ഏഷ്യൻ പെയിന്റ്സിന്റെ അക്രിലിക് ഫൈബർ ടെക്നോളജിയിലുളള അൾട്ടിമ പ്രൊട്ടെക്കിനു പുതിയ പരസ്യം

കേരളത്തിൽ എല്ലാവർക്കും മഴ ഇഷ്ടമാണ്. പക്ഷേ മഴ വീടുകളോട് ചെയ്യുന്നത് മാത്രം ആർക്കും ഇഷ്ടമാകാറില്ല. പെയിന്റിംഗിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മലയാളികളായ ഉപഭോക്താക്കൾക്ക് പായലും പൂപ്പലും വിള്ളലും ഒക്കെ പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. ഈ പ്രശ്നത്തെ മുന്നിൽകണ്ടുകൊണ്ടാണ് ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്കിൽ അക്രിലിക് ഫൈബർ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഈ പെയിന്റ് പരിസ്ഥിതിയോട് ഇണങ്ങുന്നതാണെന്നു മാത്രമല്ല, 10 വർഷത്തെ ഡ്യൂറബിലിറ്റി വാറണ്ടിയും 6 വർഷം വാട്ടർപ്രൂഫിംഗ് വാറണ്ടിയുമുളളതാണ്. 

അക്രിലിക് ഫൈബർ ടെക്നോളജി എന്ന മികച്ച സാങ്കേതിക വിദ്യ മിനുസമായ ഫിനിഷുളള, കരുത്തുളള പെയിന്റ് ഫിലിം ചുവരുകളിൽ നൽകുന്നു. അതുവഴി വിള്ളലും പായലും ഒഴിവാക്കപ്പെടുന്നു. അങ്ങനെ വര്‍ഷങ്ങളോളം വീടിന് പുതുമയും ഉറപ്പാക്കുന്നു. മഴക്കാലത്തിന് അനുയോജ്യമായ ഈ പെയിന്റ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സ്വപ്നഗൃഹം എന്നും സുന്ദരമായി സൂക്ഷിക്കാം. 

‘‘ഇന്നത്തെ പെയിന്റ് വിപണിയിൽ, ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്കു പരിഹാരങ്ങൾ നൽകുന്നതോടൊപ്പം, പെയിന്റ് കമ്പനിയെ ഉപഭോക്താക്കള്‍ ട്രെൻഡ്സെറ്ററായി കാണുക എന്നതും നിർണായകമാണ്. കേരളത്തിൽ എക്സ്റ്റീരിയർ പെയിന്റിൽ അപ്പെക്സ് അൾട്ടിമയും അപ്പെക്സും വർഷങ്ങളായി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടവയാണ്.

അക്രിലിക് ഫൈബർ ടെക്നോളജിയോടുകൂടിയ അൾട്ടിമ പ്രൊട്ടെക് അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ പെയിന്റ് ഞങ്ങൾ വിപണിയിൽ എത്തിക്കുകയാണ്. അൾട്ടിമ പ്രൊട്ടെക്കിന്റെ പുതിയ മലയാളം ടെലിവിഷന്‍ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്, മലയാള സിനിമയിലെ പുതിയ തരംഗമായ റിയലിസവും നിത്യജീവിതത്തില്‍ കാണുന്ന സാധാരണക്കാരിലെ സമകാലികമായ നർമബോധവും ഉൾപ്പെടുത്തിക്കൊണ്ടാണ്. ഇതു രണ്ടും കേരളത്തിന്റെ അനന്യമായ സവിശേഷതകളാണ്’’, ലോഞ്ചിംഗിനോട് അനുബന്ധിച്ച് ഏഷ്യൻ പെയിന്റ്സ് സിഒഒ അമിത് സിംഗ്ലെ പറഞ്ഞു.

ഏഷ്യൻ പെയിന്റ്സ്. ഈ എക്സ്റ്റീരിയർ പെയിന്റിനായി ലോഞ്ച് ചെയ്ത മലയാളത്തിലുളള പുതിയ ടിവി പരസ്യത്തിന്റെ ആശയം ഒാഗിള്‍വി ആൻഡ് മേത്തർ ആണ്. ആനിമേഷനിൽ ദേശീയ അവാർഡ് നേടിയ ഇ.സുരേഷ് ആണ് സംവിധായകൻ, ശ്രദ്ധേയമായ നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുളള അദ്ദേഹം ഇന്റർനാഷണൽ ജൂറി പാനൽ അംഗമാണ്.

ഏഷ്യന്‍ പെയിന്റ്സ് 

1942 ല്‍ സ്ഥാപിതമായ ഏഷ്യന്‍ പെയിന്റ്സ് ഇന്ത്യയിലെ മുൻനിരയിലുളള കമ്പനിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ നാലാമത്തെ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്സിന്റെ ടേണോവർ 168.7 ബില്യൺ രൂപയാണ്. 16 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്സിന് ലോകവ്യാപകമായി 26 പെയിന്റ് നിര്‍മാണ സംവിധാനങ്ങളുണ്ട്. 65 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം നൽകുന്നു. ഈ മേഖലയിൽ എന്നും മുൻപന്തിയിലുളള ഏഷ്യൻ പെയിന്റ്സ് ഇന്ത്യയിൽ കളർ ഐഡിയാസ്, ഹോം സൊല്യൂഷൻസ്, കളർ, നെക്സ്റ്റ്, കിഡ്സ് വേൾഡ് തുടങ്ങി നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നു.