സുരക്ഷിത വീടുകൾക്കായി 'മൈ ഹോം, മൈ സേഫ്റ്റി കോണ്ടസ്റ്റ്'!

ഒരായുസ്സിന്റെ അധ്വാനവും സ്വപ്നവുമാണ് ഓരോ വീടുകളും. വീടിന്റെ ഭംഗി പോലെ തന്നെ പ്രധാനമാണ് അതിന്റെ സുരക്ഷയും അകത്തളങ്ങളിൽ നിറയുന്ന സന്തോഷവും. വീടുകളിൽ നിരവധി അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. തീപിടിത്തം, മിന്നൽ, ഷോർട് സർക്യൂട്ട് തുടങ്ങിയവയെല്ലാം വീടിന്റെ സുരക്ഷയ്ക്കും സന്തോഷത്തിനും ഭീഷണി ഉയർത്തുന്നവയാണ്. ഈ വിഷയത്തെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനായി മനോരമ ഓൺലൈനും പ്രമുഖ ഇലക്ട്രിക്കൽ നിർമാതാക്കളായ ഹാവെൽസും ചേർന്ന് മൈ ഹോം മൈ സേഫ്റ്റി എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുകയാണ്. 

ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

അപകടങ്ങളിൽ നിന്നും നിങ്ങൾ വീടിനെ എങ്ങനെ സംരക്ഷിക്കുന്നു?

ഈ വിഷയത്തിൽ നിങ്ങളുടെ ആശയങ്ങൾ ലഘുവിവരണമായോ, ലഘു വിഡിയോ സന്ദേശങ്ങളായോ അയച്ചു തരിക. മികച്ച 10 ആശയങ്ങൾ തിരഞ്ഞെടുത്ത് വോട്ടിങ്ങിനായി ഇവിടെ പ്രസിദ്ധീകരിക്കും. വോട്ടുകളുടെയും വിദഗ്ധ സമിതിയുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ നിശ്‌ചയിക്കും.

സമ്മാനങ്ങൾ

  • മികച്ച ആശയത്തിന് 5000 രൂപ
  • പ്രോത്സാഹന സമ്മാനം- 5 പേർക്ക് 1000 രൂപ വീതം

നിബന്ധനകൾ

  • പിഡിഎഫ് ആയി വേണം വിവരണം അയക്കാൻ. ഇതിന്റെ സൈസ് 5 എംബിയിൽ താഴെ ആയിരിക്കണം.
  • വിഡിയോ 5 മിനിറ്റിൽ താഴെയായിരിക്കണം. സൈസ് 20 എംബിയിൽ താഴെ ആയിരിക്കണം.
  • നിയമാവലിയിൽ ഭേദഗതികൾ വരുത്താൻ മനോരമ ഓൺലൈനിനു അവകാശമുണ്ടായിരിക്കും.
  • മനോരമ ഓൺലൈൻ പാനലിന്റെ തീരുമാനം അന്തിമം ആയിരിക്കും.

ആശയങ്ങൾ അയക്കേണ്ട അവസാന തീയതി- ഡിസംബർ 12

മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക- https://specials.manoramaonline.com/Veedu/2018/my-home-my-safety/index.html