർക്കിടെക്ടിനെ സമീപിക്കാം.
വിറ്റുപോയതിനുശേഷം എന്തെല്ലാം കാര്യങ്ങളുണ്ട്?
വില്പന കഴിഞ്ഞാലും ഫ്ലാറ്റുകളുടെ വില്പനന്തര സേവനങ്ങളും ഗുണനിലവാരം ഉറപ്പാക്കുന്ന ജോലികളും തുടരണം.
Read more on Real Estate Kerala Buy Flat & Apatments