ഓര്‍ഗാനിക് ഫുഡ്‌, ബയോഗ്യാസ്, മഴവെള്ളസംഭരണി, ഊർജം നൽകി സോളർ പാനൽ...ഇവയെല്ലാം ഒരു വീട്ടില്‍ നിന്ന് തന്നെ ലഭിച്ചാലോ ? അതായത് വീട്ടിലെ ഒരു ആവശ്യത്തിനും പുറമേ നിന്നുള്ള സേവനം ആവശ്യമില്ല എന്ന സ്ഥിതി. ചെന്നൈ കില്‍പാക്കിലെ സുരേഷിന്റെ വീട് ഇതുപോലെയാണ്. കൂട്ടുകാര്‍ സ്നേഹത്തോടെ സോളര്‍ സുരേഷ് എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓര്‍ഗാനിക് ഫുഡ്‌, ബയോഗ്യാസ്, മഴവെള്ളസംഭരണി, ഊർജം നൽകി സോളർ പാനൽ...ഇവയെല്ലാം ഒരു വീട്ടില്‍ നിന്ന് തന്നെ ലഭിച്ചാലോ ? അതായത് വീട്ടിലെ ഒട്ടുമിക്ക ആവശ്യങ്ങൾക്കും പുറമേ നിന്നുള്ള സേവനം ആവശ്യമില്ല എന്ന സ്ഥിതി. ചെന്നൈ കില്‍പാക്കിലെ സുരേഷിന്റെ വീട് ഇതുപോലെയാണ്. കൂട്ടുകാര്‍ സ്നേഹത്തോടെ സോളര്‍ സുരേഷ് എന്ന് വിളിക്കുന്ന ഇദേഹം എന്താണ് സ്വയം പര്യാപ്തത എന്ന് നമുക്ക് കാണിച്ചു തരും.

IIT മദ്രാസ്‌ , IIM അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സുരേഷ് ഇപ്പോള്‍ ഒരു വലിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ്. ഒരിക്കല്‍ ജര്‍മ്മനിയില്‍ പോയപ്പോഴാണ് സോളര്‍ പവര്‍ ഉപയോഗിച്ചുള്ള വീടിനെ പറ്റി സുരേഷ് ആദ്യം മനസിലാക്കുന്നത്‌. അവിടെ സോളര്‍ റൂഫുകള്‍ ആളുകള്‍ക്ക് എത്രത്തോളം ഉപകാരപ്രദം ആണെന്ന് സുരേഷ് മനസിലാക്കി. അപ്പോള്‍ ചെന്നൈയില്‍ എന്ത് കൊണ്ട് ഇത് സാധിക്കില്ല എന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ പല വലിയ കമ്പനികളെയും സമീപിച്ചു എങ്കിലും അവരാരും ഈ ആശയം പൂര്‍ണ്ണമായും മനസിലാക്കിയില്ല. 

ADVERTISEMENT

പിന്നീട് ഒരു ലോക്കല്‍ വെണ്ടര്‍ ആണ് 1 KW പവര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കിയത്. പിന്നീടു  2015 ല്‍ 3 KW പ്ലാന്റ് ആക്കി സുരേഷ് അത് മാറ്റി. വീട്ടിലേക്കുള്ള വൈദ്യുതി മുഴുവന്‍ ഇപ്പോള്‍ ഇതിലൂടെയാണ്. ഫാന്‍, ലൈറ്റ്, ടിവി, ഫ്രിഡ്ജ്‌, എസി, വാഷിംഗ്‌ മെഷീന്‍ എന്നിവയെല്ലാം ഇതിലാണ് പ്രവര്‍ത്തിക്കുന്നത്. ടെറസിലെ ഓര്‍ഗാനിക് ഫില്‍റ്റര്‍ പ്ലാന്റ് വഴി മഴവെള്ളം സുരേഷ് സംഭരിക്കുന്നുണ്ട്. കൂടാതെ ബയോഗ്യാസ് പ്ലാന്റ് , ഇരുപതോളം പച്ചക്കറികള്‍ വിളയുന്ന ഓര്‍ഗാനിക് പച്ചക്കറിതോട്ടം കൂടി ഇദേഹത്തിനു ഉണ്ട്.

ചെന്നൈ പോലെയൊരു നഗരത്തില്‍ തന്റെ ടെറസില്‍ നിന്നാല്‍ ഒരു ചെറിയ വനത്തില്‍ എത്തിയ ഫീല്‍ ആണെന്നാണ് സുരേഷ് പറയുന്നത്. ഇന്ന് നിരവധിപ്പേര്‍ സുരേഷിന്റെ ഈ ആശയം കാണാനും അറിയാനും എത്താറുണ്ട്. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കാനും മറ്റും ഇതുവരെ ഇരുപതോളം പ്രസെന്റെഷന്‍ സുരേഷ് വിവിധസ്ഥലങ്ങളില്‍ നടത്തിക്കഴിഞ്ഞു.