ഈ വീട്ടിൽ ഫാനും എസിയുമില്ല, കറന്റ് ബില്ലും കൊടുക്കേണ്ട !
1990 കളുടെ തുടക്കത്തിലാണ് ബെംഗളൂരു നഗരത്തില്‍ സിവില്‍ എൻജിനീയറായ വിശ്വനാഥും ഭാര്യയും ആർക്കിടെക്ടുമായ ചിത്രയും ഒരു വീട് വയ്ക്കാന്‍ തീരുമാനിക്കുന്നത്. അന്ന് ബെംഗളൂരു നഗരം ഇത്ര വികസിച്ചിട്ടില്ല. എന്നാല്‍ പോലും വിശ്വനാഥും ചിത്രയും ദീര്‍ഘവിക്ഷണം ഉള്ളവരായിരുന്നു. വീട് പണിയുന്നെങ്കില്‍ അതൊരു ഇക്കോ

1990 കളുടെ തുടക്കത്തിലാണ് ബെംഗളൂരു നഗരത്തില്‍ സിവില്‍ എൻജിനീയറായ വിശ്വനാഥും ഭാര്യയും ആർക്കിടെക്ടുമായ ചിത്രയും ഒരു വീട് വയ്ക്കാന്‍ തീരുമാനിക്കുന്നത്. അന്ന് ബെംഗളൂരു നഗരം ഇത്ര വികസിച്ചിട്ടില്ല. എന്നാല്‍ പോലും വിശ്വനാഥും ചിത്രയും ദീര്‍ഘവിക്ഷണം ഉള്ളവരായിരുന്നു. വീട് പണിയുന്നെങ്കില്‍ അതൊരു ഇക്കോ ഫ്രണ്ട്ലി വീടായിരിക്കണം എന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരുനാള്‍ ജലക്ഷാമവും മലിനീകരണവും ബെംഗളൂരു നഗരത്തെയും പിടികൂടുമെന്ന് അന്നേ അവര്‍ കണക്കുകൂട്ടിയിരുന്നു.
വിദ്യരണ്യപുരത്തെ രണ്ടുനില വീട് ഉയര്‍ന്നു വന്നത് ഈ ആശയങ്ങളില്‍ നിന്നായിരുന്നു. കാര്‍ഷികവിളകളില്‍ നിന്നുള്ള വേസ്റ്റ് ഉപയോഗിച്ചാണ് ഈ വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരിക്കുന്നത്. ആവശ്യത്തിനു വെളിച്ചവും കാറ്റും കടക്കാനായി വാതിലുകള്‍ക്ക് പകരം ഓപ്പണ്‍ ആര്‍ച്ചുകള്‍ ആണ് വീടിനുള്ളില്‍ മുഴുവന്‍. പുറത്ത് എത്ര ചൂട് ഉണ്ടായാലും അതൊന്നും ഈ വീട്ടിനുള്ളിലിരുന്നാല്‍ അറിയുകയേയില്ല.
താഴത്തെ നിലയിലെ വലിയ ജനാലകള്‍ വീട്ടിനുള്ളില്‍ കാറ്റും വെളിച്ചവും നൽകുന്നു. എസി, ഫാന്‍ എന്നിവ ഒന്നും ഈ വീട്ടിലില്ല എന്നത് തന്നെ ഈ വീടിന്റെ നിര്‍മ്മാണവിജയമാണ്. വീട്ടിലെ അരുമനായയ്ക്ക് ഉറങ്ങാന്‍ ഒരു ടേബിള്‍ ഫാന്‍ മാത്രമാണുള്ളത് എന്ന് ചിത്ര പറയുന്നു.
സോളര്‍ വൈദ്യുതി ഉപയോഗിച്ചാണ് വീട്ടിലേക്ക് ആവശ്യമായ വൈദുതി ഉത്പാദനം. ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഒരു വർഷം സംഭരിക്കാന്‍ കഴിയുന്ന മഴവെള്ളസംഭരണിയുണ്ട് ഈ വീട്ടില്‍. ഒരു മില്യന്‍ ലിറ്റര്‍ ജലം വര്‍ഷാവര്‍ഷം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന റീചാര്‍ജ് വെല്‍ വീടിനോട് ചേര്‍ന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഭാവിയില്‍ പോലും ഇവിടെയൊരു ജലക്ഷാമം പേടിക്കേണ്ട.
തീര്‍ന്നില്ല, വെള്ളം ഒട്ടും ആവശ്യമില്ലാത്ത ഇക്കോ സ്കാന്‍ ടോയിലറ്റ് ആണ് മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ രണ്ടു ടോയിലറ്റ് ഇവിടെയുണ്ട്. റൂഫില്‍ ഉണ്ടാക്കിയിരിക്കുന്ന തോട്ടത്തില്‍ ഇല്ലാത്ത വിളകള്‍ ചുരുക്കം. കുളിക്കാനും പാത്രം കഴുകാനും എടുക്കുന്ന ജലം ശുദ്ധീകരിച്ചാണ് തോട്ടം നനയ്ക്കുന്നത്. ഈ റൂഫ് ഗാര്‍ഡന്‍ ആണ് വീടിനെ മൊത്തത്തില്‍ കൂള്‍ ചെയ്യുന്നതെന്നാണ് വിശ്വനാഥും ചിത്രയും പറയുന്നത്.