മൂന്നു തരത്തിലുള്ള കോൺട്രാക്ടാണു പ്രധാനമായും ഉള്ളത്. 

മൊത്തം സ്ക്വയർഫീറ്റും കരാർ നൽകുന്നതാണ് ഒന്നാമത്തെ രീതി. ഓരോ ഘട്ടത്തിലും വീടു നിർമിക്കുന്നയാളുടെ ശ്രദ്ധ ഉണ്ടായില്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണ്. ഇങ്ങനെയാണ് വീടുനിർമാണം ഉദ്ദേശിക്കുന്നതെങ്കിൽ വിശദമായ കരാറിൽ ഏർപ്പെടേണ്ടതുണ്ട്. ഒരു സ്‌ക്രൂ പോലും ഏതു വേണമെന്ന് കൃത്യമായി കരാറിൽ പറഞ്ഞിരിക്കണം. 

ഓരോ യൂണിറ്റും വെവ്വേറെ കരാർ കൊടുക്കുന്നതാണ് മറ്റൊരു രീതി. ഫൗണ്ടേഷൻ, ചുമര്, തേപ്പ്, പെയിന്റിങ് ഇങ്ങനെ എല്ലാം വെവ്വേറെ കരാർ നൽകാം. സാധനങ്ങൾ മുഴുവൻ വീടു നിർമിക്കുന്നയാൾ വാങ്ങിക്കുകയും ജോലി മാത്രം കരാർ നൽകുകയുമാണു മറ്റൊന്ന്. ഇതിൽ വീടു നിർമാണത്തിന്റെ മുഴുവൻ ഘട്ടത്തിലും ഉടമയുടെ പങ്കാളിത്തം ഉണ്ടാകും. 

കോൺട്രാക്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ കോൺട്രാക്ട് വാക്കാൽ മാത്രം ആകരുത്. എഴുതി തയാറാക്കുകതന്നെ വേണം. 

∙ വീടുനിർമാണത്തിന്റെ കാലയളവു വ്യക്തമാക്കണം.

∙ പണം നൽകുന്നത് എപ്പോഴൊക്കെയാണെന്നു വ്യക്തമാക്കണം.

∙ ഒപ്പിടാൻ മറക്കരുത്. 

കൺസൾറ്റന്റിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാലുതരം കൺസൾറ്റന്റ്‌മാരുണ്ട്

1) സൂപ്പർവൈസർ ബി 

300 സ്‌ക്വയർ മീറ്റർവരെ വരയ്‌ക്കാനുള്ള അധികാരം ഉണ്ട്. 

2) സൂപ്പർവൈസർ എ

750 സ്‌ക്വയർ മീറ്റർവരെ വരയ്‌ക്കാനുള്ള അധികാരം ഉണ്ട്.

3) സൂപ്പർവൈസർ സീനിയർ/ എൻജിനീയർ ബി

1000 സ്‌ക്വയർ മീറ്റർവരെ വരയ്‌ക്കാനുള്ള അധികാരം ഉണ്ട്.

4) എൻജിനീയർ എ/ആർക്കിടെക്ട്

വരയ്‌ക്കുന്നതിനു പ്രത്യേക പരിധിയില്ല