സ്വന്തം വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിർമാണമേഖലയിലെ വിലക്കയറ്റവും പ്രതിസന്ധികളും ചെലവ് കുറഞ്ഞ വീടുകൾ എന്ന ശൈലി തന്നെ അകറ്റുകയാണ്. രാജ്യത്തെ ഭവനനിർമാണമേഖലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മോനു രാത്ര (സിഇഒ, ഐഐഎഫ്എൽ) സംസാരിക്കുന്നു.

സ്വന്തം വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിർമാണമേഖലയിലെ വിലക്കയറ്റവും പ്രതിസന്ധികളും ചെലവ് കുറഞ്ഞ വീടുകൾ എന്ന ശൈലി തന്നെ അകറ്റുകയാണ്. രാജ്യത്തെ ഭവനനിർമാണമേഖലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മോനു രാത്ര (സിഇഒ, ഐഐഎഫ്എൽ) സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിർമാണമേഖലയിലെ വിലക്കയറ്റവും പ്രതിസന്ധികളും ചെലവ് കുറഞ്ഞ വീടുകൾ എന്ന ശൈലി തന്നെ അകറ്റുകയാണ്. രാജ്യത്തെ ഭവനനിർമാണമേഖലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മോനു രാത്ര (സിഇഒ, ഐഐഎഫ്എൽ) സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിർമാണമേഖലയിലെ വിലക്കയറ്റവും പ്രതിസന്ധികളും ചെലവ് കുറഞ്ഞ വീടുകൾ എന്ന ശൈലി തന്നെ അകറ്റുകയാണ്. രാജ്യത്തെ ഭവനനിർമാണമേഖലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മോനു രാത്ര (സിഇഒ, ഐഐഎഫ്എൽ)  സംസാരിക്കുന്നു.

1. രണ്ടു വർഷമായി 'താങ്ങാനാവുന്ന' (അഫോഡബിൾ) ഭവന നിർമാണ  വ്യവസായത്തിന്റെ മൊത്തത്തിലുള്ള സ്ഥിതി എങ്ങനെയാണ്?  ദിശ എങ്ങോട്ടാണ്?

ADVERTISEMENT

റിയൽ എസ്റ്റേറ്റ് മേഖല, പ്രത്യേകിച്ചും താങ്ങാനാവുന്ന ചെലവിൽ നിർമിക്കുന്ന ഭവന നിർമാണ മേഖല (അഫോഡബിൾ ഹൗസിങ്) കഴിഞ്ഞ രണ്ടു വർഷമായി അർഥപൂർണമായ പരിണാമത്തിലൂടെ കടന്നുപോകുകയാണ്. ഭവന യൂണിറ്റുകളുടെ ജിഎസ്ടി നിരക്കു കുറച്ചതും റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ആക്ട് (റെറ) നടപ്പിലാക്കിയതും ഈ മേഖലയിൽ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനു പുറമേ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളുടെ (റെയിറ്റ്‌സ്) വരവ് ഈ മേഖലയിൽ  ഭവന ലഭ്യത വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ‘2022ഓടെ എല്ലാവർക്കും  വീട'് എന്ന ദൗത്യം എത്തിയതും റിയൽ എസ്റ്റേറ്റ് വ്യവസായത്തിന് ഊർജം നൽകിയിരിക്കുകയാണ്. പ്രധാൻമന്ത്രി ആവാസ് യോജന സബ്‌സിഡി  പദ്ധതിയോടു വളർന്നുവരുന്ന ആഭിമുഖ്യം,  അനുകൂലമായ പുതിയ നികുതി നികുതിനിർദ്ദേശങ്ങൾ, സാങ്കേതിക വിദ്യ പുരോഗതി തുടങ്ങിയവയെല്ലാം ഈ വ്യവസായത്തിന്റെ ത്വരിത വളർച്ചയ്ക്ക് അടിസ്ഥാനമിട്ടിരിക്കുകയാണ്.

 

2. ഭവന വായ്പാ കമ്പനികൾക്കു പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ  പണലഭ്യത 30,000 കോടി രൂപ കണ്ടു വർധിപ്പിച്ച സർക്കാർ നടപടികളെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ എന്താണ്?  

രാജ്യത്തെ പണഞെരുക്കം ആശങ്ക ഉയർത്തുന്നതാണ്. പ്രത്യേകിച്ച് ഭവന വായ്പ, ബാങ്ക്ഇതര ധനകാര്യ  മേഖലകളിലെ കമ്പനികൾ നേരിടുന്ന പണലഭ്യത പ്രതിസന്ധി. ഭവന വായ്പാ കമ്പനികൾക്കു നേരത്തേ പ്രഖ്യാപിച്ച 10,000 കോടി രൂപയ്ക്കു പുറമേ 20,000 കോടി രൂപ കൂടി അധിക വായ്പ ലഭ്യമാക്കുന്നതിന് നാഷനൽ ഹൗസിങ് ബാങ്കിനെ (എൻഎച്ച്ബി) പ്രാപ്തമാക്കുമെന്ന പ്രഖ്യാപനം തീർച്ചയായും ഈ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്. റിയൽ എസ്റ്റേറ്റ്  വ്യവസായത്തിൽ ഉണർവുണ്ടാക്കാനുള്ള വളരെ സ്വാഗതാർഹമായ ഒരു ചുവടുവയ്പായി  ഈ നടപടിയെ കാണാം.

ADVERTISEMENT

ബാങ്കുകളും മറ്റു ധനകാര്യ പങ്കാളികളും ഈ നടപടികളുടെ സന്ദേശം സ്വീകരിച്ച് ഡിമാൻഡ് നിറവേറ്റാൻ മുന്നോട്ടു വരണം. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ സാധാരണ നിലയിലേക്കെത്തിക്കുവാനും അവർക്കു കഴിയണം.

