എം. സാന്‍ഡ്/ പാറമണൽ ഉപയോഗിച്ച് തേപ്പ് (പ്ലാസ്റ്ററിങ്) ചെയ്താൽ ഭാവിയിൽ ഭിത്തിയിൽ വിരിച്ചിൽ /പൊട്ടൽ വരാൻ സാധ്യതയുണ്ടോ?

പാറമണലിനു സാധാരണ ആറ്റ് മണലിനേക്കാൾ ജല ആഗിരണ ശേഷി (water absorption) കൂടുതലാണ്. അതിനാൽ ഭിത്തി തേപ്പിന്റെ സമയത്ത് പെട്ടെന്ന് ഉണങ്ങുന്നു. സാധാരണ ആറ്റുമണൽ തേപ്പിനേക്കാൾ കൂടുതൽ ക്യൂറിങ് ചെയ്യുക എന്നതാണ് ഒരു മാർഗം. ഭീത്തി മീഡിയം റഫ് ഫിനിഷ് ചെയ്താലും വിരിച്ചിലുകൾ കുറയും. പക്ഷേ വാൾപുട്ടി പെയിന്റിങ് സമയത്ത് ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കേണ്ടി വരും.