3. ഭവന വായ്പ വ്യവസായത്തിലേയും എൻബിഎഫ്‌സി മേഖലയിലേയും  പൊതുവായ അസ്ഥിരത ഏതെങ്കിലും തരത്തിലുള്ള   അനന്തരഫലങ്ങൾ ഉളവാക്കുന്നുണ്ടോ?

2018-ന്റെ രണ്ടാം പകുതി മുതൽ ധനകാര്യമേഖല  പണഞെരുക്കം അനുഭവിക്കുകയാണ്. ഉയർന്ന പലിശയിൽ കടമെടുക്കാൻ എൻബിഎഫ്‌സി മേഖലയെ ഇതു നിർബന്ധിതരാക്കി. എന്നാൽ ഗവണ്മെന്റും റിസർവ് ബാങ്കും സമയോചിതമായി എടുത്ത നടപടികൾ വിപണിയിലെ തകർച്ചയെ നിയന്ത്രണത്തിലാക്കി. മാത്രമല്ല  ധനകാര്യ സംവിധാനത്തിലെ പണലഭ്യത മെച്ചപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ പൊതു സാമ്പത്തിക വളർച്ച പ്രതീക്ഷ പോസിറ്റീവാണ്. ഭവന മേഖലയിലെ വളരുന്ന ഡിമാൻഡിനൊപ്പം ഗവൺമെന്റ് അഫോഡബിൾ ഹൗസിങ്ങിനു  നൽകുന്ന ഊന്നലും ഭവന വായ്പാകമ്പനികളുടെ അവസരങ്ങൾ കൂടുതൽ വിപുലമാക്കിയേക്കും.  'എല്ലാവർക്കും വീട്' എന്ന സർക്കാർ ദൗത്യവും കൂടുതൽ സബ്‌സിഡി ആനുകൂല്യങ്ങൾ ലഭ്യമാക്കിയതും കൂടുതൽ പേരുടെ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വരുമാനക്കാരുടെ, വീടുകൾ വാങ്ങാനുള്ള ശേഷി ഉയർത്തിയിട്ടുണ്ട്. 

ADVERTISEMENT

 

4. 2018-19-ൽ  നൽകിയ വായ്പ എത്രയാണ്? ഏതൊക്കെ മേഖലകളിലാണ് നിങ്ങളുടെ പ്രവർത്തനം? നിങ്ങളുടെ ഇപ്പോഴത്തെ ആസ്തി വലുപ്പം എത്രയാണ്? വികസന പരിപാടികൾ എന്തൊക്കെയാണ്? 

18000 കോടി രൂപയിലധികമാണ് ഐഐഎഫ്എൽ ഹോം ഫിനാൻസ് നൽകിയിട്ടുള്ള വായ്പ. വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് അഫോഡബിൾ ഹൗസിങ് മേഖലയിൽ, 'ഒരു കൈ' സഹായം നൽകി ഇന്ത്യയിൽ മാറ്റം വരുത്തുകയെന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും താഴ്ന്ന വരുമാനക്കാർക്കും എളുപ്പത്തിൽ ഭവന വായ്പ ലഭ്യമാക്കുന്നതിനും അവർക്കു ഭവന വായ്പ പ്രാപ്യമാക്കുന്നതിനുമാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.

 

5. 'കുടുംബ്' ഗ്രീൻ ഹൗസിങ് ഫിനാൻസിന് കൂടുതൽ ഊന്നൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ?  

അഫോഡബിൾ ഹൗസിങ് മേഖലയിൽ ഗ്രീൻ ഭവനങ്ങളുടെ നേട്ടങ്ങൾ ലഭ്യമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോം ആണ് 'കുടുംബ്.' സുസ്ഥിരവും ഊർജക്ഷമവുമായ റിയൽ എസ്റ്റേറ്റ് വികസനം ഏറ്റവും കുറഞ്ഞ ചെലവിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. ഗ്രീൻ കെട്ടിട നിർമാണം, സർട്ടിഫിക്കേഷൻ, വായ്പ തുടങ്ങിയവയിൽ വ്യവസായ മേഖലയിലെ വിവിധ വിദഗ്ധരുടെ ചിന്തകളും ആശയങ്ങളും  പങ്കുവയ്ക്കാനും അവരെ ഒരുമിച്ചു കൊണ്ടുവരാനും ഇതു ലക്ഷ്യമിടുന്നു. കെട്ടിടനിർമാതാക്കൾക്ക് ആവശ്യമായ  ഉപദേശങ്ങളും പിന്തുണയും ഗ്രീൻ കെട്ടിട നിർമാണ രീതികളും സൗജന്യമായി ഞങ്ങൾ ലഭ്യമാക്കുന്നു.

 

6. പുതിയൊരു പ്രവണത ഉരുത്തിരിഞ്ഞുവരികയാണിപ്പോൾ. സ്വന്തമായി വീടു വാങ്ങുന്നതിനെക്കാൾ വാടക വീടിന്  ആളുകൾ മുൻഗണന നൽകുന്നു. താങ്കളുടെ വീക്ഷണം എന്താണ്?

വീടു സ്വന്തമായി വാങ്ങണമോ വാടകയ്ക്ക് എടുക്കണമോ എന്നതിൽ തീരുമാനമെടുക്കുന്നത് വീടിന്റെ ചെലവിനെയും വാടകമൂല്യത്തെയും ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. കുടുംബത്തിന്റെ വരുമാനമാണു പ്രധാനം. വീടു വാങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന തുക സമ്പാദിക്കുന്നതിന് എത്രവർഷം വേണമെന്നു കണക്കാക്കുന്നതും കുടുംബ വരുമാനത്തെ ആശ്രയിച്ചാകണം.